വ്യോമസേനയുടെ ഫൈറ്റർ ജെറ്റായ മിഗ്-29 ഉത്തർപ്രദേശിലെ ആഗ്രയിൽ തകർന്നു വീണു. ഇന്ന് ഉച്ചയ്‌ക്കായിരുന്നു അപകടം. വിമാനത്തിലുണ്ടായിരുന്ന രണ്ടു ഫൈലറ്റുമാരും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. തകർന്നു വീണ ജെറ്റ് പിന്നീട് അഗ്നിക്കിരയായി. റിപ്പോർട്ടുകളനുസരിച്ച് മിഗ് 29 പഞ്ചാബിലെ അദംപൂരിലെ എയർബേസിൽ നിന്നാണ് പറയുന്നുയർന്നത്.
ആഗ്രയിലേക്കുള്ള പരിശീലന പറക്കലിനിടെയാണ് സാങ്കേതികമായ തകരാറുണ്ടായതെന്നാണ് സൂചന. ഗ്രാമത്തിന് സമീപം തകർന്ന് വീഴുന്നതിന് മുൻപ് പൈലറ്റുമാർ രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ വ്യോമസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. നാട്ടുകാർ വിമാനം അഗ്നിക്കിരയാകുന്നത് നോക്കിനിൽക്കുന്നതും വീഡിയോയിൽ കാണാം.
आगरा
सेना का विमान क्रेस ,जमीन पर गिरते ही लगी आग,
पायलट सहित दो लोगों ने कूदकर बचाई जान
विमान से दो किलोमीटर दूर मिले पायलट और उसका साथी,
कागारौल के गांव सोनिगा गांव के पास खाली खेतों में गिरा विमान#agra pic.twitter.com/rOe9EfWI8T
— India Voice (@indiavoicenews) November 4, 2024