മൂന്നാം പാദത്തിൽ മുന്നേറ്റം മാത്രം; സർവ മേഖലയിലും ഇന്ത്യ കുതിക്കുന്നു; ആദ്യ പകുതിയേക്കാൾ വളർ‌ച്ച ഉണ്ടാകും: ICRA റിപ്പോർട്ട്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മൂന്നാം പാദത്തിൽ മുന്നേറ്റം മാത്രം; സർവ മേഖലയിലും ഇന്ത്യ കുതിക്കുന്നു; ആദ്യ പകുതിയേക്കാൾ വളർ‌ച്ച ഉണ്ടാകും: ICRA റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2024, 10:13 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദം അതി‌വേ​ഗ വളർച്ച കൈവരിക്കുമെന്ന് ഇൻവെസ്റ്റ്‌മെൻ്റ് ഇൻഫർമേഷൻ ആൻഡ് ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി ഓഫ് ഇന്ത്യ ലിമിറ്റഡ് (ഐസിആർഎ) റിപ്പോർട്ട്. മൂന്നാം പാദത്തിൽ (ഒക്ടോബർ-ഡിസംബർ) ആദ്യ പകുതിയെ (ഏപ്രിൽ-സെപ്റ്റംബർ) അപേക്ഷിച്ച് അതിവേഗ വളർച്ച കൈവരിക്കുമെന്നാണ് പ്രവചനം.

വിവിധ മേഖലകളിലെ പ്രവർത്തനങ്ങളും വളർച്ചയും വിലയിരുത്തിയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. നവംബർ മാസത്തിലെ ഡാറ്റ ശുഭസൂചന നൽകുന്നുവെന്നും റിപ്പോർട്ടിലുണ്ട്. വൈദ്യുതി, വാഹന രജിസ്ട്രേഷൻ മേഖലയിൽ വൻ വളർച്ചയാണ് രേഖപ്പെടുത്തുന്നത്. മൊബിലിറ്റി, ഗതാഗതം എന്നിവയുമായി ബന്ധപ്പെട്ട നിരവധി സൂചകങ്ങൾ ഗണ്യമായ പുരോഗതി കാണിച്ചു.

വാഹന രജിസ്ട്രേഷൻ ഓക്ടോബർ മാസത്തിൽ‌ 32.4 ശതമാനമായി ഉയർന്നു. സെപ്റ്റംബറിൽ ഇത് കേവലം 8.7 ശതമാനം മാത്രമായിരുന്നു. ദ്രുത​ഗതിയിലുള്ള ഉയർച്ച ഇന്ത്യയുടെ വളർച്ചയെ അടിവരയിടുന്നു. ഇരുചക്ര വാഹനങ്ങൾ‌ക്കും പാസഞ്ചർ വാഹനങ്ങൾക്കും ഡിമാൻഡ് വർദ്ധിച്ചതാണ് ഈ വർ​​ദ്ധനവിന് പിന്നിലെ കാതൽ. പെട്രോൾ ഉപഭോഗം സെപ്റ്റംബറിലെ മൂന്ന് ശതമാനത്തിൽ നിന്ന് 8.7 ശതമാനമായും ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം 6.4 ശതമാനത്തിൽ നിന്ന് 9.6 ശതമാനമായും ഉയർന്നു. ഇരുചക്രവാഹന ഉൽപ്പാദനം 13.4 ശതമാനം വർദ്ധിച്ചു. റെയിൽ ചരക്ക് ​ഗതാ​ഗതം 0.7 ശതമാനത്തിൽ നിന്ന് 1.5 ശതമാനമായി ഉയർന്നു.

രാജ്യത്തിന്റെ എണ്ണ ഇതര കയറ്റുമതിയും ശക്തമായ പ്രകടനമാണ് കാഴ്ചവെച്ചത്. സെപ്റ്റംബറുമായി താരതമ്യം ചെയ്യുമ്പോൾ ഓക്ടോബറിൽ 25.6 ശതമാനം വളർ‌ച്ചയാണ് കൈവരിച്ചത്. ഇലക്ട്രോണിക് ഉപകരണങ്ങൾ, എഞ്ചിനീയറിംഗ് ഉത്പന്നങ്ങൾ, രാസവസ്തുക്കൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ എന്നിവയാണ് ഈ വളർച്ചയ്‌ക്ക് പിന്നിൽ. വിവിധ മേഖലകളിൽ ആവേശകരമായ മുന്നേറ്റമാണ് ഇന്ത്യ കാഴ്ച വയ്‌ക്കുന്നതെന്നും വരും മാസങ്ങളിൽ ഇത് ജിഡ‍ിപിയിൽ പ്രകടമാകുമെന്നും പ്രതീക്ഷ നൽകുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

Tags: GDPIndia's GDP GrowthICRA Report
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies