ഉച്ചഭക്ഷണത്തിന് പിന്നാലെ വയറുവേദനയും ഛർദ്ദിയും; 22 വിദ്യാർത്ഥികൾ ആശുപത്രിയിൽ; നന്നായി പാകം ചെയ്യാത്ത പച്ചക്കറികളാണ് കറിയിൽ ഉണ്ടായിരുന്നതെന്ന് ആരോപണം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉച്ചഭക്ഷണത്തിന് പിന്നാലെ വയറുവേദനയും ഛർദ്ദിയും; 22 വിദ്യാർത്ഥികൾ ആശുപത്രിയിൽ; നന്നായി പാകം ചെയ്യാത്ത പച്ചക്കറികളാണ് കറിയിൽ ഉണ്ടായിരുന്നതെന്ന് ആരോപണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2024, 09:27 am IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: ഭക്ഷണം നന്നായി പാകം ചെയ്യാതെ നൽകിയ ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർത്ഥികൾ ആശുപത്രിയിൽ. തെലങ്കാനയിലെ നാരായൺപേട്ടിലെ സർക്കാർ സ്‌കൂളിലാണ് സംഭവം. ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെ വയറുവേദനയും തലവേദനയും അനുഭവപ്പെട്ട 22 കുട്ടികളെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. മഗനൂരിലെ ജില്ലാ പരിഷത്ത് ഹൈസ്‌കൂളിലാണ് സംഭവം.

സ്‌കൂളിൽ നിന്ന് കൊടുത്ത ഉച്ചഭക്ഷണത്തിൽ നിന്നാണ് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം വിദ്യാർത്ഥികളിൽ ചിലർ സമീപമുള്ള ബേക്കറിയിൽ നിന്ന് ലഘുഭക്ഷണം കഴിച്ചുവെന്ന വിവരവും ലഭിച്ചിട്ടുണ്ട്. ഭക്ഷ്യസാമ്പിളുകൾ വിശദ പരിശോധനയ്‌ക്കായി അയച്ചിട്ടുണ്ടെന്ന് ഡിഇഒ അറിയിച്ചു. 400ലധികം വിദ്യാർത്ഥികളും അദ്ധ്യാപകരും സ്‌കൂളിൽ നിന്ന് തന്നെയാണ് ഉച്ചഭക്ഷണം കഴിച്ചത്.

ഇതിൽ 22 പേർക്കാണ് ഛർദ്ദി, വയറുവേദന, തലവേദന എന്നിവ അനുഭവപ്പെട്ടത്. അതേസമയം സ്‌കൂളിൽ നിന്ന് ഉച്ചഭക്ഷണത്തിനൊപ്പം ലഭിച്ച കറിയിലെ ഉരുളക്കിഴങ്ങും വഴുതനങ്ങയും നന്നായി പാകം ചെയ്തിരുന്നില്ലെന്ന് ചില വിദ്യാർത്ഥികൾ പറയുന്നു. സ്‌കൂളിന് പുറത്ത് നിന്ന് ലഘുഭക്ഷണം കഴിച്ചുവെങ്കിലും, ഉച്ചയ്‌ക്കത്തെ ഭക്ഷണം കഴിച്ചതിന് ശേഷമാണ് അസ്വസ്ഥത അനുഭവപ്പെട്ടതെന്നും ഇവർ പറയുന്നു. ഈ മാസം 20ാം തിയതിയും ഇതേ സ്‌കൂളിൽ നിന്ന് സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.

Tags: Hyderabadhospitaltelanganamid-day meal.22 studentsfood poisoning symptomslunch at their school.
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies