കോഴിക്കോട്: തപസ്യ കലാസാഹിത്യവേദി സംസ്ഥാന വൈസ് പ്രസിഡന്റും സാഹിത്യ വിമർശകനുമായ ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണനെ ഗോവ സർവകലാശാല സിൻഡിക്കേറ്റ് മെമ്പറായി നിയമിച്ചു. ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ളയാണ് നിയമിച്ചത്.
സാമൂതിരി ഗുരുവായൂരപ്പൻ കോളജ് മലയാള ഗവേഷണ വിഭാഗം തലവനാണ് ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണൻ. സാഹിത്യകാരനും എഴുത്തുകാരനുമാണ്. നിരവധി വിമർശനകൃതികളുടെ കർത്താവാണ്. നേരത്തെ ഗോവ സർവ്വകലാശാല എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗമായിരുന്നു. ജനം ടിവിയിലെ സാഹിത്യവാരഫലം എന്ന പ്രതിവാര പരിപാടിയുടെ അവതാരകൻ കൂടിയായിരുന്നു.















