കാലാഷ്ടമി: കാലഭൈരവ ജയന്തി നവംബർ 23 ന്; എങ്ങിനെ ആചരിക്കണം ?
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

കാലാഷ്ടമി: കാലഭൈരവ ജയന്തി നവംബർ 23 ന്; എങ്ങിനെ ആചരിക്കണം ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2024, 04:14 pm IST
FacebookTwitterWhatsAppTelegram

ഗ്രാമദേവത മുതൽ മഹാക്ഷേത്രങ്ങളുടെ വരെ കാവൽ ദേവതയായ കാലഭൈരവദേവനാണ്‌ പ്രപഞ്ചമാകുന്ന മഹാക്ഷേത്രത്തിന്റെയും കാവല്‍ ദൈവം. എല്ലാ കാവല്‍ദേവതകളും കാലഭൈരവനില്‍നിന്നുള്ള അംശദേവതകളാണ്‌. നവഗ്രഹങ്ങളെയും പന്ത്രണ്ട് രാശികളെയും അഷ്ടദിക്പാലകരെയും നിയന്ത്രിക്കുന്ന ശൈവഭാവമാണ് ഭൈരവൻ. ശനീശ്വരന്റെ ഗുരുവാണ് കാല- ഭൈരവമൂർത്തി. ഭൈരവ ഉപാസകരെ ശനി ഭഗവാൻ ഒരു രീതിയിലും ഉപദ്രവിക്കാറില്ല. യാത്ര പുറപ്പെടും മുമ്പ് ഭൈരവനെ പ്രാർത്ഥിക്കണമെന്ന് വിധിയുണ്ട്,

എത്ര കഠിനമായ ശനി ദോഷവും ദശാസന്ധികളും അതികഠിനമായ ശത്രുദോഷം, മരണഭയം, അപമൃത്യു ഭയം, ശക്തമായ പ്രേത ദുരിത ശാന്തികൾ, മുജ്ജന്മ ദോഷം, ബ്രഹ്മഹത്യാ പാപം എന്നിവയൊക്കെ കാലഭൈരവ ഭജനത്താൽ കാഠിന്യം കുറയും. കാലഭൈരവാഷ്ടകം എന്നും ജപിച്ചാൽ ശത്രുക്ഷയം ഉണ്ടാകും, ഭയനാശനവും ലഭിക്കും, കാല ഭൈരവന്റെ വാഹനമായ നായയെ ഊട്ടിയാൽ സ്വാമിക്ക് സന്തോഷമാകും. രാഹു ഗ്രഹത്തിന്റെ അധിപൻ കൂടിയാണ് കാല ഭൈരവൻ. പ്രപഞ്ച സൃഷ്ടാവായ ബ്രഹ്‌മദേവന്റെ തലവിധിയെ തിരുത്തിക്കുറിച്ച അവതാരമാണ്‌ ശ്രീ കാലഭൈരവദേവന്‍. അതുകൊണ്ടു തന്നെ ബ്രഹ്മസൃഷ്ടികളായ മനുഷ്യരുടെയെല്ലാം തലവിധിയെത്തന്നെ മാറ്റിയെഴുതി അനുകൂലമാക്കാന്‍ ശ്രീ കാലഭൈരവദേവനെ ആരാധിച്ചാല്‍ മതിയാകും.

നിസ്സാരകാര്യങ്ങൾക്കായി സമയം കളയുന്ന ദുഃശീലം ഉള്ളവർ അവരുടെ ടൈം മാനേജ്‌മെന്റ് കഴിവുകൾ മെച്ചപ്പെടുത്താനും സമയം ബുദ്ധിപരമായി വിനിയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ആഗ്രഹിക്കുന്നുവെങ്കിൽ കാലഭൈരവനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കണം .നേരം കൊല്ലുന്ന ദുഷ്പ്രവണതയുള്ളവർ കാലഭൈരവനെ ഭജിച്ചാൽ സമയം ബുദ്ധിപൂർവ്വം വിനിയോഗിച്ച് ജീവിതം വിജയകരമാക്കുന്ന രീതിയിൽ സമയ നിഷ്ഠ പാലിക്കാൻ തുടങ്ങും.

 

ശിവന്റെ ഉഗ്രരൂപമായ കാലഭൈരവനെ ആരാധിക്കുന്നതിനായുള്ള തിഥിയാണ് അഷ്ടമി. അതിൽ തന്നെ കൃഷ്ണപക്ഷ അഷ്ടമിക്ക് ഏറെ പ്രാധാന്യമുണ്ട്. മാർഗ ശീർഷ മാസത്തിലെ (ആഗ്രഹായനം) കൃഷ്ണപക്ഷ അഷ്ടമി ദിവസ്സമാണ് ശ്രീ പരമേശ്വരൻ ഭൈരവഭഗവാന്റ രൂപത്തിൽ അവതാരമെടുത്തത്. ഈ ദിവസമാണ് ഭാരതത്തിൽ കാല ഭൈരവജയന്തി ആഘോഷിക്കുന്നത്, ഈ ദിവസത്തെ കാലാഷ്ടമി എന്നും പറയുന്നു എല്ലാ മാസങ്ങളിലുമുള്ള കൃഷ്ണപക്ഷ അഷ്ടമി ദിവസങ്ങളിലും ഭൈരവ ജയന്തി പൂജ നടത്താം. എന്നാൽ മാർഗ ശീർഷ മാസത്തിലെ ഭൈരവജയന്തി ദിവസം നടക്കുന്ന പൂജകൾക്കും, ജപത്തിനും ഫലസിദ്ധി ഉറപ്പാണ്.

പഞ്ചാംഗം അനുസരിച്ച് ഈ വർഷത്തെ മാർഗശീർഷ (ആഗ്രഹായനം) മാസത്തിലെ കൃഷ്ണ പക്ഷത്തിലെ അഷ്ടമി തിഥി നവംബർ 22 വെള്ളിയാഴ്ച വൈകുന്നേരം 6:08 ന് ആരംഭിച്ച് അടുത്ത ദിവസം നവംബർ 23 ശനിയാഴ്ച വൈകുന്നേരം 7:57 ന് അവസാനിക്കും. നവംബർ 22 ന് രാത്രി 11:41 മുതൽ 23 ന് 12:34 വരെ നിശിത കാല മുഹൂർത്തമായിരിക്കും. ഈ സമയം കാലഭൈരവ ആരാധനക്ക് ഏറ്റവും അനുയോജ്യമാണ്.

കാലാഷ്ടമി പൂജാ രീതി
കാലാഷ്ടമി നാളിൽ അതിരാവിലെ എഴുന്നേറ്റ് കുളിക്കുക.
കാലഭൈരവാഷ്ടകം ജപിക്കുക.
ശിവക്ഷേത്രത്തിലോ കാലഭൈരവ ക്ഷേത്രത്തിലോ പോവുക.

ഈ ദിവസം ദാനം ചെയ്യുന്നതിലൂടെ ഒരാൾക്ക് കാലഭൈരവന്റെ പ്രത്യേക അനുഗ്രഹം ലഭിക്കുകയും ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുകയും ചെയ്യുന്നു. അതോടൊപ്പം ഭവനത്തിൽ സന്തോഷവും ഐശ്വര്യവും വീട്ടിൽ നിലനിൽക്കുന്നു. കറുത്ത എള്ള്, ഉഴുന്ന്, ഇരുമ്പ് ആണികൾ, ഇരുമ്പ് തവികൾ, കറുത്ത വസ്ത്രങ്ങൾ, ഉപ്പ്, പഴങ്ങൾ എന്നിവ ദാനം ചെയ്യുന്നതിലൂടെ ജീവിതത്തിലെ പ്രശ്നങ്ങളിൽ നിന്ന് മോചനം നേടാൻ സാധിക്കും. ദാനം ചെയ്യുമ്പോൾ ശുദ്ധമായ ഹൃദയത്തോടെ വേണം ദാനം ചെയ്യാൻ. ദാനം ചെയ്യുമ്പോൾപുഞ്ചിരിയോടെ ദാനം ചെയ്യണം. ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കരുത്. ദരിദ്രർക്കും അഗതികൾക്കും മാത്രം ദാനം ചെയ്യണം.

Tags: PREMIUMKala Bhairava JayantiKalabhairav Jayanti
ShareTweetSendShare

More News from this section

ശക്തി ആരാധനയ്‌ക്കും ആത്മീയ ശുദ്ധീകരണത്തിനും ഏറ്റവും അനുയോജ്യമായ സമയം; വർഷ പ്രതിപദ മുതൽ ആചരിക്കുന്ന ചൈത്ര നവരാത്രി; പ്രകൃതി പുനർജനിക്കുന്ന വസന്ത നവരാത്രിക്കാലയളവിൽ ഭഗവതിയെ ഭജിക്കുവാൻ അറിയേണ്ടത്

ഉദ്ദിഷ്ടകാര്യസിദ്ധിയ്‌ക്ക് ആശ്രയിക്കാം ഉളനാട്ടിലെ ഉണ്ണിക്കണ്ണനെ ; വിവാഹതടസ്സം , ജോലിതടസ്സം, സന്താന തടസ്സം എല്ലാം മാറ്റുന്ന ദിവ്യ സങ്കേതം 

സ്ത്രീകളോട് മാന്യമായി പെരുമാറുന്ന, സ്ത്രീകളെ ബഹുഃമാനിക്കുന്നവർക്ക്‌ മാത്രമുപാസിക്കാവുന്ന ദേവത; ലളിതാംബികയുടെ സൈന്യാധിപ: ഐശ്വര്യം, വിജയം, സമ്പത്ത് എന്നിവ നൽകുന്ന മഹാവാരാഹി ദേവിയെക്കുറിച്ചറിയാം

ചന്ദ്ര ഗ്രഹണത്തിന്റെ ദോഷ വശങ്ങൾ ശമിക്കാൻ ഗ്രഹണപീഡാ പരിഹാര സ്തോത്രം; അടുത്ത അമാവാസി വരെ ജപിക്കുക

സത് സന്താന ലബ്ധിക്കായി സന്താന കാമേശ്വരി ഉപാസന

ഗർഭസ്ഥ ശിശുവിനെ സംരക്ഷിക്കുന്ന പാർവതീ സങ്കൽപം; തിരുകരുകാവൂർ ഗർഭരക്ഷാംബിഗൈ ക്ഷേത്രം

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies