But WHY? എന്തിനാ ഇത്രേം ടാങ്കുകൾ അമേരിക്കയുടെ പത്തായത്തിൽ? അത് എടുത്തുകള; 5 മില്യൺ ഡോളറിൻ്റെ ടാങ്ക് ചാരമാകാൻ 5,000 ഡോളറിൻ്റെ ഡ്രോൺ മതി: എറിക് ഷ്മിറ്റ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

But WHY? എന്തിനാ ഇത്രേം ടാങ്കുകൾ അമേരിക്കയുടെ പത്തായത്തിൽ? അത് എടുത്തുകള; 5 മില്യൺ ഡോളറിന്റെ ടാങ്ക് ചാരമാകാൻ 5,000 ഡോളറിന്റെ ഡ്രോൺ മതി: എറിക് ഷ്മിറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2024, 08:25 pm IST
FacebookTwitterWhatsAppTelegram

അമേരിക്കയുടെ സൈനിക തന്ത്രങ്ങളിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് ഗൂഗിൾ മുൻ സിഇഒയും ചെയർമാനുമായ എറിക് ഷ്മിറ്റ്. പരമ്പരാ​ഗതമായി ഉപയോ​ഗിച്ച് വരുന്ന ടാങ്കുകൾക്ക് പകരം AI ഡ്രോണുകൾ ഉപയോ​ഗിക്കാൻ യുഎസ് സൈന്യം തയ്യാറാകണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിർദേശം.

Eric Schmidt

​ഗൂ​ഗിളിന്റെ അമ്പരപ്പിക്കുന്ന വളർച്ചയിൽ പങ്കുവഹിച്ചിട്ടുള്ള പ്രധാനികളിൽ ഒരാളായിരുന്നു എറിക് ഷ്മിറ്റ്. 2001 മുതൽ 2011 വരെ 10 വർഷത്തോളം ഗൂഗിളിന്റെ സിഇഒ ചുമതലയിൽ അദ്ദേഹം സേവനമനുഷ്ഠിച്ചു. ഷ്മിറ്റിന്റെ ​നിർണായക ഇടപെടലുകളായിരുന്നു സെർച്ച് എഞ്ചിൻ എന്ന നിലയിൽ ഗൂ​ഗിൾ കൈവരിച്ച അഭൂതപൂർവമായ വളർച്ചയ്‌ക്ക് കാരണമായത്. ഗൂഗിളിന്റെ എക്‌സിക്യൂട്ടീവ് ചെയർമാൻ സ്ഥാനത്തേക്ക് മാറിയ ഷ്മിറ്റ് 2018ൽ രാജിവച്ചു. അടുത്തിടെ സൗദി അറേബ്യയിൽ നടന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെൻ്റ് ഇനിഷ്യേറ്റീവിൽ സംസാരിക്കുന്നതിനിടെയായിരുന്നു യുഎസ് സൈന്യത്തിന്റെ പ്രതിരോധ സംവിധാനത്തിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് ഷ്മിറ്റ് ശുപാർശകൾ പങ്കുവച്ചത്.

“ഞാൻ എവിടെയോ വായിച്ചിട്ടുണ്ട്.. പതിനായിരക്കണക്കിന് ടാങ്കുകളാണ് യുഎസ് ശേഖരിച്ചുവച്ചിരിക്കുന്നതെന്ന്.. അതൊക്കെ എടുത്തുമാറ്റേണ്ട സമയമായി, പകരം ഡ്രോൺ വാങ്ങൂ..”- ഷ്മിറ്റ് പറഞ്ഞു. ഡ്രോണുകൾക്ക് പരസ്യവും പ്രചാരവും നൽകുന്ന ഷ്മിറ്റിന്റെ വാക്കുകൾ യുക്രെയ്ൻ-റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഉയർന്നുവന്നത്.

വിലപിടിപ്പുള്ള സൈനിക സംവിധാനങ്ങളും ഉപകരണങ്ങളും നിഷ്പ്രഭമാക്കാൻ ഡ്രോണുകൾ മതിയെന്നാണ് ഷ്മിറ്റിന്റെ വാദം. യുക്രെയ്ൻ-റഷ്യ സംഘർഷത്തിനിടെ അത് പ്രായോ​ഗികമായി പരീക്ഷിച്ച് തെളിയിച്ചതാണെന്നും ഷ്മിറ്റ് വാദിക്കുന്നുണ്ട്. 5 മില്യൺ ഡോളറിന്റെ ടാങ്ക് തകർക്കാൻ 5,000 ഡോളറിന്റെ ഡ്രോൺ മതകിയാകുമെന്ന് അദ്ദേഹം പറയുന്നു.

ഫോർബ്സ് റിപ്പോർട്ട് അനുസരിച്ച്, വൈറ്റ് സ്റ്റോർക് എന്ന മിലിട്ടറി സ്റ്റാർട്ടപ്പിന്റെ സ്ഥാപകനാണ് എറിക് ഷ്മിറ്റ്. യുക്രെയ്ന് വേണ്ടി “Kamikaze drone” നിർമിച്ചത് വൈറ്റ് സ്റ്റോർക് ആയിരുന്നു. ലക്ഷ്യത്തെ തകർക്കുന്നതിന് മുൻപ് യുദ്ധഭൂമിയിലെത്തി നിരീക്ഷണം നടത്താൻ രൂപകൽപ്പന ചെയ്തിട്ടുള്ള AI-ഡ്രോണുകളാണ് Kamikaze drone. എത്രമാത്രം വെല്ലുവിളി നിറഞ്ഞ അന്തരീക്ഷത്തിലും പ്രവർത്തിക്കുമെന്നതാണ് ഈ ഡ്രോണിന്റെ പ്രത്യേകത. ജിപിഎസ് സിഗ്നലുകൾ പ്രവർത്തിക്കാത്ത സമയത്ത് പോലും ടാർ​ഗെറ്റ് കണ്ടെത്തി നശിപ്പിക്കാനുള്ള ശേഷി ഇതിനുണ്ട്. ഈ സാഹചര്യത്തിലാണ് യുഎസിന്റെ പക്കലുള്ള ടാങ്കുകൾ എടുത്ത് കളഞ്ഞ് തന്റെ എഐ- ഡ്രോണുകൾ വാങ്ങി ശേഖരിക്കാൻ ഷ്മിറ്റ് പറഞ്ഞത്.

Tags: Eric SchmidtWhite StorkAI droneamericaGoogleKamikaze droneUS Military
ShareTweetSendShare

More News from this section

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

Latest News

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies