പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തു; വീട് കയറി ഗൃഹനാഥനെ ക്രൂരമായി അക്രമിച്ച് മദ്യപസംഘം; ഡിവൈഎഫ്‌ഐ പ്രവർത്തകനും സംഘത്തിലെന്ന് ആരോപണം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തു; വീട് കയറി ഗൃഹനാഥനെ ക്രൂരമായി അക്രമിച്ച് മദ്യപസംഘം; ഡിവൈഎഫ്‌ഐ പ്രവർത്തകനും സംഘത്തിലെന്ന് ആരോപണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2024, 10:18 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തതിന് പട്ടാപ്പകൽ വീട് കയറി ആക്രമിച്ചതായി പരാതി. കോഴിക്കോട് കൊയിലാണ്ടിയിലാണ് സംഭവം. പന്തലായനി സ്വദേശി ഉണ്ണികൃഷ്ണനെയും കുടുംബത്തെയുമാണ് മൂന്നംഗ സംഘം വീട് കയറി ആക്രമിച്ചത്. അക്രമികളിലൊരാൾ ഡിവൈഎഫ്‌ഐ പ്രവർത്തകനെന്ന് കുടുംബം ആരോപിച്ചു.

പൊതുസ്ഥലത്തെ യുവാക്കളുടെ മദ്യപാനം ഉണ്ണികൃഷ്ണൻ ചോദ്യം ചെയ്തിനെ തുടർന്നാണ് ആക്രമണമുണ്ടായത്. കുടുംബം ഉച്ചഭക്ഷണം കഴിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഉണ്ണികൃഷ്ണന്റെ ഭാര്യ ദീപ, മകൾ കൃഷ്‌ണേന്ദു, മകൻ നവനീത് എന്നിവരായിരുന്നു വീട്ടിലുണ്ടായിരുന്നത്. വടിയുമായെത്തിയ സംഘം ഉണ്ണികൃഷ്ണനെ നിലത്തിട്ട് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തു. വീട്ടുപകരണങ്ങളും നശിപ്പിച്ചു. ഉണ്ണികൃഷ്ണന്റെ കഴുത്തിനും ചെവിക്കും തലയുടെ പിറകിലും അടിയേറ്റു. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഉണ്ണികൃഷ്ണന്റെ വീടിനോട് ചേർന്ന സ്ഥലത്താണ് സംഘം മദ്യപിക്കാനെത്തിയത്. ഇത് ചോദ്യം ചെയ്യുന്നതിനിടെ ഇവരിൽ ഒരാളുമായി ഉണ്ണികൃഷ്ണൻ വാക്കുതർക്കമുണ്ടാകുകയും സംഘം അക്രമിക്കുകയുമായിരുന്നു. പിന്നാലെ ഉണ്ണികൃഷ്ണന്റെ വീട്ടിൽ കടന്നുകയറിയ ഇവർ ഭാര്യയുടെയും മകളുടെയും മുൻപിലിട്ടും ഉണ്ണികൃഷ്ണനെ മർദ്ദിച്ചു. വീടിന്റെ ജന്നൽചില്ലുകൾ തകർക്കുകയും കസേര നിലത്തടിച്ച് ഒടിക്കുകയും ചെയ്തു. കസേരയും വീട്ടുപകരണങ്ങളുപയോഗിച്ചും ഉണ്ണികൃഷ്ണനെ ഭാര്യയുടെയും മകളുടെയും മുൻപിലിട്ട് ഇവർ ക്രൂരമായി മർദ്ദിച്ചു. മർദ്ദനത്തിന്റെ മൊബൈൽ ദൃശ്യങ്ങളും വീട്ടുകാരുടെ കൈവശമുണ്ട്.

അരുൺ, അജീഷ് എന്നിവരും കണ്ടാലറിയുന്ന മറ്റൊരാളുമാണ് അക്രമം നടത്തിയതെന്ന് കുടുംബം പറഞ്ഞു. അരുൺ പ്രാദേശിക ഡിവൈഎഫ്‌ഐ പ്രവർത്തകനാണെന്നും ബന്ധുക്കൾ പറയുന്നു. എന്നാൽ ഡിവൈഎഫ്‌ഐ പ്രാദേശിക നേതൃത്വം ഇക്കാര്യം നിഷേധിക്കുകയാണ്. ഉണ്ണികൃഷ്ണൻ ബിജെപി അനുഭാവിയാണ്.

Tags: kozhikodedrinksKOILANDI
ShareTweetSendShare

More News from this section

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies