'അയോദ്ധ്യയുടെ അടിത്തറ ഞങ്ങൾ ഇളക്കും'; ഇന്ത്യയിലെ ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാനി ഭീകരനേതാവിന്റെ ഭീഷണി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘അയോദ്ധ്യയുടെ അടിത്തറ ഞങ്ങൾ ഇളക്കും’; ഇന്ത്യയിലെ ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാനി ഭീകരനേതാവിന്റെ ഭീഷണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2024, 05:07 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അയോദ്ധ്യയിലെ രാമക്ഷേത്രം ഉൾപ്പെടയുള്ള ഇന്ത്യയിലെ ഹിന്ദു ആരാധനാലയങ്ങൾക്ക് നേരെ ഭീഷണി മുഴക്കി ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൻ. നിരോധിത ഭീകര സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസ് (SFJ) പുറത്തുവിട്ട വീഡിയോയിലാണ് ഭീഷണി സന്ദേശം. നവംബർ 16, 17 തീയതികളിൽ ആക്രമണം ഉണ്ടാകുമെന്നാണ് പന്നൂന്റെ ഭീഷണി. ഹിന്ദു ആരാധനാലയങ്ങൾക്ക് നേരെ അക്രമത്തിന് പ്രേരിപ്പിക്കുന്ന വീഡിയോ കാനഡയിലെ ബ്രാംപ്‌ടണിലാണ് റെക്കോർഡ് ചെയ്തിരിക്കുന്നത്.

“ഹിന്ദുത്വ പ്രത്യയ ശാസ്ത്രത്തിന്റെ ജന്മസ്ഥലമായ അയോദ്ധ്യയുടെ അടിത്തറ ഞങ്ങൾ ഇളക്കും,” പന്നൂന്റെ ഭീഷണി സന്ദേശത്തിൽ പറയുന്നു. വീഡിയോയിൽ ഈ വർഷം ജനുവരിയിൽ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി പ്രാർത്ഥിക്കുന്ന ചിത്രങ്ങളുമുണ്ട്. കാനഡയിലെ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെയുള്ള ഖാലിസ്ഥാനി ആക്രമണങ്ങളിൽ പ്രതിഷേധിച്ച ഇന്ത്യക്കാർക്കെതിരെയും മുന്നറിയിപ്പുണ്ട്.

കഴിഞ്ഞമാസം 1984 ലെ സിഖ് വംശഹത്യയുടെ 40-ാം വാർഷിക സമയത്ത് എയർ ഇന്ത്യാ വിമാനത്തിനെതിരെയും പന്നൂൻ ഭീഷണി മുഴക്കിയിരുന്നു. നവംബർ 1 നും 19 നും ഇടയിൽ എയർ ഇന്ത്യ വിമാനങ്ങളിൽ യാത്രചെയ്യരുതെന്നായിരുന്നു മുന്നറിയിപ്പ്. ഇന്ത്യൻ നയതന്ത്രജ്ഞർക്കെതിരെ അക്രമം നടത്താനും ഭീകര നേതാവ് ആഹ്വാനം ചെയ്തിരുന്നു.

ഖാലിസ്ഥാനി ആശയം നടപ്പിലാക്കുകയെന്ന ലക്ഷ്യത്തോടെ പന്നൂൻ നിരവധി ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. സാമുദായിക സൗഹാർദം തകർക്കാൻ ലക്ഷ്യമിട്ട് മുൻപും ഇയാൾ വിവാദ, പ്രകോപനകരമായ പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. 2020 ജൂലൈയിലാണ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (UAPA) പ്രകാരം പന്നൂനെ ഭീകരനായി പ്രഖ്യാപിച്ചത്. ഇയാൾക്കെതിരെ ഒന്നിലധികം അറസ്റ്റ് വാറന്റുകളും ഇന്ത്യ പുറപ്പെടുവിച്ചിട്ടുണ്ട്.

Tags: AttackcanadathreatHindu templesAyodhya Ram MandirSikhs for Justice (SFJ)
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies