കൊല്ലം: കാട്ടുപന്നി കുറുകെചാടി ബൈക്ക് യാത്രികനായ വൈദികന് പരിക്കേറ്റു. മണക്കോട് സെന്റ് തോമസ് മാർത്തോമാ പള്ളി വികാരി കെവിൻ വർഗീസിനാണ് അപകടത്തിൽ പരിക്കേറ്റത്. വൈദികൻ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കുറുകെ ചാടിയ കാട്ടുപന്നി ബൈക്കിടിച്ച് ചത്തിരുന്നു. വനപാലകരെത്തി പന്നിയെ കൊണ്ടുപോയി. അതേസമയം പാലക്കാടും സമാനമായ അപകടം റിപ്പോർട്ട് ചെയ്തു. പാലക്കാട് മുക്കണ്ണത്ത് കാട്ടുപന്നി ബൈക്കിലിടിച്ച് പരിക്കേറ്റ യാത്രികൻ മരിച്ചു. കോങ്ങാട് സ്വദേശി രതീഷാണ് മരിച്ചത്.
ഇതേസ്ഥലത്ത് രണ്ടാഴ്ച മുൻപും കാട്ടുപന്നി കുറുകെ ചാടിയുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചിരുന്നു. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമായിട്ടും വനം വകുപ്പ് അധികൃതരുടെ അലംഭാവം തുടരുകയാണെന്ന് നാട്ടുകാർ ആരോപിച്ചു.