പ്രഭാത ഭക്ഷണം കഴിക്കാൻ അങ്ങനെ കൃത്യമായൊരു സമയക്രമം ഉണ്ടോ? 10-നും 11-നുമിടയിൽ കഴിച്ചാൽ എന്താ കുഴപ്പം? ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത് കേൾക്കൂ... 
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പ്രഭാത ഭക്ഷണം കഴിക്കാൻ അങ്ങനെ കൃത്യമായൊരു സമയക്രമം ഉണ്ടോ? 10-നും 11-നുമിടയിൽ കഴിച്ചാൽ എന്താ കുഴപ്പം? ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത് കേൾക്കൂ… 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2024, 02:01 pm IST
FacebookTwitterWhatsAppTelegram

ഒരു ദിവസത്തേക്കുള്ള ഊർജ്ജം ഉത്പാദിപ്പിക്കപ്പെടുന്നത് പ്രഭാത ഭക്ഷണത്തിലൂടെയാണ്. പ്രഭാതഭക്ഷണം രാജാവിനെപ്പോലെയും ഉച്ചഭക്ഷണം രാജകുമാരനെപ്പോലെയും അത്താഴം പാവപ്പെട്ടവനെപ്പോലെയും കഴിക്കണെമെന്നാണ് പറയുന്നത്. പോഷക സമ്പന്നമായ ആഹാരമാകണം രാവിലെ കഴിക്കേണ്ടത്. ഊർജ്ജത്തിനപ്പുറം ശരീരത്തിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കാനും ഇത് സഹായിക്കും.

അതിരാവിലെ എഴുന്നേറ്റ് കഴിഞ്ഞാൽ ഒരു മണിക്കൂറിനുള്ളിൽ തന്നെ ആഹാരം കഴിക്കണമെന്നാണ് വിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്. എന്നാൽ പ്രഭാത ഭക്ഷണം 10 മണിക്കും 11 മണിക്കും ഇടയിൽ കഴിക്കണമെന്ന് അഭിപ്രായപ്പെടുകയാണ് കണ്ടൻ്റ് ക്രിയേറ്ററും ഡോക്ടറുമായ സ്റ്റീവൻ ഗൻഡ്രി. ഇതിന് പിന്നിലുള്ള കാരണങ്ങളും അദ്ദേഹം വീഡിയോയിലൂടെ വ്യക്തമാക്കുന്നുണ്ട്. തലേ ദിവസത്തെ അത്താഴവും പിറ്റേ ദിവസത്തെ പ്രാതലിനുമിടയിലുള്ള സമയം വർദ്ധിക്കുന്നത് ഉപാപചയ പ്രവർത്തനങ്ങൾക്കും മൈറ്റോകോൺഡ്രിയൽ പ്രവർത്തനത്തെ മെച്ചപ്പെടുത്താനും ആയുസ് വർദ്ധിപ്പിക്കുകയും ചെയ്യുമെന്നാണ് ​ഗൻഡ്രിയുടെ അവകാശവാദം.

ഇത് എത്രത്തോളം വാസ്തവമെന്നാണ് സോഷ്യൽ മീഡിയ തിരക്കുന്നത്. നവി മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനി ഹോസ്പിറ്റലിലെ കൺസൾട്ടൻ്റ് ഡയറ്റീഷ്യൻ പ്രതീക്ഷ കദം ​ഗൻഡ്രിയുടെ വാദങ്ങളെ പിന്തുണയ്‌ക്കുകയാണ്. കൊഴുപ്പിനെ എരിച്ച് കളയാനും ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കാനും സഹായിക്കുമെന്ന് പ്രതീക്ഷ പറഞ്ഞു. ഒറ്റരാത്രികൊണ്ട് ഉപവാസ കാലയളവ് വർദ്ധിപ്പിക്കുകയും ശരീരത്തെ സംഭരിച്ച് വച്ചിരിക്കുന്ന ഊർജ്ജത്തെ ആശ്രയിക്കാൻ അനുവദിക്കുകയും ചെയ്യുമെന്ന് അവർ അഭിപ്രായപ്പെട്ടു. ജീവിതശൈലി, മെറ്റബോളിസം എന്നിവ അനുസരിച്ച് ഓരോരുത്തരുടെയും പ്രഭാത ഭക്ഷണത്തിന്റെ സമയത്തിൽ‌ മാറ്റം വരാമെന്നും അവർ കൂട്ടിച്ചേർത്തു.

ബെം​ഗളൂരുവിലെ സിജി റോഡിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ ചീഫ് ഡയറ്റീഷ്യൻ റിങ്കി കുമാരിക്കും ഇതേ അഭിപ്രായമാണുള്ളത്. മൊത്തത്തിലുള്ള കലോറി ഉപഭോ​ഗം കുറയ്‌ക്കാനും മാനസിക ആരോ​ഗ്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് അവർ പറഞ്ഞു. സമയക്രമം ഉപാപചയ, ഹോർമോൺ പ്രതികരണങ്ങളെ ബാധിക്കുമെങ്കിലും പ്രാതലിലെ അവശ്യ വിറ്റാമിനുകളും ധാതുക്കളും ഊർജം നൽകുമെന്നും അവർ പറഞ്ഞു.

ചിലർക്ക് എട്ടിനും പത്തിനുമിടയിൽ പ്രതാൽ കഴിക്കുന്നവരാണ്. അതിൽ തെറ്റില്ലെന്നും എന്നാൽ ഇടവിട്ട് ഉപവാസത്തിലേർപ്പെടുന്നവർ 10-11 ഇടയിൽ പ്രഭാത ഭക്ഷണം കഴിക്കുന്നത് നല്ലതായിരിക്കുമെന്ന് കദം പറഞ്ഞു. ശരീരഭാരം നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കാനും ഇത് സഹായിക്കുന്നു. എന്ത് കഴിക്കുന്നുവെന്നതിലാണ് കാര്യമെന്നും അവർ കൂട്ടിച്ചേർത്തു. ധാന്യങ്ങൾ, പ്രോട്ടീൻ, നാരുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാനും ആരോഗ്യകരമായ ഏകാഗ്രതയും മാനസികാവസ്ഥയും നിലനിർത്താനും സഹായിക്കുന്നു.

Tags: delaying breakfast time
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies