ലെബനനിൽ വെടിനിർത്തൽ കരാറിന് അംഗീകാരം നൽകി ഇസ്രായേൽ; കരാർ ലംഘിക്കാൻ ഹിസ്ബുള്ള ശ്രമിച്ചാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് നെതന്യാഹു
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ലെബനനിൽ വെടിനിർത്തൽ കരാറിന് അംഗീകാരം നൽകി ഇസ്രായേൽ; കരാർ ലംഘിക്കാൻ ഹിസ്ബുള്ള ശ്രമിച്ചാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് നെതന്യാഹു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2024, 05:49 am IST
FacebookTwitterWhatsAppTelegram

ടെൽ അവീവ്: മാസങ്ങൾ നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവിൽ വെടിനിർത്തൽ കരാറിലേർപ്പെട്ട് ഇസ്രായേലും ഹിസ്ബുള്ളയും. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സുരക്ഷാ മന്ത്രിസഭാ യോഗത്തിൽ വെടിനിർത്തൽ കരാർ അംഗീകരിച്ചത്. എന്നാൽ ലെബനനിൽ എന്ത് സംഭവിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും വെടിനിർത്തൽ കരാറിന്റെ കാലാവധി തീരുമാനിക്കപ്പെടുന്നതെന്ന് നെതന്യാഹു വ്യക്തമാക്കി.

” കരാർ ലംഘിച്ച് ഏതെങ്കിലും രീതിയിൽ ആക്രമണം നടത്താൻ ഹിസ്ബുള്ള ശ്രമിച്ചാൽ ഞങ്ങൾ ശക്തമായി തന്നെ തിരിച്ചടിക്കും. അതിർത്തിക്ക് സമീപത്ത് നിന്നും തുടച്ചുനീക്കിയ അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമിക്കാൻ തീവ്രവാദികൾ ശ്രമിച്ചാലും അതിന് പ്രതികരിക്കും. ആക്രമണം തുടങ്ങിയ ദിവസങ്ങളെ വച്ച് നോക്കിയാൽ ഹിസ്ബുള്ള ഭീകരർ ഇന്ന് ദുർബലരായിരിക്കുകയാണ്. ഭീകരസംഘടനയുടെ നേതൃനിരയേയും അവരുടെ ആയുധശേഷിയേയും തകർത്തെറിയാൻ ഇസ്രായേൽ സൈന്യത്തിന് സാധിച്ചുവെന്നും” നെതന്യാഹു പറയുന്നു.

” ഇറാനിൽ നിന്ന് ഇസ്രായേലിനെതിരെ ഉയരുന്ന ഭീഷണിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുക, സേനാവിഭാഗത്തിന് വിശ്രമം നൽകിക്കൊണ്ട് ആയുധശഖരം വർദ്ധിപ്പിക്കുക, ഹമാസിനെ ഒറ്റപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളാണ് വെടിനിർത്തൽ കരാർ അംഗീകരിക്കുന്നതിന് കാരണമായത്. അത് ഞാൻ ഇവിടെ തുറന്നു പറയുകയാണ്. രഹസ്യമായ കാര്യമല്ല അതെന്നും” നെതന്യാഹു കൂട്ടിച്ചേർത്തു. ഹമാസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഹിസ്ബുള്ള ഭീകരർ ഇസ്രായേലിനെതിരെ ആക്രമണം നടത്തിയത്. കഴിഞ്ഞ സെപ്തംബർ മുതൽ ഇരുകൂട്ടരും തമ്മിലുള്ള ഏറ്റുമുട്ടൽ കൂടുതൽ രൂക്ഷമാവുകയായിരുന്നു.

Tags: israelHezbollahNetanyahu
ShareTweetSendShare

More News from this section

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

Latest News

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies