കൂച്ച് ബെഹാർ ട്രോഫി; കേരളത്തിനെതിരെ ബിഹാർ ആദ്യ ഇന്നിങ്സിൽ 329 ന് പുറത്ത്; തോമസ് മാത്യുവിന് നാല് വിക്കറ്റ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൂച്ച് ബെഹാർ ട്രോഫി; കേരളത്തിനെതിരെ ബിഹാർ ആദ്യ ഇന്നിങ്സിൽ 329 ന് പുറത്ത്; തോമസ് മാത്യുവിന് നാല് വിക്കറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2024, 12:52 pm IST
FacebookTwitterWhatsAppTelegram

മംഗലപുരം: അണ്ടർ 19 താരങ്ങൾക്കായുളള കൂച്ച് ബെഹാർ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിനെതിരെ ആദ്യ ഇന്നിങ്സിൽ ബിഹാർ 329 റൺസിന് പുറത്ത്. തോമസ് മാത്യുവിന്റെയും അഭിരാമിന്റെയും ബൗളിങ് മികവിലാണ് ബിഹാറിനെ ആദ്യദിനം തന്നെ കേരളം പുറത്താക്കിയത്. കേരളത്തിനായി തോമസ് മാത്യു 17 ഓവറിൽ 53 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തി.

കെസിഎയുടെ തിരുവനന്തപുരം മംഗലപുരം ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ കേരളം ബിഹാറിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശെരിവക്കുന്നതായിരുന്നു ബൗളർമാരുടെ പ്രകടനം. സ്‌കോർ ബോർഡിൽ റൺസ് കൂട്ടിച്ചേർക്കും മുൻപെ ബിഹാറിന്റെ രണ്ട് വിക്കറ്റുകൾ കേരളം വീഴ്‌ത്തി. ഓപ്പണർ ആദിത്യ സിൻഹയെ(0) ആദ്യ ഓവറിൽ തന്നെ അഭിരാം ക്ലീൻ ബൗൾഡാക്കിയപ്പോൾ ഷശ്വത് ഗിരിയെ(0) ആദിത്യ ബൈജുവും പുറത്താക്കി.

തുടർന്ന് സ്‌കോർ മൂന്നിലെത്തിയപ്പോൾ ക്യാപ്റ്റൻ എം.ഡി അലാമിന്റെ(0) വിക്കറ്റും വീഴ്‌ത്തി അഭിരാം കേരളത്തിന് മേൽക്കെ നൽകി. എന്നാൽ ദിപേഷ് ഗുപ്ത-പൃഥ്വിരാജ് സഖ്യം അവസരത്തിനൊത്ത് ഉയർന്ന് ബിഹാറിന്റെ രക്ഷകരായി. നാലാമനായി ഇറങ്ങിയ ദിപേഷ് അർദ്ധ സെഞ്ച്വറി നേടിയപ്പോൾ പൃഥ്വിരാജ് ആദ്യ ഇന്നിങ്സിൽ സെഞ്ച്വറിയും നേടി.

61 റൺസെടുത്ത ദിപേഷിനെ സ്‌കോർ 153 ൽ എത്തിയപ്പോൾ തോമസ് മാത്യു പുറത്താക്കി. പിന്നീട് പൃഥ്വിയുടെ സെഞ്ച്വറി മികവിലാണ് ബിഹാർ സ്‌കോർ 300 കടത്തിയത്. 176 പന്ത് നേരിട്ട പൃഥ്വി 163 റൺസെടുത്തു. 20 ഫോറും ഒരു സിക്സും ഉൾപ്പെടുന്നതായിരുന്നു ഇന്നിങ്സ്. സ്‌കോർ 299 ൽ എത്തിയപ്പോൾ തോമസ് മാത്യുവിന്റെ പന്തിൽ അഹമ്മദ് ഇമ്രാൻ ക്യാച്ചെടുത്താണ് പൃഥ്വിയെ പുറത്താക്കിയത്. പൃഥ്വിരാജാണ് ബിഹാറിന്റെ ടോപ് സ്‌കോറർ.

പത്ത് ഓവറിൽ 32 റൺസ് വഴങ്ങിയ അഭിരാം മൂന്ന് വിക്കറ്റും മുഹമ്മദ് ഇനാൻ രണ്ട് വിക്കറ്റും ആദിത്യ ബൈജു ഒരു വിക്കറ്റും നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ കേരളം ലഞ്ച് ബ്രേക്കിന് കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 140 റൺസെടുത്തിട്ടുണ്ട്. അഹമ്മദ് ഖാൻ (30 പന്തിൽ 21 റൺസ്), അക്ഷയ് (120 പന്തിൽ 39), രോഹിത് 21 പന്തിൽ 10) എന്നിവരാണ് പുറത്തായത്. അഹമ്മദ് ഇമ്രാൻ നേടിയ അർദ്ധസെഞ്ചുറിയുടെ (72 പന്തിൽ 69 ) ബലത്തിലാണ് കേരളം പൊരുതുന്നത്.

Tags: Ahammed ImranThomas mathewsകൂച്ച് ബെഹാർ ട്രോഫിKERALA CRICKETKCAകെസിഎCooch behar trophyKerala Vs BiharU 19 cricket Tournament
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies