കൊല്ലപ്പെട്ട ഗുണ്ടാനേതാവ്  അതിഖ് അഹമ്മദിന്റെ ഇളയമകൻ  വാഹനാപകടത്തിൽ കൊല്ലപ്പെട്ടു; അപകടം ജയിലിലുള്ള സഹോദരനെ കാണാൻ പോകുന്നതിനിടെ; അമ്മ ഒളിവിൽ, മറ്റ് രണ്ട് സഹോദരൻമാരും അഴിക്കുള്ളിൽ  
Thursday, August 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊല്ലപ്പെട്ട ഗുണ്ടാനേതാവ്  അതിഖ് അഹമ്മദിന്റെ ഇളയമകൻ  വാഹനാപകടത്തിൽ കൊല്ലപ്പെട്ടു; അപകടം ജയിലിലുള്ള സഹോദരനെ കാണാൻ പോകുന്നതിനിടെ; അമ്മ ഒളിവിൽ, മറ്റ് രണ്ട് സഹോദരൻമാരും അഴിക്കുള്ളിൽ  

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2026, 02:28 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കൊല്ലപ്പെട്ട ഗുണ്ടാനേതാവും മുൻ എംപിയുമായ അതിഖ് അഹമ്മദിന്റെ ഇളയമകൻ അബാൻ അഹമ്മദ് (21) ഉത്തർപ്രദേശിലെ  ഝാൻസിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. അബാന്റെ സുഹൃത്ത് സോനുവും അപകടത്തിൽ മരിച്ചു. കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ജയിലിൽ കഴിയുന്ന സഹോദരൻ അലി അഹമ്മദിനെ കാണാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. അബാൻ സഞ്ചരിച്ചിരുന്ന ഹ്യുണ്ടായി ക്രെറ്റ കാർ നിയന്ത്രണം വിട്ട് റോഡ് ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

കാറിന് മുന്നിലേക്ക് പെട്ടെന്ന്  കന്നുകാലി ചാടിയെത്തിയതിനെ തുടർന്ന് ഡ്രൈവർ വാഹനം വെട്ടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടമുണ്ടായതെന്നാണ് കണ്ടെത്തൽ. അമിതവേഗവും അപകടത്തിന്റെ തീവ്രത വർധിപ്പിച്ചതായി പോലീസ് സംശയിക്കുന്നു. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.  മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റിയതായും അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.

അതിഖ് അഹമ്മദിന്റെ കുടുംബം
ഒരു കാലത്ത്  പ്രയാഗ്രാജ് രാജിന് വിറപ്പിച്ച ഗുണ്ടാസംഘത്തിന്റെ തലവനാണ് അതിഖ് അഹമ്മദ്. പിന്നീട് ഇയാൾ സമാജ് വാദി പാർട്ടി എംപിയായി. 2023 ഏപ്രിൽ 15-നാണ് അതിഖ് അഹമ്മദും സഹോദരൻ അഷ്റഫ് അഹമ്മദും പ്രയാഗ്‌രാജിൽ പോലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ടത്. മാധ്യമപ്രവർത്തകരെന്ന വ്യാജേന എത്തിയ അക്രമികൾ വെടിവെച്ച് വീഴ്‌ത്തുകയായിരുന്നു.

2023 ഏപ്രിലിൽ ഉമേഷ് പാൽ വധക്കേസിലെ പ്രതിയായിരുന്ന അതിഖ് അഹമ്മദിന്റെ മകൻ അസദ് അഹമ്മദ് ഉത്തർപ്രദേശ് പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ഇയാളുടെ മറ്റ് മക്കളായ  അലി അഹമ്മദ്  ഉമർ അഹമ്മദും വിവിധ ക്രമിനൽ കേസുകളിൽപ്പെട്ട് ജയിലിലാണ്.

അതിഖ് അഹമ്മദിന്റെ ഭാര്യ ഷൈസ്ത പർവീൺ ഇപ്പോഴും ഒളിവിലാണ്. വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ ഷൈസ്തയെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഉത്തർപ്രദേശ് പോലീസ് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

Tags: AccidentAthiq ahammad
Share
Tweet
SendShare

More News from this section

അരുണാചൽ പ്രദേശിൽ 5.1 തീവ്രതയുള്ള ഭൂചലനം; മണിക്കൂറുകൾക്കകം നാല് തുടർചലനങ്ങൾ

വാഹന രൂപമാറ്റത്തിൽ സംസ്ഥാനങ്ങൾക്ക് മാനദണ്ഡം നിശ്ചയിക്കാൻ അധികാരമില്ല; നിയമം വ്യക്തമാക്കി നിതിൻ ഗഡ്കരി

13 വർഷത്തെ നിയമപോരാട്ടത്തിന് വിരാമം; ലൈംഗിക പീഡനക്കേസിൽ തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്പാൽ കുറ്റക്കാരൻ; ശിക്ഷ ഇന്ന് ഉച്ചയ്‌ക്ക് ശേഷം

ലോക്കപ്പിൽ പിസ ആവശ്യപ്പെട്ട് പ്രതി; 16 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസ്; 19കാരന്റെ വിചിത്രമായ ആവശ്യങ്ങൾ കേട്ട് ഞെട്ടി പൊലീസ്

ബിഎസ്പിയുടെ ഏക എംഎൽഎ ഉമാ ശങ്കർ സിംഗ് അന്തരിച്ചു; ബ്രെയിൻ ട്യൂമറിന് ചികിത്സയിലിരിക്കെ അന്ത്യം

ഷെയ്ഖ് ഹസീനയുടെ വാർത്താസമ്മേളനത്തിന് അനുമതി നൽകിയതിൽ ബംഗ്ലദേശിന്റെ അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്

Latest News

18 വര്‍ഷമായി ശ്രീലങ്കയില്‍ ഇന്ത്യ അജയ്യര്‍; ഗില്ലിന്റെ നേതൃത്വത്തില്‍ ചരിത്രം തുടരാന്‍ ടീം ഇന്ത്യ, ഗല്ലെയില്‍ പുതിയ അധ്യായം

രാജിവെക്കില്ലെന്ന് ഇന്‍ഫാന്റിനോ; ലോകകപ്പ് ഓഹരി വിവാദത്തില്‍ മാപ്പുപറഞ്ഞ് ഫിഫ പ്രസിഡന്റ്, ഭരണസമിതിയുടെ പൂര്‍ണ പിന്തുണ

മദ്യക്കുപ്പി തിരികെ നൽകിയാൽ 20 രൂപ പദ്ധതി പിൻവലിച്ചില്ല; ഓണത്തിന് ശേഷം പരിഷ്‌കരിച്ച് വീണ്ടും നടപ്പാക്കുമെന്ന് എക്സൈസ് മന്ത്രിമന്ത്രി എം. ലിജു

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം ജില്ലാ നേതാവ് ഐ.പി. ബിനു ഉൾപ്പെടെ അഞ്ച് പേർക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു

‘യൂണിവേഴ്സ് ബോസ്’ കേരളത്തിലേക്ക്; KCL വേദിയിലെത്താന്‍ ക്രിസ് ഗെയ്ല്‍, കേരള ക്രിക്കറ്റിനും വമ്പന്‍ സര്‍പ്രൈസ്

കൊല്ലപ്പെട്ട ഗുണ്ടാനേതാവ്  അതിഖ് അഹമ്മദിന്റെ ഇളയമകൻ  വാഹനാപകടത്തിൽ കൊല്ലപ്പെട്ടു; അപകടം ജയിലിലുള്ള സഹോദരനെ കാണാൻ പോകുന്നതിനിടെ; അമ്മ ഒളിവിൽ, മറ്റ് രണ്ട് സഹോദരൻമാരും അഴിക്കുള്ളിൽ  

ശബരിമല മിൽമ നെയ്യ് വിവാദം; ദുരൂഹ ഇടപാടിന് അനുമതി നൽകിയെന്ന് കണ്ടെത്തൽ, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് അടക്കം മൂന്നുപേരെ പ്രതിചേർക്കാൻ എസ്‌ഐടി

ഇന്ത്യന്‍ താരങ്ങളുടെ ഫിറ്റ്‌നസില്‍ ബിസിസിഐക്ക് അതൃപ്തി; ടീം ഫിസിയോയോട് വിശദീകരണം തേടി; പുതിയ കടുത്ത മാനദണ്ഡങ്ങള്‍ നിലവില്‍ കൊണ്ടുവരും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies