മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)
ശനിയുടെ അനുകൂല സ്ഥിതി ഗുണം ചെയ്യും എങ്കിലും ജാമ്യവും ആയി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെടുന്നത് വളരെ സൂക്ഷിക്കണം. സർക്കാരിൽ നിന്നും ദോഷഫലങ്ങൾ ഉണ്ടാവും. സന്താനങ്ങൾക്ക് രോഗ ദുരിതം ഉണ്ടാവും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)
ജാതകത്തിൽ വ്യാഴം അനുകൂല ഭാവത്തിൽ നിൽക്കുന്നവർക്ക് കുഴപ്പം ഇല്ല അല്ലാത്തപക്ഷം
ശത്രുക്കളെ കൊണ്ടുള്ള ഉപദ്രവം കൂടും വാതരോഗങ്ങൾ ഉള്ളവർ വളരെ സൂക്ഷിക്കേണ്ട സമയം ആണ്. തൊഴിൽ ക്ലേശങ്ങൾ വർധിക്കും.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)
കുടുംബത്തിൽ മംഗളകർമം നടക്കാൻ യോഗം ഉള്ള സമയമാണ്. ഭക്ഷണ സുഖം, ജോലിയിൽ സ്ഥാനക്കയറ്റം, കുടുംബസുഖം, വാഹനഭാഗ്യം ഒക്കെ അനുഭവത്തിൽ വരും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
കുടുംബസൗഖ്യം,രോഗശാന്തി, ശത്രു നാശം എന്നിവ ഉണ്ടാവും. സ്വത്ത് സംബന്ധമായ കേസുകളിൽ വിജയം ഉണ്ടാവും. ജീവിതപങ്കാളിയുടെ വിലയേറിയ അഭിപ്രായങ്ങൾ തേടി പല അവസരങ്ങളിലും വിജയം സുനിശ്ചിതമാണെന്ന് ബോധ്യപ്പെടും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)
ചന്ദ്രൻ വെളുത്ത പക്ഷത്തിൽ നില്കുന്നവർക്ക് പ്രശ്നം ഇല്ല അല്ലാത്തപക്ഷം മനശാന്തി ശ്രദ്ധിക്കണം. കുടുംബത്തിൽ ചില നിർണായക തീരുമാനങ്ങൾ ഉണ്ടാവും. ഉദരരോഗം വരാതെ സൂക്ഷിക്കുക
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
രാഹുദശ നടക്കുന്നവർക്ക് ജാതകത്തിൽ രാഹുവിന്റെ അനുകൂല ഭാവസ്ഥിതി ദോഷമുണ്ടാക്കില്ല . കുടുംബത്തിൽ അഭിപ്രായവ്യത്യാസം രൂപപ്പെടും. മാതാവിനോ, പിതാവിനോ ബന്ധുക്കൾക്കോ രോഗ ദുരിതം വരും. യാത്രാക്ലേശം വർദ്ധിക്കുന്നതരത്തിലേക്ക് സ്ഥാനമാറ്റം ഉണ്ടാവും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)
ബന്ധുജന സമാഗമം, സത് സുഹൃത്തുക്കളെ കണ്ടുമുട്ടാനും അവരുമായും സമയം ചെലവഴിക്കാനും അവസരം ലഭിക്കും. ഭക്ഷണ സുഖം, യാത്ര സുഖം എന്നിവ ഉണ്ടാവും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)
ബുധയോഗം ഉള്ളവർക്ക് ഗുണഫലം ഉണ്ടാവും അല്ലാത്തപക്ഷം വിദ്യാർത്ഥികൾക്ക് ഉറക്കക്കുറവ് അനുഭവപ്പെടുകയും പഠിച്ച വിഷയങ്ങളിൽ ഓർമ്മക്കുറവ് ഉണ്ടാവുകയും ചെയ്യും. വരവിനേക്കാൾ ചെലവ് വർദ്ധിക്കുന്ന സമയമാണ്. ചെലവ് നിയന്ത്രിക്കേണ്ടി വന്നേക്കാം.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)
ആഗ്രഹിച്ച പോലെ ദമ്പതികൾ ഒരുമിച്ച് താമസിക്കുന്ന തക്കവണ്ണം ഉദ്യോഗത്തിൽ മാറ്റം ഉണ്ടാവും. രോഗശാന്തി, മനസ്സുഖം, ശത്രുഹാനി, വിവാഹ യോഗം എന്നിവ ജീവിതത്തിൽ സംഭവിക്കും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)
അമിത ആഡംബരത്വo വരവിൽ കവിഞ്ഞ ചെലവ് വർദ്ധിപ്പിക്കും.സ്ത്രീകൾ മൂലം മാനഹാനി, ധനനഷ്ടം എന്നിവ ഉണ്ടാവാൻ ഇടവരുത്തും. കുടുംബ ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാവും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)
ബന്ധുജന സമാഗമം, ഭക്ഷണ സുഖം, ധനലാഭം എന്നിവ ഉണ്ടാവും. പ്രണയിനികൾക്ക് ഇഷ്ടപ്പെട്ട ആളുമായിട്ടുള്ള വിവാഹത്തിന് വീട്ടുകാരുടെ സമ്മതം ലഭിക്കും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
വ്യവഹാരങ്ങളിൽ വിജയം, സാമ്പത്തിക ലാഭം, തൊഴിൽ പുരോഗതി ഒക്കെയും അനുഭവത്തിൽ വരും. സന്താനഭാഗ്യം,വിവാഹ ഭാഗ്യം, വ്യാപാരികൾക്ക് പ്രവർത്തന മാന്ദ്യം മാറി പുരോഗതി എന്നിവ കൈവരിക്കും.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)