19-ാം വയസ്സിൽ ഒറ്റയ്ക്ക് അമേരിക്കയിലെത്തി, ധൈര്യവും നിശ്ചയദാർഢ്യവും പകർന്നു; തന്റെ ഹീറോ അമ്മയാണെന്ന് കമലാ ഹാരിസ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

19-ാം വയസ്സിൽ ഒറ്റയ്‌ക്ക് അമേരിക്കയിലെത്തി, ധൈര്യവും നിശ്ചയദാർഢ്യവും പകർന്നു; തന്റെ ഹീറോ അമ്മയാണെന്ന് കമലാ ഹാരിസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2024, 10:46 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: അമ്മയുടെ ധൈര്യവും നിശ്ചയദാർഢ്യവുമാണ് തന്റെ നേട്ടങ്ങൾക്ക് പിന്നിലെ പ്രചോദനമെന്ന് യുഎസ് വൈസ് പ്രസിഡൻ്റും ഡെമോക്രറ്റിക് പ്രസിഡൻ്റ് സ്ഥാനാർത്ഥിയുമായ കമലാ ഹാരിസ്.19-ാം വയസ്സിൽ ഇന്ത്യയിൽ നിന്ന് ഒറ്റയ്‌ക്ക് അമേരിക്കയിലെത്തിയ ആളാണ് തന്റെ അമ്മ ശ്യാമള ഗോപാലനെന്നും താൻ ഇന്ന് എത്ര വലിയ ഉയരത്തിലാണെങ്കിലും അതിനുകാരണം അമ്മയാണെന്നും അവരുടെ ചിത്രം പങ്കിട്ടുകൊണ്ട് കമലാ ഹാരിസ് എക്‌സിൽ കുറിച്ചു. കാൻസർ ഗവേഷകയായിരുന്ന അമ്മയെ കുറിച്ച് കമലാ തന്റെ പല പ്രസംഗങ്ങളിലും പറഞ്ഞിട്ടുണ്ട്.

അമ്മയെക്കുറിച്ചുള്ള വിവരണങ്ങൾ ഫെമിനിസത്തെക്കുറിച്ചും വംശീയതയെക്കുറിച്ചും സംസാരിക്കാൻ കമലയെ സഹായിച്ചിട്ടുണ്ട്. ഈ ആഴ്ച വാഷിംഗ്ടണിൽ നടന്ന ഡെമോക്രറ്റിക് സ്ഥാനാർത്ഥിയുടെ റാലിയിൽ, റിപ്പബ്ലിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥിയും മുൻ യുഎസ് പ്രസിഡന്റുമായ ഡോണൾഡ് ട്രംപിന് ശേഷം, തന്റെ പ്രസംഗത്തിൽ കമല ഏറ്റവും കൂടുതൽ പരാമർശിച്ചത് തന്റെ അമ്മയെ കുറിച്ചായിരുന്നു. പാർട്ടിയുടെ ഔദ്യോഗിക പ്രസിഡൻഷ്യൽ നോമിനി എന്ന നിലയിലുള്ള തന്റെ ആദ്യ പ്രസംഗത്തിൽ, കാലിഫോർണിയയിൽ ബിരുദാനന്തര ബിരുദം നേടുന്നതിനായി 19-ാം വയസ്സിൽ ഇന്ത്യ വിട്ട അമ്മയുടെ യാത്രയെക്കുറിച്ച് കമല ഹാരിസ് സംസാരിച്ചു.

കമലയുടെ അമ്മ ശ്യാമള ഗോപാലൻ സ്തനാർബുദ ഗവേഷകയായി മാറുകയും രോഗത്തിനുള്ള ചികിത്സാ രീതികൾ വികസിപ്പിക്കുന്നതിൽ തന്റേതായ സംഭാവന നൽകുകയും ചെയ്തു. ജമൈക്കൻ കുടിയേറ്റക്കാരനായ ഡൊണാൾഡ് ഹാരിസിനെയാണ് ശ്യാമള വിവാഹം ചെയ്യുന്നത്.1964ലാണ് ദമ്പതികൾക്ക് കമലാ ഹാരിസ് ജനിക്കുന്നത്. കമലയ്‌ക്ക് അഞ്ച് വയസുള്ളപ്പോൾ മാതാപിതാക്കൾ വിവാഹമോചിതരായി. പിന്നീട് കമലയെയും അവളുടെ സഹോദരി മായയെയും വളർത്തിയത് അമ്മ ശ്യാമളയാണ്. വൻകുടലിലെ അർബുദത്തെ തുടർന്ന് 2009ലാണ് ശ്യാമള മരിച്ചത്.

“അനീതിയെക്കുറിച്ച് ഒരിക്കലും പരാതിപ്പെടരുത്, പകരം അതിനെതിരെ പ്രവർത്തിച്ചുകാണിക്കണമെന്ന് ‘അമ്മ ഞങ്ങളെ പഠിപ്പിച്ചു,” കമല പറഞ്ഞു. ജനാധിപത്യത്തിന്റെ അർത്ഥവും അത് നിലനിർത്താനും തന്നെ പഠിപ്പിച്ചതിൽ മുത്തച്ഛൻ പി.വി. ഗോപാലന്റെ പങ്കും അവർ പരാമർശിച്ചിട്ടുണ്ട്. മുത്തച്ഛൻ പകർന്നു നൽകിയ പാഠങ്ങളാണ് പൊതുസേവനത്തോടുള്ള താൽപ്പര്യത്തെ പ്രചോദിപ്പിച്ചതെന്നും തന്നെ ഇന്നും മുന്നോട്ട് നയിക്കുന്നതെന്നും അവർ പറഞ്ഞു.

Tags: US-electionkamala harrisKamala Harris' motherShyamala GopalanUS Vice PresidentDemocratic presidential candidate
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

Latest News

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies