പവർ വരട്ടെ!! 'പവർഫുൾ ചായ'യ്ക്ക് പവർ‌ഫുൾ ചേരുവകൾ; ചില പവർഫുൾ ടിപ്സ് ഇതാ..
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പവർ വരട്ടെ!! ‘പവർഫുൾ ചായ’യ്‌ക്ക് പവർ‌ഫുൾ ചേരുവകൾ; ചില പവർഫുൾ ടിപ്സ് ഇതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2024, 07:03 pm IST
FacebookTwitterWhatsAppTelegram

വെറുതെ രസത്തിന് ചായ കുടിക്കുന്നവരുണ്ട്, ശീലമായി പോയത് കൊണ്ട് കുടിക്കുന്നവരുണ്ട്, ഊർജ്ജത്തിനായി ചായ കുടിക്കുന്നവരുണ്ട്. അങ്ങനെ ചായ കുടിക്കാൻ ഓരോ കാരണങ്ങളാണ് ഉള്ളത്. ഊർജ്ജത്തിനും ഉന്മേഷത്തിനുമായി ചായ കുടിക്കുന്നവരിൽ പലരും ജോലി ചെയ്യുന്നവരാകും. പവർഫുള്ളായി ജോലി ചെയ്യുന്നതിനിടെ പവർ‌ഫുൾ ചേരുവകൾ ചേർത്ത് പവർഫുൾ ചായ കുടിച്ചാലോ?

വെറുതെ ചായപ്പൊടിയും വെള്ളവും പഞ്ചസാരയും മാത്രം ചേർക്കാതെ ഇനി പറയുന്ന ചേരുവകൾ കൂടി ചേർത്താൽ രുചിയും ​ഗുണവും കൂടും. അവയിതാ..

ഇഞ്ചി: ഒന്നോ രണ്ടോ കഷ്ണം ഇഞ്ചി ചേർത്ത് ചായ തിളപ്പിച്ചാൽ പലതാണ് ​ഗുണം. ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ഓക്‌സിഡൻറ് ഗുണങ്ങൾ അടങ്ങിയ ഇഞ്ചിയിൽ ജിഞ്ചറോൾ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇതിന് ശക്തമായ ആന്റി ഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. ദഹനം മെച്ചപ്പെടുത്താനും രോ​ഗപ്രതിരോധശേഷി വർ‌ദ്ധിപ്പിക്കാനും ഇഞ്ചി ചായ സഹായിക്കും. സന്ധിവാതം, ഹൃദ്രോഗം, ക്യാൻസർ തുടങ്ങിയവയുടെ സാധ്യതയെ കുറയ്‌ക്കാനും ഇഞ്ചി ചായ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.

ഏലയ്‌ക്ക: വിറ്റാമിൻ ബി6, വിറ്റാമിൻ ബി3, വിറ്റാമിൻ സി, സിങ്ക്, കാത്സ്യം, പൊട്ടാസ്യം തുടങ്ങി ശരീരത്തിന് ​ഗുണം ചെയ്യുന്ന നിരവധി പോഷകങ്ങളാണ് ഏലയ്‌ക്കായിൽ ഉള്ളത്. പതിവായി ഏലയ്‌ക്കാ ചായ കുടിക്കുന്നത് അസിഡിറ്റിയെ അകറ്റാനും. ദഹനക്കേടിനെ തടയാനും ഗ്യാസ് ട്രബിൾ, വയർ വീർത്തിരിക്കുക തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുകയും ദഹനം മെച്ചപ്പെടുത്താനും ഏലയ്‌ക്ക സഹായിക്കും. തണുപ്പുകാലത്തെ ചുമ, ജലദോഷം, ശ്വാസംമുട്ടൽ തുടങ്ങി പ്രശ്നങ്ങൾ‌ പരിഹരിക്കാൻ ഏലയ്‌ക്ക് ഇട്ട ചായ കുടിക്കാം.

കറുവപ്പട്ട: ശരീരഭാരം നിയന്ത്രിക്കുന്നതിനും ദഹനത്തിനുമൊക്കെ സഹായിക്കുന്നതാണ് കറുവപ്പട്ട. കറുപ്പട്ടയിട്ട് ചായ കുടിക്കുന്നത് ഹൃദയാരോ​ഗ്യത്തിനും രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും നിയന്ത്രിക്കുന്നു. ആൻ്റി-മൈക്രോബിയൽ ​ഗുണങ്ങളുള്ള ഇത് പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു. ഓർമശക്തി, ഏകാ​ഗ്രത തുടങ്ങിയ വർ‌ദ്ധിപ്പിക്കാനും തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും കറുവപ്പട്ട ചായ സഹായിക്കും.

തുളസി: ആൻ്റി-ഇൻഫ്ലമേറ്ററി, ആൻ്റി-ഓക്സിഡൻ്റ് എന്നിവ അടങ്ങിയിട്ടുള്ള സസ്യമാണ് തുളസി. സ്ട്രെസ് ഹോർമോൺ എന്നറിയപ്പെടുന്ന കോർട്ടിസോളിന്റെ അളവ് കുറയ്‌ക്കുകയും സമ്മർദ്ദം കുറയ്‌ക്കുകയും ചെയ്യുന്നു. വിഷാദത്തിന്റെ വിവിധ ലക്ഷണങ്ങളെ തുളസി ചായ കുറയ്‌ക്കുന്നു. ഇതിലെ മൈക്രോബയൽ ഗുണങ്ങൾ വായിലെ ദോഷകരമായ ബാക്ടീരിയകളെ ചെറുക്കുന്നു.

മഞ്ഞൾ: പൊട്ടാസ്യം, ഒമേഗാ-3 ഫാറ്റി ആസിഡ്, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ഫൈബറുകൾ എന്നിവ ധാരാളം മഞ്ഞളിൽ അടങ്ങിയിട്ടുണ്ട്. അലർജി തുമ്മൽ, ചുമ എന്നിവയ്‌ക്ക് ഏറ്റവും നല്ലതാണ് മഞ്ഞൾ ചായ. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. ശരീരഭാരം കുറയ്‌ക്കാനും മഞ്ഞൾ ചായ സഹായിക്കും.

Tags: Teaingredients
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies