സിനിമാ ഡ്രോൺ ടെക്‌നീഷ്യൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു: കർണാടക വഖ്ഫ് മന്ത്രി സമീർ അഹമ്മദ് ഖാൻ്റെ മകൻ സായിദ് ഖാൻ കുരുക്കിൽ : കടുത്ത വിമർശനം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സിനിമാ ഡ്രോൺ ടെക്‌നീഷ്യൻ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു: കർണാടക വഖ്ഫ് മന്ത്രി സമീർ അഹമ്മദ് ഖാന്റെ മകൻ സായിദ് ഖാൻ കുരുക്കിൽ : കടുത്ത വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2024, 10:08 am IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: സിനിമ സൈറ്റിലെ മാനസിക പീഡനത്തെ തുടർന്ന് സിനിമാ ഡ്രോൺ ടെക്‌നീഷ്യൻ ആത്മഹത്യയ്‌ക്ക് ശ്രമിച്ച സംഭവത്തിൽ കർണാടക വഖ്ഫ് മന്ത്രി സമീർ അഹമ്മദ് ഖാന്റെ മകൻ സായിദ് ഖാൻ കുരുക്കിൽ .സായിദ് ഖാന്റെ ‘കൾട്ട്’ എന്ന ചിത്രമാണ് ആത്മഹത്യാ വിവാദത്തിൽപ്പെട്ടത് .

ഈ ചിത്രത്തിന് ഡ്രോൺ സാങ്കേതിക വിദ്യാ സഹായം ചെയ്തു കൊണ്ടിരുന്ന സന്തോഷ് എന്ന യുവാവാണ് തൂങ്ങി മരിക്കാൻ ശ്രമിച്ചത്. ധ്രുവ സർജ നായകനായ മാർട്ടിൻ , യുവ രാജ്കുമാറിന്റെ യുവ തുടങ്ങിയ കന്നഡ ചിത്രങ്ങൾക്ക് മുമ്പ് ഡ്രോൺ ടെക്നീഷ്യനായി പ്രവർത്തിച്ചിരുന്നയാളാണ് സന്തോഷ്. ബാങ്ക് ലോണുകൾ എടുത്ത് നിരവധി ഡ്രോൺ ഉപകരണങ്ങൾ സ്വന്തമാക്കിയ അദ്ദേഹം നിരവധി ഫിലിം പ്രോജക്റ്റുകളിൽ പ്രവർത്തിച്ച് കന്നഡ സിനിമാ വ്യവസായത്തിൽ പ്രശസ്തനായിരുന്നു. കൾട്ട് എന്ന സിനിമയുടെ ചിത്രീകരണത്തിനായി നവംബർ 25ന് ചിത്രദുർഗയിൽ അപകടകരമായ സാഹചര്യത്തിൽ ഡ്രോൺ ടെക്‌നീഷ്യനായി സന്തോഷ് ജോലി ചെയ്യുകയായിരുന്നു.

ഷൂട്ടിംഗിനിടെ, അദ്ദേഹം പ്രവർത്തിപ്പിച്ച വിലയേറിയ ഡ്രോൺ ഒരു കാറ്റാടി ഫാനുമായി കൂട്ടിയിടിച്ചു തകർന്നു .ഇതേതുടർന്ന് സന്തോഷിന് യാതൊരു നഷ്ടപരിഹാരവും നൽകാൻ സിനിമാ ടീം തയ്യാറായില്ല. അപകടകരമായ സാഹചര്യത്തിൽ പ്രവർത്തിപ്പിക്കുമ്പോൾ വിലയേറിയ ഡ്രോൺ തകർന്നാൽ അതിന്റെ ഒരു ഭാഗം നഷ്ടം സിനിമാക്കാർ നികത്താമെന്നുള്ള ഉറപ്പുണ്ടായിരുന്നുവെന്നു പറയപ്പെടുന്നു.

“ഒരു വലിയ കാറ്റാടിയന്ത്രത്തിന് സമീപം ഡ്രോൺ പ്രവർത്തിപ്പിക്കുന്നതിന്റെ അപകടസാധ്യതകളെക്കുറിച്ച് പ്രൊഡക്ഷൻ ടീമിന് മുന്നറിയിപ്പ് നൽകിയിട്ടും, എന്നോട് മുന്നോട്ട് പോകാൻ പറഞ്ഞു. ഒടുവിൽ ഡ്രോൺ തകർന്നു, മൊത്തം കേടുപാടുകൾ സംഭവിച്ചു. അപകടസാധ്യത കളെക്കുറിച്ച് ഞാൻ അവരെ അറിയിച്ചിരുന്നു, പക്ഷേ അവർ നിർബന്ധിച്ചു,” സന്തോഷ് പറഞ്ഞു.

ഇക്കാര്യം അദ്ദേഹം സിനിമാ ടീമിനോട് ചോദിച്ചെങ്കിലും വാടക പോലും നല്കിയില്ലെന്നാണ് ആരോപണം. ഈ കേസിൽ നഷ്ടപരിഹാരം നൽകാതെ ഒന്നര ലക്ഷം രൂപയുടെ മെമ്മറി കാർഡ് സിനിമ ടീം അപഹരിച്ചതായും സന്തോഷ് ആരോപിച്ചു.

ഇതേ തുടർന്നാണ് സന്തോഷ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് സൂചന. സന്തോഷിന്റെ സഹോദരി മഗഡി റോഡ് പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. തുടർന്ന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഡിസംബർ 3 ചൊവ്വാഴ്‌ച ചോദ്യം ചെയ്യലിന് എത്താൻ പൊലീസ് സിനിമാ സംഘത്തോട് നിർദ്ദേശം നൽകിയിട്ടുണ്ട്. അതിനു ശേഷം അടുത്ത നടപടി തീരുമാനിക്കുമെന്ന് പൊലീസ് പറയുന്നു .നടൻ സായിദ് ഖാൻ , സംവിധായകൻ അനിൽ കുമാർ, പ്രൊഡക്ഷൻ മാനേജർ അനിൽ, ക്യാമറാമാൻ ജഗദീഷ് എന്നിവരോട് ഡിസംബർ മൂന്നിന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം നൽകിയത്.

അതിനിടെ ഈ വിഷയത്തിൽ സായിദ് ഖാനും സിനിമാ പ്രൊഡക്ഷൻ ടീമിനുമെതിരെ കന്നഡ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനമാണ് ഉയരുന്നത്.

അനിൽകുമാർ സംവിധാനം ചെയ്യുന്ന കൾട്ട് എന്ന സിനിമയുടെ നിർമ്മാതാവ് സായിദ് ഖാൻ ആണെന്നാണ് വിവരം.സായിദ് ഖാനൊപ്പം രചിത റാമാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

 

ടൈം ട്രാവൽ ശൈലിയിൽ ഒരുക്കിയ ‘ബനാറസ്’ ആയിരുന്നു സായിദ് ഖാന്റെ ആദ്യ ചിത്രം. . സോണൽ മൊണ്ടേരോ ആയിരുന്നു ഈ ചിത്രത്തിലെ നായിക.

Tags: WaqfKarnataka WaqfBZ Zameer Ahmed KhanDrone Technician Attempts Suicide
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies