ഈ റോഡിൽ കയറ്റത്ത് വാഹനങ്ങൾ മുന്നോട്ട് നീങ്ങും! ദാ ഈ വെള്ളച്ചാട്ടം മുകളിലോട്ട് കുതിക്കും! അത്ഭുതങ്ങൾ ഒളിപ്പിച്ചുവച്ച ഇന്ത്യയിലെ ചില ഇടങ്ങൾ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഈ റോഡിൽ കയറ്റത്ത് വാഹനങ്ങൾ മുന്നോട്ട് നീങ്ങും! ദാ ഈ വെള്ളച്ചാട്ടം മുകളിലോട്ട് കുതിക്കും! അത്ഭുതങ്ങൾ ഒളിപ്പിച്ചുവച്ച ഇന്ത്യയിലെ ചില ഇടങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2024, 07:35 pm IST
Facebook
Twitter
WhatsAppTelegram

വൈവിധ്യമാർന്ന ഭൂപ്രകൃതികൾക്കും സംസ്കാരത്തിനും പൈതൃകത്തിനും പേരുകേട്ട നാടാണ് ഇന്ത്യ. രാജ്യത്തിന്റെ മുക്കിലും മൂലയിലും വരെ വ്യത്യസ്ത കാണാനാകും. പലരും മനസിന് കുളിർമയേകാനും ശാന്തത ആസ്വദിക്കാനുമായി യാത്രകൾ ചെയ്യുന്നവരാണ്. ഈ യാത്ര ചെന്നെത്തുന്നത് വിസ്മയിപ്പിക്കുന്ന ഇടങ്ങളിലാണ്. വിസ്മയം ഒളിപ്പിച്ച് വച്ചിരിക്കുന്ന ഇന്ത്യയിലെ ചില സ്പോട്ടുകളിലേക്ക് ആയാലോ അടുത്ത യാത്ര.

മാഗ്നെറ്റിക് ഹിൽ, ലഡാക്ക്

അൽപം വ്യത്യസ്ത അനുഭവത്തിനായി ഇവിടെ എത്താം. സമുദ്രനിരപ്പിൽ നിന്ന് 14,000 അടി ഉയരത്തിലുള്ള മലനിരകളിലാണ് ഈ മാ​ഗ്നെറ്റിക് ഹിൽ. മാ​ഗ്നെറ്റിക് ഹിൽ ഭാ​ഗത്തെ കയറ്റിലോ വാഹനങ്ങൾ നിർത്തിയിട്ടാലും പിന്നോട്ട് പോകാതെ മുന്നോട്ട് നീങ്ങും. ഈ അതുല്യ പ്രതിഭാസം വർഷങ്ങളോളം ശാസ്ത്രജ്ഞരെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. ഗുരുത്വാകർഷണ ബലമാണ് പ്രതിഭാസത്തിന് പിന്നിലെന്നാണ് അനുമാനം. ലേ-കാർഗിൽ ഹൈവേയിൽ സ്ഥിതി ചെയ്യുന്ന മാഗ്നെറ്റിക് ഹിൽ മണിക്കൂറിൽ 10-15 കിലോമീറ്റർ വേഗതയിൽ വാഹനങ്ങളെ മുകളിലേക്ക് വലിക്കുന്നു. പ്രകൃതിഭം​ഗിയും ഇവിടെ വേണ്ടുവോളം ആസ്വദിക്കാം.

ലോക്തക് തടാകം, മണിപ്പൂർ

ഒഴുകി നടക്കുന്ന ദ്വീപോ? മണിപ്പൂരിലാണ് ലോക്തക് എന്ന ഫ്ലോട്ടിം​ഗ് ദ്വീപ്. ഫുംഡീസ് എന്ന വിളിക്കുന്ന ചതുപ്പ് കരകളാണിത്. നിരവധി മത്സ്യത്തൊഴിലാളികളാണ് ഇവിടെ കഴിയുന്നത്. കിബുൾ ലംജാവോ ദേശീയോദ്യാനം ഇതിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത്.

മോർജിം ബീച്ച്, ഗോവ

തീരത്തെ മണൽത്തരികളിൽ നിൽക്കുമ്പോൾ പാദങ്ങൾക്ക് താഴെ നക്ഷത്രങ്ങൾ കണ്ടാലോ? ഒരു സങ്കൽപ്പിക്കാൻ പോലും സാധിച്ചെന്ന് വരില്ല അല്ലേ. നീലാകാശത്തിന് പകരം നീല തീരം. നോർത്ത് ഗോവയിൽ സ്ഥിതി ചെയ്യുന്ന മോർജിം ബീച്ച് സന്ദർശിക്കണം ഈ വിസ്മയം കാണണമെങ്കിൽ.

ശാന്തവുമായ മനോഹരവുമായ കാഴ്ചകൾക്ക് പുറമേ വംശനാശഭീഷണി നേരിടുന്ന ഒലിവ് റിഡ്‌ലി കടലാമകൾക്കും ചെറിയ നക്ഷത്രങ്ങളെപ്പോലെ തിളങ്ങുന്ന ഫൈറ്റോപ്ലാങ്ക്ടണുകൾക്കും പ്രസിദ്ധമാണ്. ​ഗോവയിലെ ബെതാൽബാറ്റിം ബീച്ച്, ലക്ഷദ്വീപിലെ ബംഗാരം ബീച്ച്, ചെന്നൈയിലെ തിരുവാൻമിയൂർ ബീച്ച്, ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ഹാവ്‌ലോക്ക് ദ്വീപുകൾ എന്നിവിടങ്ങളിലും സമാനമായ ബയോലുമിനെസെൻസ് പ്രഭാവം ഉണ്ട്.

നാനേഘട്ട് വെള്ളച്ചാട്ടം, മഹാരാഷ്‌ട്ര

മുകളിലേക്ക് വെള്ളം കുതിക്കുന്നൊരു വെള്ളച്ചാട്ടമോ? മഹാരാഷ്‌ട്രയിലെ നാനേഘട്ടിലാണ് ഈ അത്യപൂർവ പ്രതിഭാസം. മൺസൂൺ കാലത്താണ് ഇത് ദൃശ്യമാകുന്നത്. വെള്ളച്ചാട്ടത്തിന്റെ വേ​ഗതയും മർദ്ദവും വളരെ കൂടുതലാണ്. ഇക്കാരണം കൊണ്ടാണ് താഴേക്ക് ചാടിയ വെള്ളം നിമിഷ നേരം കൊണ്ട് മുകളിലേക്ക് കുതിച്ചുയരുന്നത്. മുംബൈയിൽ നിന്ന് മൂന്ന് മണിക്കൂർ യാത്ര ചെയ്താൽ ഈ വിസ്മയം കാണാം.

രൂപ്കുണ്ഡ്, ഉത്തരാഖണ്ഡ്

ഹിമാലയൻ മേഖലയിലെ മഞ്ഞുമൂടിയ കൊടുമുടികൾക്കിടയിലുള്ള നി​ഗൂഢ തടാകമാണ് രൂപകുണ്ഡ് തടാകം. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 16,500 അടി ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ‘അസ്ഥികൂടങ്ങളുടെ തടാകം’ എന്നാണ് ഇത് അറിയപ്പെടുന്നത്. തടാകത്തിലാകെ അസ്ഥികൂടങ്ങളാണ്. എവിടെ നിന്നാണ് തടാകത്തിലേക്ക് അസ്ഥികൂടം എത്തിയത് എന്നത് ഇന്നും നി​ഗൂഢമാണ്. തടാകത്തിലെ മഞ്ഞ് ഉരുകുമ്പോഴാണ് മനുഷ്യ അസ്ഥികൂടങ്ങൾ ദൃശ്യമാകുന്നത്. ഇതുവരെ ഇവിടെ നിന്നും 800 വരെ അസ്ഥികൂടങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

ചന്ദിപ്പൂർ ബീച്ച്, ഒഡീഷ

അപ്രത്യക്ഷമാകുന്ന ബീച്ചാണ് ചന്ദിപ്പൂർ‌ ബീച്ച്. വേലിയേറ്റവും വേലിയറക്കവും അനുസരിച്ച് ബീച്ച് പ്രത്യക്ഷമാവുകയും അപ്രത്യക്ഷമാവുകയും ചെയ്യുന്നു.

Tags: Unique Indian Travel SpotsIndian Travel SpotsTravel Spots
Share
Tweet
SendShare

More News from this section

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

13 ദിവസത്തിനിടെ രണ്ട് പേരെ കൊന്ന നരഭോജികടുവയെ വെടിവച്ച് കൊല്ലണം; ഗൂഡല്ലൂരിൽ 48 മണിക്കൂർ ബന്ദ് തുടങ്ങി, കടകമ്പോളങ്ങളും പെട്രോൾ പമ്പുകളും അടച്ചു, നൂറുകണക്കിന് വാഹനങ്ങൾ തിരിച്ചയച്ചു

ഇന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നാൽ മോദി തന്നെ പ്രധാനമന്ത്രി; 49% പേരുടെ പിന്തുണ, രാഹുൽ ഗാന്ധിക്ക് 27%, എൻഡിഎയ്‌ക്ക് 326 സീറ്റെന്ന് ‘മൂഡ് ഓഫ് ദി നേഷൻ’

നിർണായക മധ്യേഷ്യൻ സന്ദർശനത്തിനൊരുങ്ങി നരേന്ദ്ര മോദി ; ഉസ്‌ബെക്കിസ്ഥാനിൽ ഉഭയകക്ഷി ചർച്ച, കിർഗിസ്ഥാനിൽ 26-ാമത് എസ്‌സിഒ ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും

Latest News

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

രാജേഷിന്റെ കുടുംബത്തിന് കൈത്താങ്ങായി പ്രവാസി കൂട്ടായ്മ; ഓണാഘോഷം മാറ്റിവെച്ച് മൂന്ന് ലക്ഷം രൂപ നല്‍കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies