തുടർച്ചയായി മൂന്ന് മണിക്കൂറിൽ കൂടുതൽ നിർത്തരുത്; ഉത്സവത്തിന് ആനകളെ എഴുന്നെളളിക്കാൻ മാർഗ നിർദ്ദേശങ്ങളുമായി ഹൈക്കോടതി; ഉത്സവങ്ങളെ ബാധിക്കുമെന്ന് ആശങ്ക
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തുടർച്ചയായി മൂന്ന് മണിക്കൂറിൽ കൂടുതൽ നിർത്തരുത്; ഉത്സവത്തിന് ആനകളെ എഴുന്നെളളിക്കാൻ മാർഗ നിർദ്ദേശങ്ങളുമായി ഹൈക്കോടതി; ഉത്സവങ്ങളെ ബാധിക്കുമെന്ന് ആശങ്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2024, 09:10 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: ആനകളെ ഉത്സവങ്ങൾക്കും മറ്റും എഴുന്നെളളിക്കുന്നതിന് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി. തുടർച്ചയായി 3 മണിക്കൂറിൽ കൂടുതൽ ആനയെ എഴുന്നള്ളത്തിൽ നിർത്തരുതെന്ന് ഉൾപ്പെടെയുളള നിർദ്ദേശങ്ങളാണുള്ളത്. രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ആനകളെ പൊതുനിരത്തിൽകൂടി കൊണ്ടുപോകരുതെന്നും നിർദ്ദേശത്തിൽ പറയുന്നു. അതേസമയം കോടതി നിർദ്ദേശങ്ങൾ ഉത്സവങ്ങളെ പ്രതിസന്ധിയിലാക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.

വൈകിട്ട് 5 മണി വരെ പൊതുനിരത്തിൽ കൂടി കൊണ്ടുപോകരുതെന്ന നിർദ്ദേശം വരുമ്പോൾ എഴുന്നെളളത്തുകൾ അതിന് ശേഷം ക്രമീകരിക്കേണ്ടി വരും. എഴുന്നളളത്തിന് നിൽക്കുമ്പോൾ ആനകൾ തമ്മിൽ 3 മീറ്റർ അകലം ഉറപ്പാക്കണം, തീയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിന്നും 5 മീറ്റർ അകലം പാലിക്കണം, കാഴ്ചക്കാരും ആനയും തമ്മിലും 8 മീറ്റർ ദൂര പരിധി ഉറപ്പാക്കണം, ബാരിക്കേഡ് സംവിധാനമുണ്ടാകണം തുടങ്ങിയവയാണ് മറ്റ് നിർദ്ദേശങ്ങൾ. മാർഗ്ഗ നിർദേശങ്ങൾ പാലിക്കാത്ത എഴുന്നള്ളത്തുകൾക്ക് ജില്ലാതല സമിതി അനുമതി നൽകരുതെന്നും കോടതി നിർദ്ദേശിക്കുന്നു.

ദിവസം 30 കി.മീ കൂടുതൽ ആനകളെ നടത്തിക്കരുത്. രാത്രി 10 മുതൽ രാവിലെ 4 മണി വരെ ആനയെ യാത്ര ചെയ്യിക്കരുത്. രാത്രിയിൽ ശരിയായ വിശ്രമ സ്ഥലം സംഘാടകർ ഉറപ്പു വരുത്തണം. ദിവസം 125 കിലോമീറ്ററിൽ കൂടുതൽ ആനയെ യാത്ര ചെയ്യിക്കരുത്. ദിവസം 6 മണിക്കൂറിൽ കൂടുതൽ ആനയെ വാഹനത്തിൽ കൊണ്ടുപോകരുത്. വാഹനത്തിന്റെ വേഗത 25 കിലോമീറ്ററിൽ താഴെയാകണം. ആനയുടെ യാത്രയ്‌ക്കായി ഉപയോഗിക്കുന്ന വാഹനത്തിന് വേഗപ്പൂട്ട് നിർബന്ധമാണെന്നും മാർഗനിർദ്ദേശങ്ങളിൽ പറയുന്നു.

ഒരു മാസം മുൻപ് അപേക്ഷ സമർപ്പിക്കണം. രണ്ട് എഴുന്നള്ളത്തുകൾക്കിടയിൽ മതിയായ വിശ്രമം ആനകൾക്ക് ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. ജില്ലാതല സമിതിയ്‌ക്കാണ് ഇതിന്റെ ചുമതല. ആനയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച ഫിറ്റ്‌നസ്, ഹെൽത്ത് സർട്ടിഫിക്കറ്റ് ഉറപ്പാക്കണം. ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സംഘാടകർ ജില്ലാതല സമിതിയെ ബോധിപ്പിക്കണം. താൽക്കാലിക വിശ്രമസ്ഥലം വൃത്തിയുള്ളതായിരിക്കണമെന്നും എലിഫന്റ് സ്‌ക്വാഡ് എന്ന പേരിൽ ആളുകളെ നിയോഗിക്കരുതെന്നും കോടതി നിർദ്ദേശിച്ചു.

Tags: ELEPHANTkerala high courtആന ഉത്സവങ്ങൾഎഴുന്നെളളിക്കുന്നതിന് മാർഗനിർദ്ദേശങ്ങൾഹൈക്കോടതി മാർഗനിർദ്ദേശങ്ങൾ
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies