'കലാവൈഭവം'; അയ്യപ്പന്റെ കഥ കാൻവാസിലാക്കി ദിവ്യാം​ഗൻ; സന്നിധാനത്ത് ഭക്തരെ ആകർഷിച്ച് ചുവർ ചിത്രങ്ങൾ; നിശ്ചയദാർഢ്യത്തിൻ്റെ പര്യായമായി മനോജ് കുമാർ‌
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘കലാവൈഭവം’; അയ്യപ്പന്റെ കഥ കാൻവാസിലാക്കി ദിവ്യാം​ഗൻ; സന്നിധാനത്ത് ഭക്തരെ ആകർഷിച്ച് ചുവർ ചിത്രങ്ങൾ; നിശ്ചയദാർഢ്യത്തിന്റെ പര്യായമായി മനോജ് കുമാർ‌

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2024, 12:09 pm IST
Facebook
Twitter
WhatsAppTelegram

മല ചവിട്ടി അയ്യനെ ദർശിക്കാനുള്ള യാത്രയ്‌ക്കിടെ കണ്ണഞ്ചിപ്പിക്കുന്ന ചുവർ ചിത്രങ്ങൾ കണ്ടവർ നിരവധിയാകും. സന്നിധാനത്തിന് ചുറ്റുമുള്ള ചുവരുകളിൽ‌ അയ്യപ്പന്റെ കഥ വിവരിക്കുന്ന ചിത്രങ്ങൾ കാൻവാസിലാക്കുകയാണ് ദിവ്യാം​ഗനായ മനോജ് കുമാർ. ഇടതു കൈ കൊണ്ടാണ് മനോജ് കുമാർ വിസ്മയം തീർക്കുന്നത്.

കൊല്ലം പത്തനാപുരത്തിനടുത്തുള്ള ചേക്കാം സ്വദേശിയാണ് 40-കാരനായ മനോജ് കുമാർ. ജന്മനാ വലതു കൈപ്പത്തിയില്ലെങ്കിലും കുറവിനെ മികവുറ്റതാക്കുകയാണ് ഈ കലാകാരൻ. ഇടത് കൈ കൊണ്ട് കലാവൈഭവം സൃഷ്ടിക്കുകയാണ് മനോജ്. തീർത്ഥാടനകാലം ആരംഭിച്ചത് മുതൽ ഇതുവരെ നാല് ചുവർ ചിത്രങ്ങളാണ് മനോജ് കുമാർ പൂർത്തിയാക്കിയത്.

അന്നദാന മണ്ഡപം, ശബരി നന്ദനം, പന്തളം മാളിക എന്നിവയുടെ ചുവരുകളിലാണ് ചിത്രങ്ങൾ‌ വരിച്ചിരിക്കുന്നത്. ഓയിൽ പെയിൻ്റ് ഉപയോ​ഗിച്ചാണ് ചുവർ‌ ചിത്രങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. അയ്യപ്പന്റെ അനു​ഗ്രഹം തനിക്കൊപ്പമുണ്ടെന്ന് അടിയുറച്ച് വിശ്വസിക്കുന്ന ഭക്തനാണ് മനോജ് കുമാർ. ഭഗവാന്റെ അനു​ഗ്രഹത്താൽ കുറവുകളൊന്നും അനുഭവപ്പെടാറില്ലെന്നും അദ്ദേഹം പറയുന്നു.

മാവേലിക്കര രാജ രവിവർ‌മ കോളേജ് ഓഫ് ഫൈൻ ആർട്‌സിലെ പഠനത്തിന് ശേഷമാണ് മനോജ് കുമാർ ചിത്രകലയിലേക്ക് തിരിഞ്ഞത്. ആദ്യകാലത്ത് ബാനറുകളും തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ചുവരെഴുത്തുകൾ, വാഹന നമ്പർ പ്ലേറ്റുകൾ എന്നിവയൊക്കെ എഴുതിയിരുന്നു. അവസരങ്ങൾ ലഭിക്കാത്തതും കുറഞ്ഞ വരുമാനവും മനോജ് കുമാറിനെ പലപ്പോഴും പിന്നിട് വലിച്ചിരുന്നു. ഇതിനിടയിൽ ഉപജീവനത്തിനായി റബർ‌ ടാപ്പിം​ഗ് ജോലികൾക്കും മറ്റും പോയിരുന്നു.

കൊല്ലം ജില്ല രൂപീകൃതമായതിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് മനോജ് കുമാർ കൊല്ലത്തിന്റെ ചരിത്രം പറയുന്ന ചിത്രങ്ങൾ കാൻവാസിലാക്കിയിരുന്നു. ഇതാണ് ചിത്രകല രം​ഗത്ത് മനോജ് കുമാറിന് വഴിത്തിരിവായത്. ദശാവതാര പരമ്പരകൾ പോലെ പുത്തൻകാവ് മഹാവിഷ്ണു ക്ഷേത്രത്തിൽ വരച്ച വിവരണാത്മക ചുവർച്ചിത്രങ്ങളും ജനപ്രീതി നേടിയിരുന്നു. ഇതിന് പിന്നാലെയാണ് ക്ഷേത്രങ്ങളിൽ ചിത്രങ്ങൾ വരയ്‌ക്കാൻ മനോജ്കുമാറിന് അവസരങ്ങൾ വന്നുചേരുന്നത്.

ഈ അതുല്യ കലാകാരന്റെ പ്ര​ഗാത്ഭ്യം തിരിച്ചറിഞ്ഞ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്ത് മനോജിനെ ശബരിമലയിലേക്ക് ക്ഷണിക്കുകയായിരുന്നു. ഈ സീസണിൽ 25 ചുവർ‌ചിത്രങ്ങൾ പൂർത്തിയാക്കാനാണ് പദ്ധതിയിടുന്നതെന്ന് അദ്ദേഹം പറയുന്നു. പവിത്രമായ സന്നിധാനത്ത് തന്റെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത് വലിയ നേട്ടമാണെന്നും അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags: SABARIMALAmanoj kumarayyappanDifferently abled artistLord Ayyappa’s tale
Share
Tweet
SendShare

More News from this section

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies