'മിഷേൽ കേസിൽ പുനരന്വേഷണം വേണം,കേരള പൊലീസിനുള്ള സന്ദേശമാണ് ഈ സിനിമ, ഇതുപോലെ തെളിയിക്കപ്പെടാത്ത ഒരുപാട് കേസുകളുണ്ട്': ആനന്ദ് ശ്രീബാല കണ്ട ശേഷം താരങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘മിഷേൽ കേസിൽ പുനരന്വേഷണം വേണം,കേരള പൊലീസിനുള്ള സന്ദേശമാണ് ഈ സിനിമ, ഇതുപോലെ തെളിയിക്കപ്പെടാത്ത ഒരുപാട് കേസുകളുണ്ട്’: ആനന്ദ് ശ്രീബാല കണ്ട ശേഷം താരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2024, 12:27 pm IST
Facebook
Twitter
WhatsAppTelegram

അഭിലാഷ് പിള്ള തിരക്കഥ ഒരുക്കി വിഷ്ണു വിനയ് സംവിധാനം ചെയ്ത ചിത്രമാണ് ആനന്ദ് ശ്രീബാല. മികച്ച പ്രേക്ഷക പ്രതികരണം നേടി തിയേറ്ററിൽ കുതിക്കുകയാണ് ചിത്രം. അർജുൻ അശോകൻ, അപർണ ദാസ്, സം​ഗീത എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം വലിയ തോതിൽ പ്രേക്ഷകശ്രദ്ധ നേടികഴിഞ്ഞു. ചിത്രം പുറത്തുകൊണ്ടുവന്ന മിഷേൽ കേസിൽ പുനരന്വേഷണം വേണമെന്നാണ് പ്രേക്ഷകർ പറയുന്നത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിക്കുകയാണ് താരങ്ങൾ.

അറിയപ്പെടാത്തൊരു കേസ് ആനന്ദ് ശ്രീബാല വെളിച്ചത്ത് കൊണ്ടുവന്നുവെന്ന് നടനും തിരക്കഥാകൃത്തുമായ ജോയ് മാത്യു പറഞ്ഞു. വളരെയധികം ത്രില്ലിം​ഗ് ചിത്രമാണിത്. സിനിമ ഒരുപാട് ഇഷ്ടമായി. ഇതുപോലെ തെളിയിക്കപ്പെടാത്ത ഒരുപാട് കേസുകളുണ്ട്. നമ്മൾ മറന്ന ഇത്തരം കൊലപാതകങ്ങളൊക്കെ മറനീക്കി പുറത്തുവരട്ടെ. അഭിലാഷ് പിള്ളയുടെ കഥയും കഥാപാത്രങ്ങളും പ്രേക്ഷകരെ പിടിച്ചിരുത്തുന്നുണ്ടെന്നും ജോയ് മാത്യു പറഞ്ഞു.

നല്ല ഇമോഷൻസ് നിറഞ്ഞ സിനിമയാണെന്നും ഒട്ടും ബോറടിപ്പിക്കില്ലെന്നും നടൻ ബിബിൻ ജോർജ് പ്രതികരിച്ചു. ആനന്ദ് ശ്രീബാല പ്രേക്ഷകരെ കഥക്കുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നുണ്ട്. പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സാണ് ചിത്രത്തിലുള്ളത്. മേക്കിം​ഗും എഡിറ്റിം​ഗും നന്നായിരുന്നു. ഇതുപോലെയുള്ള ഒരുപാട് കേസുകളുണ്ടെന്ന് ചിത്രം തന്നെ പറയുന്നുണ്ട്. എല്ലായിടത്തും നല്ല അഭിപ്രായങ്ങളാണ് വരുന്നതെന്നും താരം പറഞ്ഞു.

അഭിലാഷ് പിള്ളയുടെ കഥ ​ഗംഭീരം എന്നായിരുന്നു മേജർ രവിയുടെ പ്രതികരണം. ഒരു സാധാരണക്കാരൻ വിചാരിച്ചാലും പല കേസുകളും തെളിയിക്കാൻ സാധിക്കുമെന്ന് ആനന്ദ് ശ്രീബാല പഠിപ്പിച്ചു. കേരളാ പൊലീസിനോടുള്ള ഒരു സന്ദേശം കൂടിയാണ് ഈ സിനിമ. എനിക്ക് അധികാരമുണ്ട്, എനിക്ക് എന്തും ചെയ്യാനാകും എന്നതിനെ ചോദ്യം ചെയ്യുകയാണ് ചിത്രം. അർജുൻ അശോകൻ ചെയ്ത കഥാപാത്രം സമൂഹത്തിലെ ഓരോ യുവാക്കളുമാണ്. പൊലീസ് സത്യസന്ധമായി കൂടെ നിന്നാൽ ഏത് കേസും തെളിയിക്കാൻ സാധിക്കുമെന്ന് ചിത്രം പറഞ്ഞുതരുന്നുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം വളരെയധികം ഇഷ്ടമായി. സംവിധാകനും എഡിറ്ററിനും തിരക്കഥാകൃത്തിനും എല്ലാവർക്കും അഭിനന്ദനങ്ങളെന്നും മേജർ രവി പറഞ്ഞു.

Tags: JOY MATHEWANAND SREEBALAbibin gearge
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies