മുസ്ലീം രാഷ്ട്രങ്ങളിൽ പോലും വഖ്ഫ് നിയമമില്ല; ഇന്ന് മുനമ്പമെങ്കിൽ നാളെ മറ്റൊരു സ്ഥലമാകും; സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുമ്മനം രാജശേഖരൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുസ്ലീം രാഷ്‌ട്രങ്ങളിൽ പോലും വഖ്ഫ് നിയമമില്ല; ഇന്ന് മുനമ്പമെങ്കിൽ നാളെ മറ്റൊരു സ്ഥലമാകും; സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുമ്മനം രാജശേഖരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2024, 07:57 pm IST
Facebook
Twitter
WhatsAppTelegram

മുനമ്പത്തെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബിജെപി കേന്ദ്ര നിർവാഹക സമിതിയം​ഗം കുമ്മനം രാജശേഖരൻ. ഇന്ന് മുനമ്പത്താണ് വഖ്ഫ് അധിനിവേശമെങ്കിൽ നാളെ മറ്റൊരു സ്ഥലമാകുമെന്നും മുനമ്പത്ത് അനുവദിച്ച് കൊടുത്താൽ, മുനമ്പത്തെ ജനങ്ങൾ പരാജയപ്പെട്ടാൽ അത് കേരളജനതയുടെ മുഴുവൻ പരാജയമാകുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ വിഷയത്തിൽ അടിയന്തമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പിറന്ന നാൾ മുതൽ ഇവിടെ ജീവിച്ച്, ഈ മണ്ണിൽ പണിയെടുത്ത്, ഈ മണ്ണിന്റെ സംരക്ഷകരായി ഇവിടെ കഴിയുകയും ചെയ്യുന്ന മുനമ്പത്തുകാരെ ഇവിടെ നിന്ന് ആട്ടിയോടിക്കണമെന്ന് പറയുന്നത് അധിനിവേശ ശക്തികളാണ്. അതിനാൽ ഇത് അതിജീവനത്തിന്റെ പോരാട്ടമാണ്. ഇതൊരു ധർമ യുദ്ധമാണ്. സത്യത്തിനും നീതിക്കും വേണ്ടിയുള്ള നിരന്തര പോരാട്ടമാണ്. നിരാഹാര സമര പന്തലിലെത്തിയ കുമ്മനം രാജശേഖരൻ പറഞ്ഞു.

കേരളത്തിൽ പലയിടത്തും ഇതേ അനുഭവമുള്ള ആളുകളുണ്ട്. മൂന്ന് ദിവസങ്ങൾക്ക് മുൻപ് കോഴിക്കോട് ജില്ലയിലെ മുക്കത്ത് കഴിഞ്ഞ 25 വർഷത്തോളമായി വഖ്ഫ് ബോർഡുമായി നിയമയുദ്ധം നടത്തുന്ന രണ്ടേക്കറുള്ള ബാലകൃഷ്ണൻ എന്നയാളെ കണ്ടു. 45 വർഷത്തിന് മുൻപ് വാങ്ങിയ ഭൂമിയിലാണ് അവകാശവാദം ഉന്നയിക്കുന്നത്. പല സ്ഥലത്ത് ചെല്ലുമ്പോഴും ഇതുതന്നെയാണ് കേൾക്കാൻ കഴിയുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മുനമ്പത്തെ ശബ്ദം കേരളത്തിലെ പലയിടങ്ങളിൽ നിന്ന് മുഴങ്ങുകയാണ്. ജീവിതത്തിന്റെ പ്രശ്നമാണിത്. അതുകൊണ്ട് തന്നെ താത്കാലിക പരിഹാരമല്ല വേണ്ടത്. ശാശ്വത പരിഹാരമാണ് വേണ്ടത്. അധിനിവേശത്തെ ചെറുത്ത് അതിജീവനത്തിന്റെ പാതയിൽ നിന്ന് വിജയം വരിച്ചാൽ അത് കേരളത്തിലെ ജനങ്ങൾക്ക് മുഴുവൻ പ്രയോജനപ്പെടുമെന്ന് അദ്ദേഹം ആവർത്തിച്ച് പറഞ്ഞു.

സ്വന്തം മണ്ണിൽ കഴിയാനുള്ള സ്വാതന്ത്ര്യവും അവകാശവും ജനങ്ങൾക്കുണ്ട്. ജനങ്ങളെ വഴിയാധാരമാക്കാൻ വഖ്ഫ് ബോർഡ് ശ്രമിച്ചാൽ അത് മനുഷ്യാവകാശ ധ്വംസനമാണ്. മുസ്ലീം രാഷ്‌ട്രങ്ങളിൽ പോലും വഖ്ഫ് നിയമമില്ല. അവർ പോലും അവലംബിക്കാത്ത ഒരു നിയമം എന്തിന് ഇവിടെ അടിച്ചേൽ‌പ്പിക്കണമെന്ന് അദ്ദേഹം ചോദിച്ചു.

വളരെ നിസാരമായി, പ്രാദേശിക പ്രശ്നമെന്ന നിലയ്‌ക്ക് കണക്കാക്കുന്നവരുണ്ട്. ഇവിടുത്തെ ഏതാനും വീടുകൾ പോകുമെന്ന രീതിക്ക് ഇതിനെ ചെറുതാക്കി കാണാൻ ചിലർ ശ്രമിക്കുന്നുണ്ട്. പൗര സ്വാതന്ത്ര്യവും മനുഷ്യാവകാശവുമാണ് മുനമ്പത്തുകാർ ഉയർത്തിപിടിക്കുന്നത്. എല്ലാവിധ ധാർമിക പിന്തുണയും സഹായവും അർഹിക്കുന്നുണ്ടെന്നും കുമ്മനം രാജശേഖരൻ വ്യക്തമാക്കി.

Tags: kummanam rajashekaranMUNAMBAMWaqfProtest
Share
Tweet
SendShare

More News from this section

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies