കാസർകോട്: ചെമ്മനാട് മാവില റോഡിൽ അനുജൻ ജ്യേഷ്ഠനെ കുത്തിക്കൊലപ്പെടുത്തി. ഇന്ന് രാത്രി എട്ടോടെയായിരുന്നു ക്രൂര കൃത്യം. ചന്ദ്രൻ എന്നയാളാണ് കാെല്ലപ്പെട്ടത്. അനുജൻ ഗംഗാധരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സ്വത്ത് തർക്കത്തിന്റേ പേരിലുണ്ടായിരുന്നു കുടുംബ പ്രശ്നത്തെ തുടർന്നാണ് കാെലപാതകമെന്നാണ് സൂചന. ബഹളം കേട്ട് ഓടിക്കൂടിയ അയൽവാസികളുടെ മുന്നിലിട്ടായിരുന്നു ആക്രമണം.
ജ്യോഷ്ഠാനുജന്മാരെ പിടിച്ചുമാറ്റാനെത്തിയ രണ്ട് അയൽവാസികൾക്കും കുത്തേറ്റു. മദ്യലഹരിയിലായിരുന്നു പ്രതി ആക്രമണം നടത്തിയതെന്നാണ് പൊലീസ് ഭാഷ്യം. കുത്തേറ്റ ഉടനെ ചന്ദ്രനെ കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് ഗംഗാധരനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യൽ തുടരുകയാണ്. ഉടനെ അറസ്റ്റ് രേഖപ്പെടുത്തും.