പാഴ്‌വസ്തുവല്ല, ചിരട്ടയെ അപമാനിച്ചത് മതി! ചന്ദനത്തിരിക്ക് സു​ഗന്ധം പകരുന്നു, കൊതുകുതിരിയുടെ പുകയ്ക്ക് പിന്നിലെ രഹസ്യം; ചില്ലറക്കാരനല്ല ചിരട്ടപ്പൊടി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാഴ്‌വസ്തുവല്ല, ചിരട്ടയെ അപമാനിച്ചത് മതി! ചന്ദനത്തിരിക്ക് സു​ഗന്ധം പകരുന്നു, കൊതുകുതിരിയുടെ പുകയ്‌ക്ക് പിന്നിലെ രഹസ്യം; ചില്ലറക്കാരനല്ല ചിരട്ടപ്പൊടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2024, 02:36 pm IST
Facebook
Twitter
WhatsAppTelegram

ചിരട്ട- തേങ്ങ ചിരകി കഴിഞ്ഞാൽ കിട്ടുന്ന വെറും ‘പാഴ്വസ്തു’. പിന്നെ വേണമെങ്കിൽ തീ കത്തിക്കുമ്പോൾ കൂടെയിട്ട് കത്തിക്കാം. അതിൽ കവി‍ഞ്ഞൊരു ഉപയോ​ഗവും ഇല്ലെന്ന് കരുതി അവ​ഗണിക്കുന്ന ചിരട്ട ഇന്ന് താരമാണ്. മനസ് വെച്ചാൽ ചിരട്ടയിൽ നിന്ന് കാശുണ്ടാക്കാം.

ചിരട്ടയിൽ നിന്ന് കരകൗശല വസ്തുക്കൾക്കും മറ്റ് ഉപകരണങ്ങൾക്കും ഇന്ത്യക്ക് അകത്തും പുറത്തും ആവശ്യക്കാരേറെയാണ്. പണ്ടുകാലത്തെ ചിരട്ട തവിയും പാത്രവുമൊക്കെ കടൽ കടന്ന് ഹിറ്റാകുകയാണ്. എന്നാൽ അധികം ആർക്കും അറിയാത്ത, എന്നാൽ വൻ വിപണനസാധ്യതയുള്ള ഒന്നാണ് ചിരട്ട പൊടി അഥവാ ചിരട്ടക്കരി. ചന്ദനത്തിരിയുടെയും കൊതുതിരിയുടെയുമൊക്കെ പുകയ്‌ക്ക് പിന്നിൽ ചിരട്ട പൊടിയാണെന്ന് എത്ര പേർക്കറിയാം? ഇതിന് പുറമേ പ്ലൈവുഡ്, പ്ലാസ്റ്റിക് വ്യവസായം എന്നിവയിലെല്ലാം ചിരട്ടയുടെ പൊടി അസംസ്‌കൃത വസ്തുവായി ഉപയോഗിക്കുന്നുണ്ട്. ചാർക്കോൾ നിർമ്മാണ മേഖലയിൽ പ്രധാനിയാണ് ചിരട്ടക്കരി.

കേരളത്തിൽ നിന്നും തമിഴ്നാട് വിപണിയിലേക്കാണ് ചിരട്ടക്കരിയേറെയും കയറ്റുമതി ചെയ്യുന്നത്. ചിരട്ട ഉയർന്ന ഊഷ്മാവിൽ കരിച്ചെടുക്കുമ്പോൾ ആക്റ്റിവേറ്റഡ് കാർബൺ അഥവാ ഉത്തേജിതകരി ലഭിക്കുന്നു. ആണവ വികിരണത്തെ വരെ പ്രതിരോധിക്കാൻ ഇതിന് കഴിവുണ്ട്. പഴച്ചാറുകൾ, സസ്യ എണ്ണ, ഗ്ളിസറിൻ, ശർക്കര, പഞ്ചസാര എന്നിവ ശുദ്ധീകരിക്കാനും സൗന്ദര്യവർദ്ധക വസ്തുക്കളുടെ നിർമാണത്തിനും ചിരട്ടപ്പൊടി വ്യാപകമായി ഉപ​യോ​ഗിക്കുന്നു. വെള്ളത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്യാനുള്ള കഴിവും ഇതിനുണ്ട്.

വൻ വിപണന സാധ്യതയാണ് ചിരട്ടക്കരി നൽകുന്നത്. ഒരു ടൺ ചിരട്ടയിൽ നിന്ന് 300 കിലോഗ്രാം ഉത്തേജിതകരി ലഭിക്കുമെന്നാണ് കണക്ക്. ഇടത്തരം കൊതുകുതിരി നിർമാണ യൂണിറ്റിന് പ്രതിമാസം 500 ടൺ ചിരട്ട പൊടി വേണ്ടിവരും. വൻകിട യൂണിറ്റാണെങ്കിൽ ഇതിന്റെ അളവ് പ്രതിമാസം 2500 ടണ്ണാകും. ഇന്ത്യയിൽ മാത്രം 1000-ത്തോളം കൊതുകുതിരി നിർമാണ യൂണിറ്റുണ്ടെന്നാണ് കണക്ക്. ചന്ദനത്തിരി നിർമാണ യൂണിറ്റുകളും ആയിരക്കണക്കിനുണ്ട്. നല്ല മൂത്ത ഉണങ്ങിയ ചിരട്ടയാണ് ചിരട്ടപ്പൊടി നിർമിക്കാനായി ഉപയോ​ഗിക്കുന്നത്. ഇതിനായി പ്രത്യേകം യന്ത്രങ്ങളും ലഭ്യമാണ്.

Tags: coconutCoconut Shell Ashചിരട്ട പൊടിചിരട്ടക്കരി
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies