വയനാട്ടിലെ പ്രിയങ്കയുടെ മുന്നേറ്റം; ആഘോഷം റോബർട്ട് വാദ്രയുടെ ഓഫീസിന് മുൻപിൽ; തന്റെ പാർലമെന്റ് പ്രവേശനം സമയമാകുമ്പോൾ സംഭവിക്കുമെന്നും പ്രതികരണം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വയനാട്ടിലെ പ്രിയങ്കയുടെ മുന്നേറ്റം; ആഘോഷം റോബർട്ട് വാദ്രയുടെ ഓഫീസിന് മുൻപിൽ; തന്റെ പാർലമെന്റ് പ്രവേശനം സമയമാകുമ്പോൾ സംഭവിക്കുമെന്നും പ്രതികരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2024, 02:16 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വയനാട്ടിൽ പ്രിയങ്ക വിജയം ഉറപ്പിച്ചതിന് പിന്നാലെ ഡൽഹിയിൽ ആഘോഷവുമായി ഭർത്താവ് റോബർട്ട് വാദ്ര. ഡൽഹിയിലെ വാദ്രയുടെ ഓഫീസിന് മുൻപിൽ അനുയായികൾ വാദ്യം മുഴക്കിയും മധുരം വിതരണം ചെയ്തുമാണ് ആഘോഷിച്ചത്. സജീവ രാഷ്‌ട്രീയത്തിലേക്ക് ഉടൻ ഇറങ്ങുമോയെന്ന ചോദ്യത്തിന് ജനങ്ങളുടെ സ്‌നേഹം കണ്ടില്ലേ എന്നായിരുന്നു വാദ്രയുടെ മറുപടി. എന്നാൽ പാർലമെന്റിലേക്ക് ഉടനില്ലെന്നും റോബർട്ട് വാദ്ര മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഇപ്പോൾ പ്രിയങ്ക പാർലമെന്റിലേക്ക് വരാൻ തയ്യാറെടുക്കുകയാണല്ലോ അതിന് ശേഷം എന്റെ സമയവും വരും. അത് വരുമ്പോൾ അപ്പോൾ നോക്കാം. ജനങ്ങൾ ആഗ്രഹിക്കുന്നത് സംഭവിക്കും. റോബർട്ട് വാദ്ര പറഞ്ഞു. പ്രിയങ്കയെ തെരഞ്ഞെടുത്തതിലും വിജയിപ്പിച്ചതിലും വയനാട്ടിലെ ജനങ്ങളോട് നന്ദിയുണ്ടെന്ന് വാദ്ര പറഞ്ഞു.

ശരിയായ തീരുമാനമെന്നാണ് കരുതുന്നത്. പ്രിയങ്ക അവർക്ക് വേണ്ടി എല്ലാ വിഷയത്തിലും പോരാടും. വയനാട്ടിൽ ഇനിയും പോകുമോയെന്ന ചോദ്യത്തിന് പ്രിയങ്ക എന്തെങ്കിലും ഏറ്റെടുത്താൽ അവരുടെ ഹൃദയവും ആത്മാവും അതിൽ സമർപ്പിക്കുന്നതാണ് പതിവ്. എല്ലായ്‌പോഴും താനും അതിനെ പിന്തുണച്ചിട്ടുണ്ട്. അങ്ങനെ ആവശ്യമെങ്കിൽ വയനാട്ടിലേക്ക് താനും പോകുമെന്ന് ആയിരുന്നു പ്രതികരണം. നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ വയനാട്ടിൽ വന്നപ്പോൾ ഉൾപ്പെടെ പ്രിയങ്കയ്‌ക്കൊപ്പം റോബർട്ട് വാദ്രയും മകനും ഉണ്ടായിരുന്നു.

പാർട്ടി അദ്ധ്യക്ഷ പദവി ഉൾപ്പെടെ കോൺഗ്രസിൽ വലിയ ഉത്തരവാദിത്വങ്ങൾ പ്രിയങ്ക ഏറ്റെടുക്കുമോ എന്ന ചോദ്യത്തിന് ഇത് ആദ്യ പടിയാണ്, സമയമാകുമ്പോൾ ഓരോ ചുവടും വെയ്‌ക്കുമെന്ന് ആയിരുന്നു മറുപടി.

Tags: Congressrobert vadra
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies