കശ്മീരിൽ ഭീകരപ്രവർത്തനങ്ങൾ 70% കുറഞ്ഞു; മാറ്റമുണ്ടായത് ആ സുപ്രധാന നീക്കത്തിന് ശേഷം: റിപ്പോർട്ട്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീരിൽ ഭീകരപ്രവർത്തനങ്ങൾ 70% കുറഞ്ഞു; മാറ്റമുണ്ടായത് ആ സുപ്രധാന നീക്കത്തിന് ശേഷം: റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2024, 06:41 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ജമ്മുകശ്മീരിൽ ആർട്ടിക്കിൾ 370 പിൻവലിച്ചതിന് ശേഷം ഭീകരപ്രവർത്തനങ്ങളിൽ 70 ശതമാനം കുറവ് രേഖപ്പെടുത്തിയെന്ന് റിപ്പോർട്ട്. ആഭ്യന്തര സെക്രട്ടറി ​ഗോവിന്ദ് മോഹനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജമ്മുകശ്മീരിലെ നിലവിലെ സുരക്ഷാ സാഹചര്യത്തെക്കുറിച്ചും താഴ്വരയിലുണ്ടായ നേട്ടങ്ങളും വെല്ലുവിളികളുമാണ് ​ഗോവിന്ദ് മോഹൻ വിശദീകരിച്ചത്.

കഴിഞ്ഞ അഞ്ചുവർഷത്തിനിടെ കശ്മീരിലെ ഭീകരപ്രവർത്തനങ്ങൾ വൻതോതിൽ കുറഞ്ഞുവെന്നും സാധാരണക്കാർക്ക് നേരെയുള്ള ആക്രമണങ്ങളിൽ കുറവ് രേഖപ്പെടുത്തിയതായും പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ഗോവിന്ദ് മോഹൻ പറയുന്നു. ഭീകരാക്രമണങ്ങളിലും ഭീകരപ്രവർത്തനങ്ങളിലും കുറവുണ്ടെങ്കിലും സാധാരണക്കാർക്ക് നേരെ ഇപ്പോഴും ആക്രമണങ്ങളുണ്ടാകുന്നത് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2019ൽ 50 പ്രദേശവാസികളാണ് വിവിധ ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. ഇക്കൊല്ലം ജീവൻ നഷ്ടപ്പെട്ടത് 14 പേർക്കാണ്. എന്നാൽ കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലാണിത്. 2023ൽ ഇതേസമയം രേഖപ്പെടുത്തിയ കണക്ക് 5 ആയിരുന്നുവെന്നും ആഭ്യന്തരമന്ത്രാലയം സൂചിപ്പിച്ചു. 2019ൽ സാധാരണക്കാർക്ക് നേരെയുണ്ടായ ആക്രമണങ്ങളുടെ എണ്ണം 73 ആയിരുന്നു. എന്നാൽ ഇക്കൊല്ലം ഇത് 10 ആയി കുറഞ്ഞുവെന്നും റിപ്പോർട്ടിൽ പറയുന്നു.

ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ട് 286 കേസുകളാണ് 2019ൽ റിപ്പോർട്ട് ചെയ്തതെങ്കിൽ ഇക്കൊല്ലം ഇതുവരെ 40 കേസുകൾ മാത്രമാണുണ്ടായത്. സുരക്ഷാസേനയ്‌ക്കെതിരെ 96 ആക്രമണങ്ങൾ ഉണ്ടായതിൽ നിന്നും അഞ്ചിലേക്ക് ചുരുങ്ങി. വീരമൃത്യു വരിച്ച സുരക്ഷാ ഉദ്യോ​ഗസ്ഥരുടെ എണ്ണത്തിലും വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ​ഗ്രനേഡ് ആക്രമണങ്ങളും നുഴഞ്ഞുകയറ്റ ശ്രമങ്ങളും സമാനരീതിയിൽ കുറഞ്ഞിട്ടുണ്ട്.

Tags: parliamentary panelTerror Incidentsjammu and kashmirhome ministryterror activities
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies