നിധി കാക്കുന്ന ഭൂതത്തെ പോലെ, വീണ്ടും സീരിയസ് വേഷത്തിൽ ഇന്ദ്രൻസ്; 'ടൂ ഇൻ ആർമി' 22-ന് തിയേറ്ററുകളിലേക്ക്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

നിധി കാക്കുന്ന ഭൂതത്തെ പോലെ, വീണ്ടും സീരിയസ് വേഷത്തിൽ ഇന്ദ്രൻസ്; ‘ടൂ ഇൻ ആർമി’ 22-ന് തിയേറ്ററുകളിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2024, 02:40 pm IST
FacebookTwitterWhatsAppTelegram

ഇന്ദ്രൻസ് വേറിട്ട വേഷത്തിലെത്തുന്ന ചിത്രം ടൂ ഇൻ ആർമി ഈ മാസം 22-ന് തിയേറ്ററുകളിലെത്തും. നിസാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷഹീൻ സിദ്ദിഖാണ് നായകൻ. കോമഡിയിൽ നിന്ന് സീരിയസ് വേഷത്തിലേക്ക് ചേക്കേറിയ ഇന്ദ്രൻസ് മറ്റൊരു ശക്തമായ കഥാപാത്രത്തെയാണ് ടൂ ഇൻ ആർമിയിൽ അവതരിപ്പിക്കുന്നത്.

സുദിനം, ബുള്ളറ്റ്, അപരന്മാർ ന​ഗരത്തിൽ, ബ്രിട്ടീഷ് മാർക്കറ്റ്, പടനായകൻ എന്നീ സിനിമകൾക്ക് ശേഷം നിസാർ സംവിധാനം ചെയ്യുന്ന സിനിമയാണിത്. എസ് കെ കമ്യൂണിക്കേഷൻസിന്റെ ബാനറിൽ കാസിം കണ്ടോത്താണ് ചിത്രം നിർമിക്കുന്നത്. പ്രസാദ് ഭാസ്കരനാണ് ടൂ ഇൻ ആർമിയുടെ തിരക്കഥ ഒരുക്കുന്നത്.

പേര് സൂചിപ്പിക്കുന്നത് പോലെ രണ്ട് കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ള സിനിമയാണ് ടൂ ഇൻ ആർമി. ആവശ്യത്തിലധികം സ്വത്തുക്കൾ സൂക്ഷിച്ചുവച്ചിരിക്കുന്ന ഒരു വൃദ്ധനും ഈ പണം തട്ടിയെടുക്കാനെത്തുന്ന ചെറുപ്പക്കാരനുമാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. ഈ രണ്ട് കഥാപാത്രങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്.

റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ട് ചിത്രത്തിന്റെ പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. കൈലാഷ്, സുബ്രഹ്മണ്യൻ ബോൾ​ഗാട്ടി, അജു വി എസ്, ജയ്സൺ മാർബേസിൽ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Tags: indransRelease datetwo in armyshaheen sidhique
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies