മുണ്ട് മുറുക്കാതെ പിണറായി സർക്കാർ; വിഴിഞ്ഞത്തെ ആദ്യ കപ്പലിന്റെ വരവിൽ പരസ്യത്തിനായി ചിലവിട്ടത് 1.6 കോടി രൂപ; ലക്ഷ്യമിട്ടത് രാഷ്ട്രീയ നേട്ടം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുണ്ട് മുറുക്കാതെ പിണറായി സർക്കാർ; വിഴിഞ്ഞത്തെ ആദ്യ കപ്പലിന്റെ വരവിൽ പരസ്യത്തിനായി ചിലവിട്ടത് 1.6 കോടി രൂപ; ലക്ഷ്യമിട്ടത് രാഷ്‌ട്രീയ നേട്ടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2024, 10:50 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും അനാവശ്യ ധൂർത്ത് തുടർന്ന് സംസ്ഥാന സർക്കാർ. ഈ വർഷം ജൂലൈ 11ന് വിഴിഞ്ഞം തുറമുഖത്ത് ആദ്യ ചരക്ക് കപ്പലായ സാൻ ഫെർണാണ്ടോ എത്തിയതിന്റെ ഉദ്ഘാടന ചടങ്ങുകൾക്ക് പ്രചാരണം നൽകുന്നതിനായി 1.61 കോടി രൂപയാണ് പിണറായി സർക്കാർ ചെലവഴിച്ചത്. ശമ്പളവും, പെൻഷനുകൾ, ബില്ലുകളിലെ തീർപ്പാക്കൽ എന്നിവയ്‌ക്കായി പണമില്ലെന്ന് നാഴികയ്‌ക്ക് നാൽപ്പത് വട്ടം പറയുന്നതിനിടെയാണ് അനാവശ്യ ചെലവുകൾ തുടരുന്നത്.

പത്രത്തിൽ പരസ്യം നൽകുന്നതിനായി 1.27 കോടി രൂപയും, തീയേറ്റർ പ്രമോഷനുകൾക്ക് 19 ലക്ഷവും, സോഷ്യൽമീഡിയ ക്യാമ്പെയ്‌നുകൾക്കായി 6.87 ലക്ഷവും, ടെംപററി സൈനേജുകൾക്ക് 6.87 രൂപയും, ബ്രോഷറുകൾ അച്ചടിക്കാൻ 1.03 ലക്ഷം രൂപയുമാണ് ചെലവഴിച്ചത്. സംസ്ഥാന സർക്കാരിന്റെ നേട്ടമെന്ന രീതിയിലാണ് ഈ പ്രചാരണം നടത്തിയത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് ഈ ചെലവുകൾ ധൂർത്താണെന്നുമുള്ള വിമർശനവും ഇതോടെ ശക്തമായിരിക്കുകയാണ്.

സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ട്രഷറി നിയന്ത്രണം ഉൾപ്പെടെ സർക്കാർ നടപ്പാക്കുന്നുണ്ട്. ചെറിയ പണമിടപാടുകൾക്ക് പോലും ഇപ്പോൾ വലിയ കാലതാമസം ഉണ്ടാകുന്ന സാഹചര്യമാണ് ഉള്ളത്. പദ്ധതി ഫണ്ടുകൾ 50 ശതമാനം വെട്ടിക്കുറയ്‌ക്കാനുൾപ്പെടെ സർക്കാർ തീരുമാനിച്ചിരുന്നു. വികസന പദ്ധതികൾക്കുള്ള ഫണ്ട് ലഭ്യമാകുന്നതിലും ഇതോടെ കുറവ് വരുന്നുണ്ട്.

10 കോടിയിലധികം ചെലവ് വരുന്ന എല്ലാ പ്രോജക്ടുകളെ കുറിച്ച് അടുത്തിടെ അവലോകന യോഗം നടത്തിയിരുന്നു. സാമ്പത്തിക പ്രതിസന്ധി എത്രത്തോളമുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ നീക്കമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. അവശ്യസേവനങ്ങൾക്ക് പോലും ആവശ്യത്തിന് പണം തികയാത്ത ഘട്ടത്തിൽ സർക്കാർ പിആർ പരിപാടിക്ക് വേണ്ടി എന്തിനാണ് ഇത്രത്തോളം പണം ചെലവഴിക്കുന്നത് എന്ന ചോദ്യവും ശക്തമാണ്.

 

Tags: Pinarayi GovernmentVIZHINJAM PORTpr department
Share
Tweet
SendShare

More News from this section

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies