സംവത്-2081 ന് ശുഭാരംഭം; മുഹൂർത്ത വ്യാപാരത്തിൽ വിപണിക്ക് തിളക്കം; കഴിഞ്ഞ വർഷം 124.42 ലക്ഷം കോടിയുടെ വർദ്ധന
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സംവത്-2081 ന് ശുഭാരംഭം; മുഹൂർത്ത വ്യാപാരത്തിൽ വിപണിക്ക് തിളക്കം; കഴിഞ്ഞ വർഷം 124.42 ലക്ഷം കോടിയുടെ വർദ്ധന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2024, 09:57 am IST
FacebookTwitterWhatsAppTelegram

മുംബൈ: ഹിന്ദു കലണ്ടർ വർഷമായ സംവത്-2081 ആരംഭം കുറിച്ചു കൊണ്ട് നടന്ന പ്രത്യേക മുഹൂർത്ത വ്യാപാരത്തിൽ വിപണിക്ക് നേട്ടം. സെൻസെക്സ് 335.06 പോയിന്റ് ഉയർന്ന് 79,724.12 ലും നിഫ്റ്റി 94.20 പോയിന്റ് ഉയർന്ന് 24,299.55 ലും വ്യാപാരം അവസാനിപ്പിച്ചു. വൈകുന്നേരം 5.45 ന് തന്നെ സെൻസെക്സ് 500 ലധികം പോയിന്റെ് ഉയർന്നു. ഇടയ്‌ക്ക് സെൻസെക്സ് 80,023.75 വരെയും നിഫ്റ്റി 24,368.25 വരെയും എത്തിയിരുന്നു.

മുഹൂർത്ത വ്യാപരത്തിലുണ്ടാകുന്ന നേട്ടം വർഷം മുഴുവൻ പ്രതിഫലിക്കുമെന്നാണ് വിശ്വാസം. കഴിഞ്ഞ വർഷം മുഹൂർത്ത വ്യാപാരത്തിൽ സെൻസെക്സ് 355 പോയിന്റ് നേട്ടമുണ്ടാക്കിയിരുന്നു. സംവത്-2020 ന്റെ അവസാന വ്യാപാര ദിവസമായ വ്യാഴാഴ്ച സെൻസെക്സ് 553.12 പോയിന്റിന്റേയും നിഫ്റ്റി 135.50 പോയിന്റിന്റേയും നഷ്ടം നേരിട്ടിരുന്നു. കഴിഞ്ഞ സംവത് വർഷത്തിൽ സെൻസെക്സ് 14,484 ന്റെയും നിഫ്റ്റി 4780 ന്റെയും കുതിപ്പാണ് നടത്തിയത്. ഇത് നിക്ഷേപകരുടെ ആസ്തിയിൽ 124.42 ലക്ഷം കോടിയുടെ വർദ്ധനവുണ്ടാക്കി. സ്വർണത്തിൽ നിക്ഷേപിച്ചവർക്ക് 32 ശതമാനം ആദായം ലഭിക്കുകയും ചെയ്തു.

ചരിത്രം പരിശോധിച്ചാൽ കഴിഞ്ഞ 18 മുഹൂർത്ത വ്യാപാരങ്ങളിൽ 14 ലും സെൻസെക്‌സ് പോസ്റ്റീവ് റിട്ടേൺ നൽകിയിട്ടുണ്ട്. 1957 ലാണ് മുംബൈ സ്റ്റോക്ക് എക്സചേഞ്ചിൽ മുഹൂർത്ത വ്യാപാരം ആരംഭിച്ചത്. മുപ്പത് വർഷത്തിന് ശേഷം 1992ൽ നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (എൻഎസ്ഇ) ഈ പാരമ്പര്യ വഴിയിൽ എത്തി. മുഹൂർത്ത് വ്യാപാരത്തിന്റെ വേരുകൾ ‘ചോപ്ദാ പൂജ’യുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രത്യേക പ്രാർത്ഥനകളോടെയാണ് നിക്ഷേപകർ മുഹൂർത്ത വ്യാപാരം ആരംഭിക്കുന്നത്.

Tags: Indian Stock MarketMuhurtha Session
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies