പാലക്കാട് ഉപതെരഞ്ഞെടുപ്പ്; ഒരു സമുദായത്തെയാകെ സ്വാധീനിക്കുന്ന തരത്തിലേക്ക് മതഭീകരവാദ സംഘടനകൾ മാറി; ഉത്തരവാദിത്വം എൽഡിഎഫിനും യുഡിഎഫിനും; കെ സുരേന്ദ്രൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാലക്കാട് ഉപതെരഞ്ഞെടുപ്പ്; ഒരു സമുദായത്തെയാകെ സ്വാധീനിക്കുന്ന തരത്തിലേക്ക് മതഭീകരവാദ സംഘടനകൾ മാറി; ഉത്തരവാദിത്വം എൽഡിഎഫിനും യുഡിഎഫിനും; കെ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2024, 01:45 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: ഒരു സമുദായത്തെയാകെ സ്വാധീനിക്കുന്ന തരത്തിലേക്ക് കേരളത്തിൽ മതഭീകരവാദ സംഘടനകൾ മാറിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചപ്പോഴും വയനാട്ടിലും ചേലക്കരയിലും നടന്ന ഉപതെരഞ്ഞെടുപ്പുകളിലും എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും പ്രവർത്തനം ഉൾപ്പെടെ ചൂണ്ടിക്കാണിച്ചാണ് കെ സുരേന്ദ്രന്റെ വാക്കുകൾ.

പാലക്കാടും ചേലക്കരയിലും വയനാട്ടിലും പിഎഫ്‌ഐ പരസ്യമായി അവരുടെ ലഘുലേഖകളുമായി യുഡിഎഫിനൊപ്പം അണിനിരന്നു. കോൺഗ്രസ് നേതാക്കൾ വെൽഫയർ പാർട്ടിയുമായും പിഎഫ്‌ഐയുമായും സന്ധി ചെയ്യുകയായിരുന്നു. രണ്ട് മുന്നണികൾക്കും മതഭീകര സംഘടനകളുമായി അഭേദ്യമായ ബന്ധമുണ്ട്. മൂന്നിടങ്ങളിലും ലഘുലേഖകളുമായി ഇരു മുന്നണികളുടെയും സ്ഥാനാർത്ഥികൾക്ക് വേണ്ടി ഇവർ രംഗത്തെത്തിയിരുന്നതായി കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

കക്ഷി, രാഷ്‌ട്രീയ വ്യത്യാസമില്ലാതെ ഒരാളെ തോൽപിക്കാൻ മത ഭീകരവാദ സംഘടനകൾ ഒരു സമുദായത്തെ സ്വാധീനിക്കുന്നു. കേരളത്തിൽ പാലായിലും കൽപ്പറ്റയിലും നേരത്തെയും അത് കണ്ടു. കഴിഞ്ഞ തവണയും പാലക്കാട് അത് കണ്ടു. അതിന്റെ പാപഭാരത്തിൽ നിന്ന് യുഡിഎഫിന് മാത്രമല്ല എൽഡിഎഫിനും കൈകഴുകാനാകില്ലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.

കെ സുധാകരനും രാജ്‌മോഹൻ ഉണ്ണിത്താനുമുൾപ്പെടെ നിരവധി പേർ നേരത്തെയും എസ്ഡിപിഐയുമായി ചേർന്ന് മത്സരിച്ചിട്ടുണ്ട്. എസ്ഡിപിഐയ്‌ക്കും പോപ്പുലർ ഫ്രണ്ടിനും തെരഞ്ഞെടുപ്പിൽ ഒരു സമുദായത്തെ മുഴുവൻ സ്വാധീനിക്കാൻ കഴിയുന്നുവെന്നതാണ് വരും ദിവസങ്ങളിൽ ചർച്ച ചെയ്യുക. മാദ്ധ്യമങ്ങളും ഇരുമുന്നണികളും ഇതുവരെ അതിനെ ഗൗരവത്തിലെടുത്തിട്ടില്ലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. സമാധാനമായി നിലനിൽക്കുന്ന ഒരു സമുദായത്തിനകത്ത് എസ്ഡിപിഐ പോലുളള സംഘടനകൾക്ക് പൂർണമായ നിയന്ത്രണം കൈവരികയാണ്. ആരാധനാലയങ്ങളെയടക്കം ഉപയോഗിക്കാൻ അവർക്ക് കഴിയുന്നുവെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

പാലക്കാട് ഗ്രീൻ ആർമിയെന്ന പേരിൽ വീടുകൾ തോറും കയറിയിറങ്ങി രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി എസ്ഡിപിഐ വോട്ടഭ്യർത്ഥന നടത്തിയിരുന്നു. വോട്ടെടുപ്പിന് തൊട്ടുമുൻപുളള വെളളിയാഴ്ച നിസ്‌കാരത്തിന് ശേഷം പളളികളിൽ ലഘുലേഖകളും വിതരണം ചെയ്തിരുന്നു. രാഹുലിന്റെ വിജയം ഉറപ്പായതിന് പിന്നാലെ കോൺഗ്രസ് ആഹ്ലാദ പ്രകടനത്തിനും മുൻപ് എസ്ഡിപിഐ പ്രവർത്തകരാണ് സന്തോഷം പ്രകടിപ്പിച്ച് ഇറങ്ങിയത്. കോൺഗ്രസ് പ്രവർത്തകർക്കൊപ്പം എസ്ഡിപിഐ പതാകയുമായി സന്തോഷം പ്രകടിപ്പിക്കുന്ന ഇവരുടെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ബിജെപിയെ പരാജയപ്പെടുത്താനായി സമുദായ വോട്ടുകളുടെ ധ്രുവീകരണം പാലക്കാട് നടന്നുവെന്നാണ് വിലയിരുത്തൽ.

Tags: SDPIK Surendranകെ. സുധാകരൻകെ. സുരേന്ദ്രൻഎസ്ഡിപിഐപാലക്കാട് ഗ്രീൻ ആർമി
Share
Tweet
SendShare

More News from this section

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

Latest News

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies