പാലക്കാട് തെരഞ്ഞെടുപ്പിലോ ബിജെപിയിലോ ഒരു ചലനവും ഉണ്ടാക്കില്ല; ഇവിടെ കിട്ടിയതിനെക്കാൾ 'വലിയ കസേരകൾ' സന്ദീപിന് കിട്ടട്ടെയെന്ന് കെ. സുരേന്ദ്രൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാലക്കാട് തെരഞ്ഞെടുപ്പിലോ ബിജെപിയിലോ ഒരു ചലനവും ഉണ്ടാക്കില്ല; ഇവിടെ കിട്ടിയതിനെക്കാൾ ‘വലിയ കസേരകൾ’ സന്ദീപിന് കിട്ടട്ടെയെന്ന് കെ. സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2024, 01:00 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർക്ക് മൊഹബത്ത് കാ ദൂക്കാനിൽ ‘ഇവിടെ കിട്ടിയതിനെക്കാൾ വലിയ കസേരകൾ’ കിട്ടട്ടെയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തിന് പിന്നാലെ പാലക്കാട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രൻ.

സന്ദീപിനെതിരെ നേരത്തെയും ബിജെപി നടപടിയെടുത്തതാണ്. അത് പക്ഷെ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിന് ആയിരുന്നില്ല. അത് എല്ലാവർക്കും അറിയാം. നടപടിയുടെ വിവരങ്ങൾ അന്ന് പുറത്ത് പറയാതിരുന്നത് ഒരു രാഷ്‌ട്രീയപാർട്ടി സമാന്യമായി പാലിക്കേണ്ട മര്യാദയുടെ പേരിൽ മാത്രമാണ്. വി.ഡി. സതീശനും സുധാകരനും എല്ലാ ആശംസകളും നേരുകയാണ്. സന്ദീപ് വാര്യർ കോൺഗ്രസിൽ നീണാൽ വാഴട്ടെയെന്ന് ആസംസിക്കുകയാണ്- അദ്ദേഹം പറഞ്ഞു.

സന്ദീപിന്റെ കൈ മുറുകെപ്പിടിക്കണമെന്നും അദ്ദേഹം കെ സുധാകരനെയും വിഡി സതീശനെയും ഓർമ്മിപ്പിച്ചു. സന്ദീപിന്റെ മാറ്റം പാലക്കാട് ഉപതെരഞ്ഞെടുപ്പിലോ കേരളത്തിലെ ബിജെപിയിലോ യാതൊരു ചലനവും ഉണ്ടാക്കില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കാര്യങ്ങൾ പാലക്കാട്ടെ ജനങ്ങൾക്ക് അറിയാം. സന്ദീപ് വാര്യർ കോൺഗ്രസിൽ ചേരാൻ തെരഞ്ഞെടുത്ത ദിവസവും പ്രധാനമാണെന്ന് കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. വി.ഡി. സതീശൻ രൺജീത്ത് ശ്രീനിവാസന്റെയും സഞ്ജിത്തിന്റെയും കൊലയാളികളുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പിറ്റേന്ന് തന്നെയാണ് സന്ദീപിനെ കോൺഗ്രസിൽ ചേർത്തത്. ബലിദാനികളെ വഞ്ചിച്ചാണ് സന്ദീപ് പാർട്ടി വിട്ടതെന്നും അദ്ദേഹം വിമർശിച്ചു.

അപ്രസക്തമായ വ്യക്തി അപ്രസക്തമായ പാർട്ടിയിലേക്ക് പോയെന്ന് ആയിരുന്നു ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കറുടെ പ്രതികരണം. പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ വേദിയിൽ കസേര നൽകിയില്ലെന്ന് പറഞ്ഞായിരുന്നു സന്ദീപ് വാര്യർ ബിജെപിയോട് പിണങ്ങിയത്. പാലക്കാട് ബിജെപി സ്ഥാനാർത്ഥിയായ സി കൃഷ്ണകുമാറിന്റെ വിജയസാദ്ധ്യതകളെ തുരങ്കം വെയ്‌ക്കുന്ന തരത്തിൽ സന്ദീപ് വാര്യർ മാദ്ധ്യമങ്ങളോട് നടത്തിയ പരസ്യമായ അഭിപ്രായപ്രകടനത്തിലും ബിജെപി പ്രവർത്തകരിൽ നിന്ന് വലിയ പ്രതിഷേധമുയർന്നിരുന്നു.

Tags: CongressBJPK SurendranSANDEEP WARRIER
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies