സയിദ് മുഷ്താഖ് അലി ട്രോഫിയിൽ ജയം തുടർന്ന് കേരളം. ഗോവയെ മഴനിയമ പ്രകാരം11 റൺസിനാണ് വീഴ്‌ത്തിയത്. ഹൈദരാബാദിൽ നടന്ന മത്സരത്തിൽ മഴ വില്ലനായതോടെ മത്സരം 13 ഓവർ വീതമാക്കി ചുരുക്കിയിരുന്നു. ടോസ് നേടിയ കേരളം ബാറ്റിംഗ് തിരഞ്ഞെടുത്തു. മിന്നൽ തുടക്കമാണ് ക്യാപ്റ്റൻ സഞ്ജു സാംസൺ കേരളത്തിന് സമ്മാനിച്ചത്. 15 പന്തിൽ 31 റൺസുമായി നായകൻ തകർത്തടിച്ചപ്പോൾ സൽമാൻ നിസാറും ഫോം തുടർന്നു. 20 പന്തിൽ 34 റൺസാണ് താരം നേടിയത്. ക്യാപ്റ്റൻ രണ്ടു സിക്സും നാല് ബൗണ്ടറിയും അതിർത്തി കടത്തിയപ്പോൾ സൽമാൻ നിസാർ മൂന്നു ബൗണ്ടറിയും ഒരു സിക്സുമാണ് പറത്തിയത്.
നാലോവറിൽ 43 റൺസ് നേടിയ കേരളത്തിന് ആദ്യം നഷ്ടമായത് സഞ്ജുവിന്റെ വിക്കറ്റായിരുന്നു. അലേമാവോയാണ് ക്യാപ്റ്റനെ വീഷ്ത്തിയത്. തൊട്ടുപിന്നാലെ 19 റൺസുമായി രോഹൻ കുന്നുമ്മലും കുടാരം കയറി. പിന്നാലെയെത്തിയ സൽമാൻ നിസാർ ആക്രമണം തുടരുകയായിരുന്നു. ഇതിനിടെ മുഹമ്മദ് അസ്ഹറുദ്ദീന്റെ (2)യും വിഷ്ണു വിനോദിന്റെയും (7) വിക്കറ്റുകൾ കേരളത്തിന് നഷ്ടമായി. എന്നാൽ അബ്ദുൾ ബാസിത് (13 പന്തിൽ 23), ഷറഫുദ്ദീൻ (11), എൻ.ബേസിൽ(7) എന്നിവർ ചേർന്ന് കേരളത്തിന് മികച്ച സ്കോർ സമ്മാനിച്ചു.
നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 143 റൺസാണ് കേരളം ഉയർത്തിയത്. മറുപടി ബാറ്റിംഗിൽ ഓപ്പണർ ഇഷാൻ ഗഡേക്കർ ഗോവയ്‌ക്ക് വിസ്ഫോടന തുടക്കമാണ് നൽകിയത്. ഇതിനിടെ അസാൻ തോട്ട (5), കശ്യപ് ബഖാലെ (5) എന്നിവരെ വീഴ്‌ത്തി കേരളം തിരിച്ചടിച്ചു. ജലജ് സക്സേനയ്‌ക്കും ബേസിൽ തമ്പിക്കുമായിരുന്നു വിക്കറ്റ്. 7.5 ഓവറിൽ 69/2 നിലയിൽ നിൽക്കെ വീണ്ടും മഴ ശക്തമായതോടെ വി.ജയദേവൻ മഴ നിയമ പ്രകാരം കേരളത്തെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. 45 റൺസുമായി ഇഷാനും 9 റൺസുമായി സുയാഷ് പ്രഭുദേശായിയുമായിരുന്നു ക്രീസിൽ.
Kerala captain Sanju Samson was on song during his cameo of 31(15) against Goa 🔥🔥#SMAT | @IDFCFIRSTBank
Scorecard ▶️ https://t.co/xbokdfTIQo pic.twitter.com/UTOpeuEH87
— BCCI Domestic (@BCCIdomestic) December 1, 2024
“>