ബോളിവുഡ് നടി നർഗിസ് ഫക്രിയുടെ സഹോദരി കൊലക്കേസിൽ ന്യൂയോർക്കിൽ അറസ്റ്റിലായി. ആലിയ ഫക്രിയെ മുൻ കാമുകനെയും അദ്ദേഹത്തിന്റെ പെൺ സുഹൃത്തിനെയും കൊലപ്പെടുത്തിയ കേസിലാണ് അഴിക്കുള്ളിലാക്കിയത്. വീടിന് തീയിട്ടാണ് ആലിയ ഇരുവരെയും കൊലപ്പെടുത്തിയത്.
ന്യൂയോർക്ക് ഡെയ്‌ലി ന്യൂസിന്റെ റിപ്പോർട്ട് അനുസരിച്ച്, നർഗിസ് ഫക്രിയുടെ സഹോദരി ആലിയ അവളുടെ മുൻ കാമുകൻ എഡ്വേർഡ് ജേക്കബ്സ്, അവന്റെ വനിതാ സുഹൃത്ത് അനസ്താസിയ എറ്റിയെൻ എന്നിവരെ ന്യൂയോർക്കിലെ ക്വീൻസിൽ വച്ച് കൊലപ്പെടുത്തിയെന്നാരോപണം. അറസ്റ്റ് ചെയ്തു. 43-കാരി രണ്ട് നിലകളുള്ള വീടിന്റെ ഗാരേജിന് തീയിട്ടു. വലിയതോതിൽ പുക ശ്വസിച്ചും പൊള്ളലേറ്റുമാണ് ഇരുവരും മരിച്ചത്.
മുൻ കാമുകന്റെയും വനിതാ സുഹൃത്തിന്റെയും ബന്ധം ദൃഢമാകുന്നതിലുള്ള അസൂയയാണ് കൊലയിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ. അവളുടെ പകയാണ് രണ്ടുപേരുടെ ജീവനെടുത്തതെന്ന് ജില്ലാ അറ്റോർണി മെലിന്ദ കറ്റ്സ് പറഞ്ഞു. ക്വീൻസ് ക്രിമിനൽ കോടതി ആലിയയ്‌ക്ക് ജാമ്യവും അനുവദിച്ചില്ല. അവൾ ആരെയെങ്കിലും കാെല്ലുമെന്ന് കരുതുന്നില്ലെന്ന് ആലിയയുടെ മാതാവ് പ്രതികരിച്ചു.