ഇസ്കോൺ സന്യാസിക്കെതിരായ പ്രതികാര നടപടി; അപലപിച്ച് ഇന്ത്യ; ബം​ഗ്ലാദേശിലെ മതന്യൂനപക്ഷങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ ആശങ്ക രേഖപ്പെടുത്തി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇസ്കോൺ സന്യാസിക്കെതിരായ പ്രതികാര നടപടി; അപലപിച്ച് ഇന്ത്യ; ബം​ഗ്ലാദേശിലെ മതന്യൂനപക്ഷങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ ആശങ്ക രേഖപ്പെടുത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2024, 02:58 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഹൈന്ദവ സമൂഹത്തിന് വേണ്ടി ശബ്ദിച്ചതിന് ഇസ്കോൺ സന്യാസിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി പ്രതികാര നടപടിയെടുത്ത ബം​ഗ്ലാദേശിന്റെ നീക്കത്തിൽ അപലപിച്ച് ഇന്ത്യ. ഹൈന്ദവ ആത്മീയ നേതാവ് ചിന്മയ് കൃഷ്ണ ദാസ് പ്രഭുവിനെ അറസ്റ്റ് ചെയ്ത് ജാമ്യം നൽകാതെ ജയിലിലടച്ച സാഹചര്യത്തിലാണ് ഇന്ത്യയുടെ പ്രതികരണം. നടപടിയെ അപലപിച്ച വിദേശകാര്യ മന്ത്രാലയം, ബം​ഗ്ലാദേശിലെ മത ന്യൂനപക്ഷമായ ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കാൻ ഭരണകൂടം തയ്യാറാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ നിരവധി പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിയാണ് ഇസ്കോൺ സന്യാസിയായ ചിന്മയ് കൃഷ്ണ ദാസ് പ്രഭു. കഴിഞ്ഞ ദിവസം ധാക്ക വിമാനത്താവളത്തിൽ വച്ചായിരുന്നു ധാക്ക പൊലീസിന്റെ ഡിറ്റക്ടീവ് ബ്രാഞ്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

ഹിന്ദുക്കളുടെയും മറ്റെല്ലാ ന്യൂനപക്ഷങ്ങളുടെയും സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാൻ ബംഗ്ലാദേശ് സർക്കാരിനോട് അഭ്യർത്ഥിക്കുകയാണെന്ന് ഇന്ത്യ പ്രതികരിച്ചു. സമാധാനപരമായി സമ്മേളിക്കുന്നതിനും അഭിപ്രായപ്രകടനം നടത്തുന്നതിനുമുള്ള അവരുടെ അവകാശം നിഷേധിക്കരുതെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കുമെതിരെ മതതീവ്രവാദികൾ നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിഷേധിച്ചതിനെ തുടർന്നാണ് പ്രഭുവിന്റെ അറസ്റ്റ് നടന്നിരിക്കുന്നതെന്ന് ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയിൽ ഊന്നിപ്പറയുന്നു. പ്രഭുവിന്റെ മോചനത്തിനായി സമാധാനപരമായി പ്രതിഷേധിച്ച മതന്യൂനപക്ഷ സംഘടനാ പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഇന്ത്യ ആശങ്ക രേഖപ്പെടുത്തി.

ന്യൂനപക്ഷ വിഭാ​ഗക്കാരുടെ വീടുകളും വ്യാപാര സ്ഥാപനങ്ങളും തീയിടുകയും കൊള്ളയടിക്കുകയും ചെയ്യുക, ന്യനൂപക്ഷങ്ങളുടെ ആരാധനാലയങ്ങൾ നശിപ്പിക്കുക തുടങ്ങി ഡോക്യുമെൻ്റ് ചെയ്യപ്പെട്ട നിരവധി കേസുകൾ ബം​ഗ്ലാദേശിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടി.

Tags: bangladeshHindusIndiaHindu MonkChinmoy Krishna Das
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies