കൊലപാതകമാണോ? CBI വരണോ? സർക്കാരിന്റെ നിലപാട് തേടി ഹൈക്കോടതി; ഹർജിയിൽ തീരുമാനമാകും വരെ കുറ്റപത്രം സമർപ്പിക്കരുതെന്ന് നവീന്റെ കുടുംബം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊലപാതകമാണോ? CBI വരണോ? സർക്കാരിന്റെ നിലപാട് തേടി ഹൈക്കോടതി; ഹർജിയിൽ തീരുമാനമാകും വരെ കുറ്റപത്രം സമർപ്പിക്കരുതെന്ന് നവീന്റെ കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2024, 12:01 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സമർപ്പിച്ച ഹർജി പരിഗണിച്ച് ഹൈക്കോടതി. ഹർജി ഫയലിൽ സ്വീകരിച്ച കോടതി സർക്കാരിനോടും സിബിഐയോടും നിലപാട് തേടി. കേസ് ഡയറി ഹാജരാക്കാൻ നിർദേശിച്ച കോടതി, അന്വേഷണ ഉദ്യോഗസ്ഥൻ സത്യവാങ്മൂലം സമർപ്പിക്കണമെന്നും അറിയിച്ചു.

പ്രതി അന്വേഷണത്തെ എങ്ങനെ സ്വാധീനിക്കുമെന്നാണ് കുടുംബം ആശങ്കപ്പെടുന്നതെന്ന് കോടതി ചോദിച്ചു. എന്തടിസ്ഥാനത്തിലാണ് കൊലപാതകമെന്ന് സംശയിക്കുന്നതെന്നും ഹൈക്കോടതി ആരാഞ്ഞു. അടുത്ത മാസം ആറിന് കേസ് ഡയറി ഹാജരാക്കണം. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ​ഹർജിയിൽ വിശദമായ വാദം ഡിസംബർ ഒമ്പതിന് കേൾക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഹർജിയിൽ തീരുമാനമാകും വരെ കുറ്റപത്രം നൽകരുതെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. കുറ്റപത്രത്തിൽ കെട്ടിച്ചമച്ച തെളിവുകൾ ആയിരിക്കും വരികയെന്നും ഹർജിക്കാരി പറഞ്ഞു. പ്രതി പിപി ദിവ്യ സിപിഎമ്മിന്റെ സജീവ പ്രവർത്തകയാണ്. രാഷ്‌ട്രീയ സ്വാധീനമുള്ളയാളാണ്. സിബിഐ അന്വേഷണമില്ലെങ്കിൽ ക്രൈംബ്രാഞ്ച് അന്വേഷണമെങ്കിലും വേണം. പ്രത്യേക അന്വേഷണ സംഘം പേരിനുമാത്രമായിരുന്നുവെന്നും എഡിഎം നവീൻ ബാബുവിന്റെ ഭാര്യ കോടതിയിൽ പറഞ്ഞു.

പൊലീസ് അന്വേഷണത്തിലും SITയുടെ അന്വേഷണത്തിലും തൃപ്തിയില്ലെന്നറിയിച്ച് കഴിഞ്ഞ ദിവസമാണ് എഡിഎം നവീൻ ബാബുവിന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചത്. ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം നടപടികളിൽ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായും പ്രതിയെ സംരക്ഷിക്കാൻ പൊലീസ് ശ്രമം നടത്തുന്നതായും കുടുംബം ആരോപിച്ചിരുന്നു. ആത്മഹത്യയാണോ സംഭവിച്ചതെന്നതിൽ സംശയമുണ്ടെന്നും മഞ്ജുഷ പറഞ്ഞു. ഹർജിയിൽ സർക്കാർ എന്തുനിലപാട് സ്വീകരിക്കുമെന്നാണ് ഇനി അറിയേണ്ടത്.

Tags: High CourtCBIADM NAVEEN BABU
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies