നെഗറ്റീവ് പറയുന്നവർ പറയട്ടെ..; അഭിമാനിക്കൂ ടീം കങ്കുവ; സിനിമയ്ക്ക് പിന്തുണയുമായി ജ്യോതിക
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നെഗറ്റീവ് പറയുന്നവർ പറയട്ടെ..; അഭിമാനിക്കൂ ടീം കങ്കുവ; സിനിമയ്‌ക്ക് പിന്തുണയുമായി ജ്യോതിക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2024, 03:54 pm IST
Facebook
Twitter
WhatsAppTelegram

നടൻ സൂര്യയുടെ ബ്രഹ്‌മാണ്ഡ ചലച്ചിത്രമായ കങ്കുവ സമ്മിശ്ര പ്രതികരണങ്ങളുമായി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. 350 കോടി രൂപ ചെലവഴിച്ചൊരുക്കിയ സിനിമ പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ലെന്ന വിമർശനങ്ങൾ ആരാധകരുടെ ഭാഗത്ത് നിന്ന് ഉയരുമ്പോൾ കങ്കുവയ്‌ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് സൂര്യയുടെ ഭാര്യയും നടിയുമായ ജ്യോതിക.

സൂര്യയുടെ ഭാര്യ എന്ന നിലയിലല്ല സിനിമാ ആസ്വാദക എന്ന നിലയിലാണ് താൻ ഇത് എഴുതുന്നതെന്നും പറഞ്ഞുള്ള കുറിപ്പാണ് അവർ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്. ചിത്രത്തിന്റെ ആദ്യ അര മണിക്കൂർ പ്രതീക്ഷിച്ചത്ര ഉയർന്നില്ല. എന്നാൽ സിനിമ മൊത്തത്തിൽ ഗംഭീര കാഴ്ചാനുഭവമാണ്. സൂര്യയെ കുറിച്ചോർത്ത് ഞാൻ അഭിമാനിക്കുന്നു. ചിത്രത്തിന്റെ ആദ്യത്തെ കുറച്ച് രംഗങ്ങളിൽ ശബ്ദം വളരെ ഉയർന്നതാണ്. അത് മാറ്റി നിർത്തിയാൽ കങ്കുവ വളരെ ഗംഭീരമായ സിനിമയാണ്.

വലിയ പരീക്ഷണങ്ങൾ നടത്തുന്ന സിനിമകളിൽ ചില പോരായ്മകളുണ്ടായിരിക്കും. എന്നാൽ തമിഴ് സിനിമകളിൽ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധമാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. കാഴ്ചവിസ്മയം പകരുന്ന സിനിമയാണ് കങ്കുവ. എന്നാൽ സിനിമയ്‌ക്കെതിരെ നെഗറ്റീവ് റിവ്യൂ മാത്രം പറയാൻ ചിലർ താത്പര്യപ്പെടുന്നതായി കണ്ടിരുന്നു. സിനിമ അവസാനിക്കുന്നതിന് മുമ്പായി മോശം അഭിപ്രായങ്ങളെത്തി. സിനിമയെ മോശമാക്കാൻ ആരൊക്കെയോ ശ്രമിക്കുന്നത് പോലെ തോന്നി.

ചിത്രത്തിന്റെ 3ഡി വർക്കുകളും ആശയവും മികച്ചതാണ്. തിയേറ്ററുകളിൽ പോയി കാണേണ്ട സിനിമയാണിത്. കങ്കുവയ്‌ക്ക് പിന്നിൽ പ്രവർത്തിച്ച ഓരോരുത്തരും കയ്യടി അർഹിക്കുന്നു. അഭിമാനിക്കൂ ടീം കങ്കുവ, നെഗറ്റീവ് കമന്റിടുന്നവർ ചിത്രത്തിന്റെ ഉയർച്ചയ്‌ക്കായി ഒന്നും ചെയ്തിട്ടില്ല.”- ജ്യോതിക കുറിച്ചു.

സംവിധായകൻ ശിവ ഒരുക്കിയ കങ്കുവ കേരളത്തിൽ 500 ലധികം തിയേറ്ററുകളിലാണ് പ്രദർശനം നടക്കുന്നത്. ബിഗ്ബജറ്റിൽ പിരീഡ് ആക്ഷൻ ഡ്രാമയായി ഒരുങ്ങിയ ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് കേരളത്തിലെത്തിച്ചത്. നവംബർ 14 നായിരുന്നു സിനിമയുടെ റിലീസ്. ആദ്യ ദിനത്തിൽ 58 കോടി രൂപയിലധികം ആഗോള ഗ്രോസ് നേടിയിരുന്നു.

Tags: movieSuryaJYOTHIKAKanghuva
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies