കാണാനും കാണാതിരിക്കാനും സ്വാതന്ത്ര്യം വിരൽത്തുമ്പിൽ; എന്നിട്ടും സാധാരണക്കാരുടെ ഉപജീവനമാർ​ഗത്തിൽ നിങ്ങൾ 'എൻഡോസൾഫാൻ വിതറി'; പ്രേംകുമാറിനെതിരെ ആത്മ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാണാനും കാണാതിരിക്കാനും സ്വാതന്ത്ര്യം വിരൽത്തുമ്പിൽ; എന്നിട്ടും സാധാരണക്കാരുടെ ഉപജീവനമാർ​ഗത്തിൽ നിങ്ങൾ ‘എൻഡോസൾഫാൻ വിതറി’; പ്രേംകുമാറിനെതിരെ ആത്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2024, 08:31 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാറിന് തുറന്ന കത്തുമായി ആത്മയും മന്ത്രി കെ.ബി ഗണേഷ് കുമാറും. സീരിയലുകൾ എൻഡോസൾഫാനേക്കാൾ വിഷലിപ്തം എന്ന പരാമർശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രേംകുമാറിന് തുറന്ന കത്തയക്കുകയായിരുന്നു സീരിയൽ സംഘടനയായ ആത്മ.

വെറും കയ്യടിക്ക് വേണ്ടി മാത്രം മാദ്ധ്യമങ്ങളിലൂടെ ആരോപണം ഉയർത്തിയ പ്രേംകുമാറിന്റെ നിലപാടിനെയാണ് ആത്മ വിമർശിച്ചത്. സീരിയൽ രംഗത്ത് തിരുത്തലുകൾ വേണമെങ്കിൽ അത് വരുത്താൻ ചലച്ചിത്ര അക്കാദമി ചെയർമാന് കഴിയുമെന്ന് മന്ത്രി കെബി ​ഗണേഷ്കുമാർ പ്രസിഡന്റായ ആത്മയുടെ ജനറൽ സെക്രട്ടറി പി. ദിനേശ് പണിക്കർ അയച്ച കത്തിൽ പറയുന്നു.

എൻഡോസൾഫാനിസം പ്രസ്താവനയ്‌ക്ക് പിന്നാലെ നടീ നടന്മാർക്ക് പോകേണ്ട ആവശ്യമില്ല. തങ്ങളുടെ അന്നം മുടക്കുന്ന പ്രവണത കണ്ടാൽ നിശബ്ദരായിരിക്കാനും നിർവാഹമില്ല. വില കുറഞ്ഞ പ്രസ്താവനകൾക്ക് പകരം മേഖലയെ നന്നാക്കാൻ നിലപാട് സ്വീകരിക്കണമെന്നും പ്രേംകുമാറിന് എഴുതിയ കത്തിൽ ആവശ്യപ്പെടുന്നു. ആത്മ അം​ഗങ്ങളുടെ വികാരം താങ്കളെ അറിയിക്കുക എന്ന് മന്ത്രി കെ.ബി ​ഗണേഷ്കുമാർ നിർദേശിച്ചതുപ്രകാരമാണ് തുറന്ന കത്തെഴുതുന്നതെന്നും ദിനേശ് പണിക്കർ വ്യക്തമാക്കി.

സാധാരണക്കാരായ നിരവധി കുടുംബങ്ങളുടെ ഉപജീവനമാർ​ഗമാണ് മലയാള സീരിയൽ മേഖല. പെൻഷൻ, പ്രൊവിഡന്റ് ഫണ്ട്, ഇൻഷുറൻസ്, ​ഗ്രാറ്റ്വിറ്റി, ബോണസ് തുടങ്ങി യാതൊരു തൊഴിലുറപ്പുമില്ലാത്ത സീരിയൽ മേഖലയിലെ ഒരുപറ്റം സാധാരണക്കാരുടെ ഉപജീവനമാർ​ഗത്തിന്റെ മുകളിലാണ് താങ്കളിപ്പോൾ എൻഡോസൾഫാൻ വിതറിയിരിക്കുന്നത്.

സെൻസർഷിപ്പിന് വിധേയമാകാതെ ഒടിടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യുന്ന ഒറിജിനൽ കണ്ടന്റ് സിനിമകൾ, വെബ് സീരീസുകൾ, യൂട്യബിലെ വിവിധതരം ഉള്ളടക്കങ്ങൾ, റീലുകൾ ചമയ്‌ക്കുന്ന വൈകൃതങ്ങൾ, സ്റ്റേജ് ഷോകളിൽ നടക്കുന്ന ബോഡി ഷേമിങ്ങുകൾ, വർണവർ​ഗ അധിക്ഷേപങ്ങൾ, അവഹേളനങ്ങൾ ഇതൊന്നും താങ്കളുടെ ശ്രദ്ധയിൽപ്പെട്ടില്ലേ? അവിടെയൊന്നും ഇല്ലാത്ത എൻഡോസൾഫാനിസം ചില സീരിയലുകളിൽ ഉണ്ടെന്ന് പറയുമ്പോൾ ഏത് സീരിയൽ ആണെന്ന് വ്യക്തമാക്കേണ്ട ധാർമിക ഉത്തരവാദിത്വം താങ്കളിൽ നിക്ഷിപ്തമാണ്. – കത്തിൽ വിശദമാക്കി.

Tags: serialendosulfanFEATURED2PremkumarATMA
Share
Tweet
SendShare

More News from this section

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ജയസൂര്യയും വിനായകനും ഒന്നിക്കുന്നു; ഫാന്റസി ഹ്യൂമർ ത്രില്ലർ ‘ടൈറ്റാൻസ്’ ഒക്ടോബർ 22ന്

ദിലീഷ് പോത്തൻ ടോർച്ചുമായി മലനിരകളിൽ; മിസ്റ്ററി ത്രില്ലർ ‘ഭൗമ’ ഭാവനാ റിലീസ് തിയേറ്ററുകളിലെത്തിക്കും

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

Latest News

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies