തിരുവനന്തപുരം: അടുത്തടുത്ത ദിവസങ്ങളിൽ നടത്തിയ , വ്യത്യസ്ത തസ്തികളിലേക്കുള്ള രണ്ട് പരീക്ഷകളിൽ ഒരേ ചോദ്യം ആവർത്തിച്ച് പിഎസ്‌സി. ഏഴ് ചോദ്യങ്ങളാണ് പിഎസ്‌സി ആവർത്തിച്ചത്.
ഒക്ടോബർ അഞ്ചിന് നടന്ന, എറണാകുളം, വയനാട് ജില്ലകളിലേക്കുള്ള എൽഡി ക്ലാർക്ക് (വിവിധ വകുപ്പ്) പരീക്ഷയ്‌ക്ക് ചോദിച്ച ഏഴ് ചോദ്യങ്ങളാണ് ഒക്ടോബർ എട്ടിന് നടന്ന മത്സ്യഫെഡ് ഓഫീസ് അറ്റൻഡർ മുഖ്യപരീക്ഷയ്‌ക്ക് ആവർത്തിച്ചത്. ഇതിൽ ഒരു ചോദ്യം തെറ്റായിരുന്നുവെന്നും ഉദ്യോഗാർത്ഥികൾ വ്യക്തമാക്കി.
ഒരേ ചോദ്യങ്ങൾ അടുത്തടുത്ത പരീക്ഷകളിൽ ഉണ്ടാകുന്ന പതിവില്ലാത്തതാണ്. ഈ രണ്ട് പരീക്ഷകളും എഴുതിയവരിൽ ആദ്യ പരീക്ഷ കഴിഞ്ഞ് ശരിയുത്തരം മനസിലാക്കിയവർക്ക് രണ്ടാമത്തെ പരീക്ഷ എളുപ്പമാകുമെന്ന് തീർച്ച. ഒരു മാർക്ക് പോലും നിർണായകമെന്നിരിക്കേ ചോദ്യങ്ങൾ ആവർത്തിച്ചത് റാങ്കിനെ ബാധഘിക്കുമെന്ന ആശങ്കയിലാണ് ഉദ്യോഗാർത്ഥികൾ.