ഗോരഖ്പൂരിന്റെ മണ്ണിൽ എബിവിപി 70-ാം ദേശീയ സമ്മേളനത്തിന് പ്രൗഢോജ്ജ്വല തുടക്കം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗോരഖ്പൂരിന്റെ മണ്ണിൽ എബിവിപി 70-ാം ദേശീയ സമ്മേളനത്തിന് പ്രൗഢോജ്ജ്വല തുടക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2024, 09:45 pm IST
FacebookTwitterWhatsAppTelegram

ഗോരഖ്പൂർ: ആത്മീയതയുടെ പാരമ്പര്യമുളള ഗോരഖ്പൂരിന്റെ മണ്ണിൽ എബിവിപിയുടെ 70-ാം ദേശീയ സമ്മേളനത്തിന് പ്രൗഢോജ്ജ്വല തുടക്കം. ഭാരതത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമുള്ള 1200 ലധികം പ്രതിനിധികളെ സാക്ഷിയാക്കി സോഹോ കോർപ്പറേഷൻ സ്ഥാപകനും സിഇഒയുമായ ശ്രീധർ വെമ്പു സമ്മേളനം ഉദ്ഘാടനം ചെയ്തു.

ദീനദയാൽ ഉപാധ്യായ ഗോരഖ്പൂർ സർവ്വകലാശാലയിലെ ദേവി അഹല്യ ഭായി ഹോൾക്കർ നഗരിയിലാണ് സമ്മേളനം നടക്കുന്നത്. ഭാരതം സ്വയംപര്യാപ്തത കൈവരിക്കേണ്ടത് വളരെ സുപ്രധാനമാണെന്നും അതിനായി അശ്രാന്ത പരിശ്രമം നടത്തേണ്ടുന്ന സമയമാണ് ഇതെന്നും ശ്രീധർ വെമ്പു ഉദ്ഘാടന വേദിയിൽ പറഞ്ഞു. രാജ്യത്തെ സ്വയംപര്യാപ്തമാക്കാൻ നവ സംരംഭങ്ങൾ സുപ്രധാന പങ്ക് വഹിക്കേണ്ടതുണ്ടെന്നും ഈ സംരംഭങ്ങൾ കെട്ടിപ്പടുക്കേണ്ടത് ഭാരതീയ മൂല്യങ്ങളെ മുറുകെ പിടിച്ചു കൊണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

സമ്മേളനത്തിൽ എബിവിപി ദേശീയ അധ്യക്ഷനായി പ്രൊഫ. രാജ് ശരൺ ഷാഹിയും ദേശീയ ജനറൽ സെക്രട്ടറിയായി ഡോ. വീരേന്ദ്ര സിംഗ് സോളങ്കിയും ചുമതലയേറ്റു. സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികൾ ആവേശകരമായ വരവേൽപാണ് ഇരുവർക്കും നൽകിയത്. ദേശീയ സെക്രട്ടറി ശാലിനി വർമ്മ, ദേശീയ സമ്മേളനത്തിന്റെ സ്വാഗത സംഘം ചെയർപേഴ്‌സണും ഗോരഖ്പൂർ മേയറുമായ മംഗളേഷ് ശ്രീവാസ്തവ, ജനറൽ സെക്രട്ടറി കാമേശ്വർ സിംഗ്, എബിവിപി ഗോരക്ഷ് പ്രാന്ത് അധ്യക്ഷൻ രാകേഷ് കുമാർ സിംഗ്, സെക്രട്ടറി മയങ്ക് റായ് എന്നിവരും ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.

സംഘടന റിപ്പോർട്ട് അവതരിപ്പിക്കുന്നതിനിടെ എബിവിപിയുടെ അംഗത്വം 55 ലക്ഷം കടന്ന സന്തോഷവാർത്ത ചുമതല ഒഴിഞ്ഞ ദേശീയ ജനറൽ സെക്രട്ടറി യജ്ഞവൽക്യ ശുക്ല പ്രവർത്തകരെ അറിയിച്ചു. വലിയ കരഘോഷത്തോടെയാണ് സമ്മേളന നഗരിയിലെ പ്രതിനിധികൾ ഇതിനെ വരവേറ്റത്. എബിവിപി രാഷ്‌ട്രത്തെ സശക്തമാക്കുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണെന്നും കഴിഞ്ഞ 76 വർഷം കൊണ്ട് സംഘടനക്ക് അഭൂതപൂർവമായ വളർച്ച കൈവരിക്കാൻ സാധിച്ചിട്ടുണ്ടെന്നും ഡോ. വീരേന്ദ്ര സിംഗ് സോളങ്കി പറഞ്ഞു. സമ്മേളനം മൂന്ന് ദിവസം നീണ്ടു നിൽക്കും.

Tags: എബിവിപിABVP National Conference 2024ദീനദയാൽ ഉപാധ്യായ ഗോരഖ്പൂർ സർവ്വകലാശാലശ്രീധർ വെമ്പു
ShareTweetSendShare

More News from this section

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies