കോഴിക്കോട്: വോളിബോൾ കളിക്ക് പിന്നാലെ പൊലീസുകാരൻ കുഴഞ്ഞുവീണു മരിച്ചു. കോഴിക്കോട് കൺട്രോൾ റൂം പോലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ പെരികിലത്തിൽ ഷാജി ആണ് മരിച്ചത്. 44 വയസായിരുന്നു.
തിരുവമ്പാടി പുല്ലുരാംപാറ പള്ളിപ്പടിയിൽ വോളിബോൾ കളിയിൽ പങ്കെടുത്തതിന് പിന്നാലെ അസ്വസ്ഥത തോന്നുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. കളിക്ക് ശേഷം ഹോട്ടലിൽ ചായ കുടിക്കുന്നതിനിടയിലായിരുന്നു ഷാജി കുഴഞ്ഞു വീണത്. മൃതദേഹം ഓമശ്ശേരി ശാന്തി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.















