ഹിന്ദു ആയിരിക്കണം!! തിരുപ്പതിയിലെ ജോലിക്കാർ ഹിന്ദുക്കളാകണം, അതിനായി പ്രയത്നിക്കും; ആവശ്യം ആന്ധ്രാ സർക്കാരിനെ അറിയിക്കും; TTD ചെയർമാൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദു ആയിരിക്കണം!! തിരുപ്പതിയിലെ ജോലിക്കാർ ഹിന്ദുക്കളാകണം, അതിനായി പ്രയത്നിക്കും; ആവശ്യം ആന്ധ്രാ സർക്കാരിനെ അറിയിക്കും; TTD ചെയർമാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2024, 06:56 pm IST
Facebook
Twitter
WhatsAppTelegram

അമരാവതി: തിരുമലയിലെ എല്ലാ ജീവനക്കാരും ഹിന്ദുക്കളായിരിക്കണമെന്ന ആവശ്യം ആന്ധ്രാ സർക്കാരിനെ അറിയിക്കുമെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം (TTD) പുതിയ ചെയർമാൻ ബി.ആർ നായിഡു. ചുമതലയേറ്റ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നിലവിൽ തിരുപ്പതിയിൽ ജോലി ചെയ്യുന്ന ഇതര മതസ്ഥരായ ജീവനക്കാരെ എപ്രകാരം കൈകാര്യം ചെയ്യണമെന്ന വിഷയത്തിൽ സർക്കാരുമായി ചർച്ച നടത്തും. സംസ്ഥാന സർക്കാരിന്റെ മറ്റ് വകുപ്പുകളിലേക്ക് മാറ്റുകയോ സ്വമേധയാ വിരമിക്കുന്ന പദ്ധതിയിലേക്ക് (Voluntary Retirement Scheme) മാറാൻ താത്പര്യമുള്ളവരെ അത്തരത്തിൽ പരി​ഗണിക്കുകയോ ചെയ്യണമെന്ന് സർക്കാരിനോട് ശുപാർശ ചെയ്യുമെന്നും TTD ചെയർമാൻ വ്യക്തമാക്കി.

തിരുമലയിൽ ജോലി ചെയ്യുന്ന എല്ലാവരും ​ഹിന്ദു ആയിരിക്കണം. അതിനുവേണ്ടിയാണ് ആദ്യം പ്രയത്നിക്കുക. ഇക്കാര്യവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങളുണ്ട്. അതെല്ലാം വിശദമായി പരിശോധിക്കണം- ബിആർ നായിഡു പറഞ്ഞു.

തിരുപ്പതി വെങ്കിടേശ്വരന്റെ വലിയ ഭക്തനാണ് നിലവിൽ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ബി.ആർ നായിഡു. തനിക്ക് ലഭിച്ച നിയമനം വലിയൊരു പദവിയായാണ് കണക്കാക്കുന്നതെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു. ടിടിഡിയെ നയിക്കാനുള്ള ഉത്തരവാദിത്വം ഏൽപ്പിച്ച മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനോടും എൻഡിഎ സർക്കാരിനോടും അദ്ദേഹം നന്ദി പറഞ്ഞു. വൈഎസ്ആർ കോൺ​ഗ്രസിന്റെ ഭരണകാലത്ത് ടിടിഡിയിൽ നിരവിധി ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും നായിഡു ചൂണ്ടിക്കാട്ടി.

Tags: HindusTirumala Tirupati DevasthanamtirumalaTTD
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies