മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)
ചൊവ്വാദശ നടക്കുന്നവർക്ക് ഭൂമിലാഭം ഉണ്ടാകും. അനാവശ്യമായ കൂട്ടുകെട്ടുകൾ ഒഴിവാക്കിയില്ല എങ്കിൽ മനസ്സ്വസ്ഥത കുറവ് ഉണ്ടാക്കും. ഉദരരോഗം ഉള്ളവർ വളരെ ജാഗ്രത പാലിക്കുക.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)
അന്യ ജനങ്ങളാൽ അറിയപ്പെടുവാനും എവിടെയും മാന്യത ലഭിക്കുവാനും ഉള്ള അവസരങ്ങൾ ലഭിക്കും. പുതിയ വാഹനം, തൊഴിൽ വിജയം, ധനനേട്ടം എന്നിവ ഉണ്ടാകും.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)
പോലീസ്, പട്ടാളം മറ്റ് സാഹസിക തൊഴിലുകൾ ചെയ്യുന്നവർക്ക് പ്രശംസാ പത്രവും അംഗീകാരവും ലഭിക്കും. വളരെ നാളായി കാണാതിരുന്ന സുഹൃത്തുക്കളെ കണ്ടുമുട്ടും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
ചന്ദ്രന്റെ ജാതകത്തിലെ നല്ല സ്ഥാനം മനഃസുഖം നൽകും അല്ലാത്തപക്ഷം മനഃസുഖക്കുറവ്, മാനഹാനി, പരാശ്രയം വേണ്ടി വരുന്ന അവസ്ഥ എന്നിവ സംജാതമാകും. എന്ത് ചെയ്താലും ഒന്നിലും ഉയർച്ച ഉണ്ടാകാത്ത അവസ്ഥ ഉണ്ടാവും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)
കേതുവിന്റെ സ്ഥാനം അനുസരിച്ചു ഏറ്റക്കുറച്ചിലുകൾ ഉണ്ടാവും. മനോദുഃഖം, ഉറക്കക്കുറവ്, മാതൃസ്ഥാനത് ഉള്ളവർക്ക് ആരോഗ്യം മോശമാകുക, ജലഭയം എന്നിവ ഉണ്ടാകും. ധനക്ലേശം, തൊഴിലിൽ സ്ഥാന ചലനമോ നഷ്ടപ്പെടുവാനോ ഇടയാകും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ആചാരാനുഷ്ടാങ്ങളിൽ താത്പര്യം വർദ്ധിക്കുന്നത് കാണാം. വ്യവഹാര വിജയം, അലങ്കാരവസ്തുക്കളുടെ വർദ്ധനവ്, സഹോദര ഗുണം ഭക്ഷണ സുഖം, ജോലിയിൽ സ്ഥാനക്കയറ്റം, കുടുംബസുഖം ഒക്കെ അനുഭവത്തിൽ വരും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)
ധനം, സുഖം, ഭോഗം, സന്താനം, കുടുംബജീവിത, ഭാര്യ, എന്നീ വിഷയങ്ങളിൽ ഏറ്റക്കുറച്ചിൽ അനുഭവപ്പെടും. പ്രമേഹവും നേത്രരോഗവും ഉള്ളവർ ജാഗ്രത പുലർത്തുക.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)
അപ്രതീക്ഷിതമായി ചിട്ടി, നറുക്കെടുപ്പ്, ലോട്ടറി എന്നിവയിൽ നിന്നും ഭാഗ്യാനുഭവങ്ങൾ വന്നു ചേരും. വളരെക്കാലമായി സന്താനങ്ങൾ ഇല്ലാത്തവർക്ക് സത്സന്താനം ഉണ്ടാവും.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)
ശനി ജാതകത്തിൽ നല്ല സ്ഥാനത്ത് നിൽക്കുന്നവർക്ക് അനുകൂല കാര്യങ്ങൾ സംഭവിക്കും. എവിടെയും തടസങ്ങൾ, ചെയ്യുന്ന പ്രവർത്തികൾ ഗുണം ആകാതെ പോവുക എന്നിവയും സംഭവിക്കാൻ സാധ്യതയുണ്ട് .
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)
കുടുംബത്തിൽ അഭിവൃദ്ധി ഉണ്ടാവുകയും കുടുംബ-ബന്ധുജനങ്ങളുമായി അഭിപ്രായവ്യത്യാസം ഉള്ളവർക്ക് അതെല്ലാം മാറി രമ്യതയിലും സ്വരുമയിലും കഴിയുവാനുള്ള സാഹചര്യം ഉണ്ടാവും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)
മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ നടപ്പിലാകും. മാതാപിതാക്കളുടെ ആഗ്രഹം സഫലീകരിക്കാൻ സാധ്യത ഉണ്ട്. ആത്മവിശ്വാസം വർധിക്കാൻ സാധ്യത ഉണ്ട്.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
ജാതകത്തിൽ പാപ ഗ്രഹങ്ങളുടെ ബലം അനുസരിച്ചു ഏറ്റക്കുറച്ചിലുകൾ വരാം.ശത്രുക്കളെ കൊണ്ടുള്ള ഉപദ്രവം കൂടും. ബിസിനസ്സ് സംബന്ധമായ കാര്യങ്ങളിൽ മന്ദത അനുഭവപ്പെടും. അന്യരുടെ കുത്തുവാക്കുകൾ കേൾക്കേണ്ടി വരും.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)