യാത്രാപ്രേമികളും തീർത്ഥാടകരും ഒരിക്കലെങ്കിലും കണ്ടിരിക്കണമെന്ന് കരുതുന്ന ക്ഷേത്രങ്ങളിലൊന്നാണ് ഉത്തരാഖണ്ഡിലെ കേദാർനാഥ്. ഹിമാലയൻ ഗഡ്‌വാൾ പർവ്വതനിരകളിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം, ഏപ്രിൽ മാസം അവസാനം മുതൽ കാർത്തികപൂർണ്ണിമ വരെയുള്ള സമയങ്ങളിൽ മാത്രമാണ് ഭക്തർക്കായി തുറന്നുകൊടുക്കുന്നത്. തീർത്ഥാടകർക്ക് പ്രത്യേക അനുഭൂതി പകരുന്ന കേദാർനാഥ് ക്ഷേത്രം തന്നെയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയുടെ ബക്കറ്റ് ലിസ്റ്റിലും ഇപ്പോൾ ഇടംപിടിച്ചിരിക്കുന്നത്.
നിലാവ് പരക്കുന്ന രാത്രിയിൽ മഞ്ഞുമൂടി നിൽക്കുന്ന കേദാർനാഥ് ക്ഷേത്രത്തിന്റെ ചിത്രമാണ് അദ്ദേഹത്തിന്റെ കണ്ണുകളിൽ ഉടക്കിയത്. ‘ സുന്ദരം, ശാന്തം’ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ ചിത്രം പങ്കുവച്ചത്. കേദാർനാഥ് ക്ഷേത്രത്തിലെ രാത്രി കാഴ്ചകൾ ഒരിക്കലെങ്കിലും കണ്ടിരിക്കണമെന്നും ഇത് തന്റെ ബക്കറ്റ് ലിസ്റ്റിൽ മുൻനിരയിൽ ഇടംപിടിച്ചെന്നും അദ്ദേഹം കുറിച്ചു.
Can’t help being an armchair traveller on #Sunday
This would be on top of my list today…
Beauty… And…Peace https://t.co/GNdSmbd9ZD
— anand mahindra (@anandmahindra) December 1, 2024
ആനന്ദ് മഹീന്ദ്ര പങ്കുവച്ച ചിത്രങ്ങൾ എക്‌സ് ഉപയോക്താക്കൾ ഏറ്റെടുത്തതോടെ നിരവധി പേരാണ് കേദാർനാഥ് ക്ഷേത്രത്തിലെ രാത്രികാല ദൃശ്യങ്ങൾ പങ്കുവച്ച് രംഗത്തെത്തിയത്. മനസിന് ശാന്തിയും സമാധാനവും നൽകുന്ന ചിത്രമാണിതെന്നും ഒരിക്കലെങ്കിലും കേദാർനാഥിലെത്തണമെന്നും തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിച്ചത്.