സി കെ നായിഡു ട്രോഫി; തമിഴ്‌നാടിനെ എറിഞ്ഞുവീഴ്ത്തി കേരളം, പവന്‍ രാജിന് ആറ് വിക്കറ്റ്
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സി കെ നായിഡു ട്രോഫി; തമിഴ്‌നാടിനെ എറിഞ്ഞുവീഴ്‌ത്തി കേരളം, പവന്‍ രാജിന് ആറ് വിക്കറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2024, 08:11 pm IST
Facebook
Twitter
WhatsAppTelegram

വയനാട്: സി.കെ നായിഡു ട്രോഫിയില്‍ കരുത്തരായ തമിഴ്‌നാടിനെ എറിഞ്ഞുവീഴ്‌ത്തി കേരളം. കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ കേരളം ഉയര്‍ത്തിയ 337 റണ്‍സ് മറികടക്കുവാന്‍ ഇറങ്ങിയ തമിഴ്‌നാട് 228 ന് ഓള്‍ഔട്ടാവുകയായിരുന്നു. പവന്‍രാജിന്റെ വിക്കറ്റ് വേട്ടയുടെ മികവിലാണ് കേരളത്തിന് ആദ്യ ഇന്നിങ്‌സില്‍ 109 റണ്‍സിന്റെ ലീഡ് നേടാനായത്. രണ്ടാം ഇന്നിങ്‌സിനിറങ്ങിയ കേരളം വെളിച്ചക്കുറവ് മൂലം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സെന്ന നിലയിലാണ്. ഇതോടെ ലീഡ് 199 ആയി.

ഒന്നിന് 56 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ഇന്നിങ്‌സ് പുനരാരംഭിച്ച തമിഴ്‌നാടിന്റെ ബാറ്റിങ് നിരയില്‍ വിമല്‍ കുമാര്‍(62), എസ്.ആര്‍ അതീഷ്(48), ബൂപതി വൈഷ്ണ കുമാര്‍(59) എന്നിവര്‍ക്ക് മാത്രമാണ് കേരളത്തിന്റെ ബൗളര്‍മാര്‍ക്ക് മുന്നില്‍ പിടിച്ച് നില്‍ക്കാനായത്. സ്‌കോര്‍ 110 ല്‍ എത്തിയപ്പോള്‍ വിമലിനെ അഖിന്റെ പന്തില്‍ ഗോവിന്ദ് ദേവ് ക്യാച്ചെടുത്ത് പുറത്താക്കി. തുടര്‍ന്ന് തമിഴ്‌നാടിന് വേണ്ടി പ്രതിരോധം തീര്‍ക്കാന്‍ ശ്രമിച്ച എസ്.ആര്‍ അതീഷിന്റെ വിക്കറ്റും അഖിന്‍ തന്നെ വീഴ്‌ത്തി തമിഴ്‌നാടിന് തിരിച്ചടി നല്‍കി. 209 റണ്‍സ് നേടുന്നതിനിടെ തമിഴ്‌നാടിന്റെ ആറുവിക്കറ്റുകളാണ് കേരളം വീഴ്‌ത്തിയത്.

തുടര്‍ന്ന് വെറും 19 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ തമിഴ്‌നാടിന് ശേഷിച്ച നാല് വിക്കറ്റുകളും നഷ്ടമായി. ഇതോടെ ആദ്യ ഇന്നിങ്‌സില്‍ കേരളം മേല്‍ക്കൈ നേടുകയായിരുന്നു. 16 ഓവറില്‍ 49 റണ്‍സ് വഴങ്ങി തമിഴ്‌നാടിന്റെ ആറു വിക്കറ്റും വീഴ്‌ത്തിയത് പവന്‍രാജാണ്. കേരളത്തിനായി അഖിന്‍ 59 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും അഭിജിത്ത് പ്രവീണ്‍ 31 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും വീഴ്‌ത്തി. രണ്ടാം ഇന്നിങ്‌സിനിറങ്ങിയ കേരളത്തിന്റെ വരുണ്‍ നയനാര്‍(32), രോഹന്‍ നായര്‍(6) എന്നിവരാണ് ക്രീസില്‍.

Tags: tamil nadukeralaCK Nayudu TrophyPavan Raj
Share
Tweet
SendShare

More News from this section

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

Latest News

ശബരിമല സീസണില്‍ സര്‍വീസ് കൂട്ടും; പമ്പയിലേക്ക് 300 സ്വകാര്യ ബസുകള്‍ എത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി

വിവാഹം കഴിഞ്ഞ് ആഴ്ചകള്‍ക്കുള്ളില്‍ സ്ത്രീധന പീഡനം; യുവതിക്ക് ക്രൂരമര്‍ദനം, ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ കേസ്

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാന സ്കൂൾ കായികമേളയ്‌ക്കിടെ അപകടം; പരാതി ഇല്ലാത്തതിനാൽ കേസെടുക്കാനാകില്ലെന്ന് പൊലീസ്

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

സ്ത്രീധനത്തിന്റെ പേരിൽ സൗദിയിൽ യുവതിക്ക് ക്രൂരപീഡനം; ലാപ്ടോപ് ചാർജറും ബെൽറ്റും കുക്കറും ഉപയോഗിച്ച് മർദ്ദിച്ചെന്ന് പരാതി

മുസ്ലിം ലീഗ് പ്രവർത്തകർ എംഡിഎംഎയുമായി അറസ്റ്റിൽ; പിടിയിലായവരിൽ പഞ്ചായത്തംഗത്തിന്റെ ഭർത്താവും

പാക് ഭീകരരുമായി രഹസ്യ ബന്ധം; കർണാടകയിൽ 24 കാരൻ അറസ്റ്റിൽ; മൊബൈൽ ഫോണിൽ നിർണായക വിവരങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies