ആത്മഹത്യ പ്രേരണയും ചിത്രരചനയും തമ്മിലെന്ത്?: സ്കൂൾ കുട്ടികളുടെ മത്സരത്തിന് മുഖ്യാതിഥി പി. പി ദിവ്യ; വെള്ളപൂശി വീണ്ടും അവതരിപ്പിക്കാനെന്ന് ആരോപണം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആത്മഹത്യ പ്രേരണയും ചിത്രരചനയും തമ്മിലെന്ത്?: സ്കൂൾ കുട്ടികളുടെ മത്സരത്തിന് മുഖ്യാതിഥി പി. പി ദിവ്യ; വെള്ളപൂശി വീണ്ടും അവതരിപ്പിക്കാനെന്ന് ആരോപണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2024, 02:56 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ : സ്കൂൾ കുട്ടികളുടെ ചിത്രരചന മത്സരത്തിന് മുഖ്യാതിഥിയായി ആത്മഹത്യ പ്രേരണ കുറ്റത്തിന് പ്രതിയാക്കപ്പെട്ട പി. പി ദിവ്യ. ചെറുകുന്ന് ​ഗവ. ​ബോയ്സ് സ്കൂളിലെ 1994 എസ്എസ്എൽസി ബാച്ച് സംഘടിപ്പിക്കുന്ന പരിപാടിയിലാണ് പി.പി ​ദിവ്യ മുഖ്യാതിഥിയാകുന്നത്.

ഡിസംബർ ഒന്നിനാണ് സചിത്രം -24 എന്ന പേരിൽ മത്സരം നിശ്ചയിച്ചിരിക്കുന്നത്. പി. പി ദിവ്യയുടെ ഇരിണാവിലെ വീടിന് സമീപത്താണ് സ്കൂൾ. പോസ്റ്ററിൽ ദിവ്യയുടെ ഫോട്ടോയ്‌ക്ക് താഴെ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന് രേഖപ്പെടുത്തിയതിനാൽ പിപി ദിവ്യയുടെ അധിക്ഷേപത്തെ തുടർന്ന് കണ്ണൂർ എ ഡി എം നവീൻ ബാബു ജീവനൊടുക്കുന്നതിനു മുൻപ് നിശ്ചയിച്ച പരിപാടിയല്ലെന്ന് വ്യക്തം.

ആത്മഹത്യാ പ്രേരണാകുറ്റത്തിന് പ്രതിയായി കോടതി ജാമ്യത്തിൽ ഇറങ്ങിയ ദിവ്യയെ സ്കൂൾ കുട്ടികളുടെ പരിപാടിയിൽ മുഖ്യാതിഥി സ്ഥാനത്ത് ഇരുത്തിക്കുന്നത് എന്ത് സന്ദേശമാണ് നൽകുന്നതെന്ന ചോദ്യമാണ് ഉയരുന്നത്. നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പിപി ദിവ്യക്കുണ്ടായ പ്രതിച്ഛായാ നഷ്ടം നികത്താനാണ് ഈ കുറ്റാരോപിതയെ കുട്ടികളുടെ മുന്നിൽ അവതരിപ്പിക്കുന്നതെന്ന് ആരോപണമുയരുന്നുണ്ട്. ദിവ്യയെ വെളള പൂശാൻ സിപിഎമ്മിലെ ചില ഉന്നതർക്കുള്ള താത്‌പര്യം മുൻപേ പരസ്യമായതുമാണ്.

എ.ഡി.എം. കെ. നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് 11 ദിവസം റിമാൻഡിലായിരുന്ന ദിവ്യ നവംബർ എട്ടിനാണ് പുറത്തിറങ്ങിയത്. ദിവ്യയെ സ്വീകരിക്കാൻ ജനാധിപത്യ മഹിളാ അസോസിയേഷന്റെയും സി.പി.എമ്മിന്റെ ജില്ലാ നേതാക്കളും എത്തിയിരുന്നു.

Tags: P P DivyaCheif guestSchool programചെറുകുന്ന് ​ഗവ. ​ബോയ്സ് സ്കൂൾ
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies