വഖ്ഫ് ഭീതി റിയൽ എസ്റ്റേറ്റ് മേഖലയെ ബാധിക്കുന്നു: വഖ്ഫ് ചെയ്യപ്പെട്ടിരിക്കാനിടയുള്ള വസ്തുക്കൾ വാങ്ങാൻ മടിച്ച് ജനങ്ങൾ; വാടകക്ക് നൽകുന്നതിലും മുൻകരുതൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വഖ്ഫ് ഭീതി റിയൽ എസ്റ്റേറ്റ് മേഖലയെ ബാധിക്കുന്നു: വഖ്ഫ് ചെയ്യപ്പെട്ടിരിക്കാനിടയുള്ള വസ്തുക്കൾ വാങ്ങാൻ മടിച്ച് ജനങ്ങൾ; വാടകക്ക് നൽകുന്നതിലും മുൻകരുതൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2024, 12:03 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: വഖ്ഫ് ബോർഡുകൾ രാജ്യത്തൊട്ടാകെ പുതിയ വസ്തുവകകളിൽ അധിനിവേശം നടത്തിയ കഥകൾ പുറത്തുവന്നുകൊണ്ടിരിക്കുമ്പോൾ റിയൽ എസ്റ്റേറ്റ് മേഖലയെയും ഈ ഭീഷണി ബാധിക്കുന്നു. മുൻപ് വഖ്ഫ് ചെയ്യപ്പെട്ടിരിക്കാൻ സാധ്യതയുള്ള വസ്തുവകകൾ വാങ്ങുവാൻ ജനങ്ങൾ മടിക്കുകയാണ്.

വഖ്ഫ് ചെയ്യുന്നതിന് പ്രത്യേകിച്ച് രേഖകളോ റവന്യൂ റെക്കോർഡുകളോ ഒന്നും വേണ്ട എന്നും ഒരുതവണ വഖ്ഫ് ചെയ്താൽ അത് മറ്റു കാര്യങ്ങൾക്കായി ഉപയോഗിക്കാൻ സാധിക്കുകയില്ല എന്നുമുള്ള മുസ്ലിം പണ്ഡിതരുടെ ആവർത്തിച്ചുള്ള വാദങ്ങൾ പുറത്തുവരുന്നതിനിടെയാണ് അധിനിവേശഭീതി റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് വ്യാപിക്കുന്നത്.

മുൻപ് ഇസ്ലാം മതസ്ഥർ കൈവശം വെച്ചിരുന്നതോ നിലവിൽ കൈവശം വെച്ചുകൊണ്ടിരിക്കുന്നതോ ആയ വസ്തുക്കൾ വഖ്ഫ് ചെയ്യപ്പെട്ടിരിക്കാൻ സാധ്യതയുണ്ട് എന്നുള്ള ഭീതിയാണ് റിയൽ എസ്റ്റേറ്റ് മേഖലയെ ബാധിച്ചിരിക്കുന്നത്. ഒരിക്കൽ വഖ്ഫ് ചെയ്യപ്പെട്ട വസ്തുക്കൾ ആര് എത്ര വിലകൊടുത്ത് വാങ്ങിച്ചാലും എന്നേക്കുമായി വഖ്ഫ് ആണ് എന്നുള്ള കിരാത നിയമമാണ് നിലവിലുള്ളത്. അങ്ങനെയുള്ളപ്പോൾ വാങ്ങുന്ന വസ്‌തുക്കൾ മുൻപ് വഖ്ഫ് ചെയ്തിരുന്നു എന്നുള്ള അവകാശവാദവുമായി ഭാവിയിൽ ആരെങ്കിലും വന്നാൽ നൂലാമാലകൾ ഉണ്ടാകും എന്നുറപ്പാണ്. അങ്ങിനെ മുനമ്പത്തെയും കർണാടകയിലെയും പോലെ വഴിയാധാരമായിപ്പോകും എന്ന ഭയം അത്തരം വസ്തുക്കളിൽ നിന്ന് കയ്യകലം പാലിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നു.

ഫാറൂഖ് കോളേജിന് ഉപയോഗിക്കുവാനായി നൽകിയ മുനമ്പത്തെ വസ്തുവിന്റെ ആധാരത്തിന്റെ മുകളിൽ വെറുതെ വഖ്ഫ് എന്ന് എഴുതിയിട്ടേയുള്ളൂ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിനുശേഷം ഫാറൂഖ് കോളേജ് അധികൃതരിൽ നിന്ന് മുനമ്പത്തെ സാധാരണക്കാർ ഈ ഭോമ്മി വില കൊടുത്തു വാങ്ങി. ഇങ്ങിനെ വിൽക്കപ്പെട്ട വസ്തുക്കളിൻ മേലാണ് മുനമ്പത്ത് വഖ്ഫ് ബോർഡ് പുതുതായി അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.

വഖ്ഫ് ചെയ്യപ്പെട്ടിരിക്കാൻ വിദൂര സാധ്യതയെങ്കിലും ഉള്ള വസ്തുക്കളിന്മേൽ പിൽക്കാലത്ത് വഖ്ഫ് ബോർഡിന് ഇതേപോലെയുള്ള അവകാശവാദങ്ങൾ ഉന്നയിക്കാൻ സാധിക്കും എന്നാണ് ഈ അനുഭവം തെളിയിക്കുന്നത്. വിവിധ ജനവിഭാഗങ്ങൾ ഇടകലർന്ന് ജീവിക്കുനന് സഥലങ്ങളിലെ അധരങ്ങളിൽ ഈ കുരുക്കിനുളള സാധ്യത കൂടുതലാണെന്നതും ഭീതി പടർത്തുന്നു. മുൻ ആധാരങ്ങൾ എടുത്ത് അവയിൽ ഉടമസ്ഥാവകാശം ഉണ്ടായിരുന്ന ആളുകളുടെ പേര് വിവരങ്ങൾ പരിശോധിച്ചു മാത്രമേ ഈ ഭീഷണിയിൽ നിന്ന് അല്പമെങ്കിലും മുക്തി നേടാൻ പറ്റൂ എന്നതാണ് അവസ്ഥ.

വസ്തുവകകളും കെട്ടിടങ്ങളും വാടകയ്‌ക്ക് കൊടുക്കുന്ന കാര്യത്തിലും ഇതേ സാധ്യത ഉണ്ടെന്നുള്ളത് അധിനിവേശം ഭീതിയെ കൂടുതൽ അപകടകരമാക്കുന്നു. 1995 ലെ വഖ്ഫ് നിയമത്തിലെ ഏറെ ചർച്ചയായിരിക്കുന്ന “വഖഫ് ബൈ യൂസർ” എന്ന ഉപാധി വാടകക്ക് നൽകുമ്പോഴും മുൻകരുതലെടുക്കാൻ പ്രേരിപ്പിക്കുന്നു.

ഏതെങ്കിലുമൊരാൾ വാക്കാൽ വഖ്ഫ് ആണെന്ന് പറഞ്ഞിരുന്നു എന്ന് അവകാശവാദം വന്നാൽ എന്ത് ചെയ്യും എന്ന ചോദ്യവും ഉയരുന്നുണ്ട്. മുനമ്പത്തെ പ്രതിഷേധ വേദിയിൽ ഈ വിഷയം എടുത്തു പറഞ്ഞു കൊണ്ട് വൈദികരുൾപ്പെടെയുള്ളവർ പ്രസംഗിച്ചത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

കർണ്ണാടകയിൽ നിന്നും പുറത്തു വരുന്ന വാർത്തകൾ ഇതിലും ഭീകരമാണ്. തലമുറകളായി കുടുംബ സ്വത്തായിരുന്ന കൃഷിഭൂമികളും, ഹണ്ട് ശ്മശാനങ്ങളും, സ്‌കൂളുകളും , ഹൈന്ദവ മഠം വക വസ്തുക്കളും സംരക്ഷിത സ്മാരകങ്ങളും പോലും തങ്ങളുടേതാണെന്ന അവകാശവാദവുമായി
മുന്നോട്ട് വന്നിരിക്കുകയാണ് അവിടെ വഖ്ഫ് ബോർഡ്.

Tags: WaqfKarnataka Waqf
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies