"ഒറ്റയ്ക്കല്ല ലോകം നിങ്ങൾക്കൊപ്പം"; ബംഗ്ലാദേശ് മതന്യൂനപക്ഷ ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ ദിനം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ഒറ്റയ്‌ക്കല്ല ലോകം നിങ്ങൾക്കൊപ്പം”; ബംഗ്ലാദേശ് മതന്യൂനപക്ഷ ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ ദിനം

പൊളിറ്റിക്കൽ ഇസ്ലാമിന്റെ തനിനിറം തിരിച്ചറിയുക; ബംഗ്ലാദേശിലെ ഹിന്ദുക്കൾക്ക് ജീവിക്കാൻ അവകാശമുണ്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2024, 10:22 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല താത്കാലിക സർക്കാരിനെ മുൻ നിർത്തിക്കൊണ്ട് ബംഗ്ലാദേശിലെ ജമാ അത്തെ ഇസ്ലാമി ഉൾപ്പെടെയുള്ള മുസ്‌ലിം തീവ്രവാദ സംഘടനകൾ നടത്തുന്ന ഹിന്ദുവേട്ടക്കെതിരെ പ്രക്ഷോഭ ജ്വാലയുമായി ബംഗ്ലാദേശ് മതന്യൂനപക്ഷ ഐക്യദാർഢ്യ സമിതി. ഷെയ്ഖ് ഹസീനയുടെ സർക്കാരിനെ അട്ടിമറിച്ച ഇസ്ലാമിക ശക്തികൾ ആദ്യഘട്ടത്തിൽ ബംഗ്ലാദേശിലെ ഹിന്ദു ക്രിസ്ത്യൻ ബുദ്ധവിഭാഗങ്ങൾക്ക് നേരെ വ്യാപകമായ അക്രമങ്ങളാണ് അഴിച്ചു വിട്ടത്.

ഏറ്റവുമൊടുവിൽ ഹിന്ദു സന്യാസിയായ ചിൻമൊയ് കൃഷ്ണദാസ് ബ്രഹ്മചാരിയെ യൂനസ് സർക്കാർ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചു. ഇത് കൂടാതെ കോടതി പരിസരത്ത് നടന്ന പോലീസ് അതിക്രമങ്ങളിൽ ഒരു അഭിഭാഷകൻ കൊല്ലപ്പെട്ടപ്പോൾ ഹിന്ദുക്കളെ പ്രതികളാക്കി കേസിൽ കുടുക്കി. ചിൻമൊയ് കൃഷ്ണദാസ് ബ്രഹ്മചാരി ഉൾപ്പെടെയുള്ള ഇസ്കോൺ പ്രവർത്തകരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തു. ബംഗ്ലാദേശിലെ ഇസ്ലാമിക രാഷ്‌ട്രീയ പാർട്ടികൾ ഒരേ വേദിയിൽ വന്ന് ഇസ്കോണിനെ നിരോധിക്കണം എന്നും ആവശ്യപ്പെട്ടു.

ഇസ്ലാമിക തീവ്രവാദികൾ ഹിന്ദുക്കളുടെ നിരവധി കടകളും സ്ഥാപനങ്ങളും അഗ്നിക്കിരയാക്കി. കലാപകാരികളായ വിദ്യാർത്ഥികളെ മുന്നിൽ നിർത്തി നിരവധി ഹിന്ദു അധ്യാപകരെയാണ് അവർ ഭീഷണിപ്പെടുത്തി രാജിവെയ്പ്പിച്ചത്. നിരവധി ഹിന്ദു സർക്കാർ ഉദ്യോഗസ്ഥർക്കും ഇതേ വിധി തന്നെയുണ്ടായി.

രാജ്യത്തെ മത ന്യൂനപക്ഷങ്ങളുടെ സുരക്ഷക്കായി ഒന്നും തന്നെ ചെയ്യാത്ത ഇടക്കാല സർക്കാറിന്റെ നിലപാടിനെതിരെ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും പ്രതിഷേധം ഉയർന്നു കഴിഞ്ഞു.

ബംഗ്ലാദേശിൽ തുടരുന്ന അതിക്രമങ്ങൾക്കെതിരെ “ഭാരതം ബംഗ്ലാദേശിലെ മതന്യൂനപക്ഷങ്ങൾക്കൊപ്പം” എന്ന സന്ദേശവുമായി ബംഗ്ലാദേശ് മതന്യൂനപക്ഷ ഐക്യദാർഢ്യസമിതിയുടെ നേതൃത്വത്തിൽ 2024 ഡിസംബർ-3ന് ഐക്യദാർഢ്യ ദിനം ആചരിക്കുവാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ റാലിയും സമ്മേളനങ്ങളും നടക്കും . പൊളിറ്റിക്കൽ ഇസ്ലാമിന്റെ തനിനിറം തിരിച്ചറിയുക; ബംഗ്ലാദേശിലെ ഹിന്ദുക്കൾക്ക് ജീവിക്കാൻ അവകാശമുണ്ട് എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പ്രതിഷേധ റാലി നടക്കുക.

Tags: Bangladesh crisisChinmoy Krishna DasChinmoy Krishna Das ISKON
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies