നിങ്ങളുടെ കാറുകള്‍ മോശം, ഹ്യൂണ്ടായ്‌യുടെ അടുത്തെത്തില്ലെന്ന് ട്വീറ്റ് : എന്നിട്ടും മൂന്ന് പതിറ്റാണ്ടായി ഞങ്ങൾ ഇവിടെയുണ്ടല്ലോയെന്ന് ആനന്ദ് മഹീന്ദ്ര
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിങ്ങളുടെ കാറുകള്‍ മോശം, ഹ്യൂണ്ടായ്‌യുടെ അടുത്തെത്തില്ലെന്ന് ട്വീറ്റ് : എന്നിട്ടും മൂന്ന് പതിറ്റാണ്ടായി ഞങ്ങൾ ഇവിടെയുണ്ടല്ലോയെന്ന് ആനന്ദ് മഹീന്ദ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2024, 02:36 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി : മഹീന്ദ്ര കാറുകളെ വിമര്‍ശിച്ചുള്ള ട്വീറ്റിന് നേരിട്ട് മറുപടി നല്‍കി മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. കമ്പനി കാറുകളുടെ രൂപകല്പനകള്‍, ഗുണനിലവാരം, വിശ്വാസ്യത എന്നിവയെച്ചൊല്ലിയാണ് പോസ്റ്റ്. മത്സരമുഖത്തുള്ള ഹ്യൂണ്ടായ് പോലുള്ള കമ്പനികളോട് കിടപിടിക്കാന്‍ പോന്നവയല്ല മഹീന്ദ്രയുടെ വാഹനങ്ങളെന്നാണ് വിമര്‍ശകന്‍ ചൂണ്ടിക്കാണിച്ചത്. മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് വാഹനങ്ങളായ ബി.ഇ.6.ഇ.,

‘നിങ്ങളുടെ ഓരോ ഉല്‍പ്പന്നങ്ങളും പഠിക്കാത്തവര്‍ക്കും ഗവേഷണം ചെയ്യാത്തവര്‍ക്കുമുള്ളതാണ്. നിങ്ങളുടെ കാറുകള്‍ സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഹ്യൂണ്ടായ്‌യുടെ അടുത്തെങ്ങുമെത്തില്ല. നിങ്ങള്‍ക്കാണോ നിങ്ങളുടെ ടീമിനാണോ ഏറ്റവും മോശം ആശയമുള്ളതെന്ന് എനിക്ക് അറിയില്ല. വലിയ വാഹനങ്ങള്‍ ആഗ്രഹിക്കുന്ന, എന്നാല്‍ വിശ്വാസ്യതയെയും ഗുണനിലവാരത്തെയും കുറിച്ച് ഒരു ധാരണയുമില്ലാത്തവരാണ് നിങ്ങളുടെ കാറുകള്‍ വാങ്ങുക. ‘ എന്നായിരുന്നു ട്വീറ്റ്. സുശാന്ത് മേത്ത എന്ന പേരിലുള്ള അക്കൗണ്ടില്‍നിന്നുള്ളതാണ് ട്വീറ്റ്.

വിമര്‍ശനത്തോട് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര വളരെ ക്രിയാത്മകമായിത്തന്നെ പ്രതികരിച്ചു. നിങ്ങള്‍ ശരിയാണ്, തങ്ങള്‍ക്കിനിയും മുന്നോട്ടുപോകാനുണ്ട് എന്നുപറഞ്ഞുതുടങ്ങിയുള്ള മറുപടിയില്‍ കമ്പനി ഇതുവരെ എങ്ങനെയെത്തിയെന്നും ആനന്ദ് മഹീന്ദ്ര പറയുന്നു.

‘ 1991-ല്‍ ഞാന്‍ കമ്പനിയില്‍ ജോയിന്‍ചെയ്യുമ്പോള്‍ സമ്പദ്‌വ്യവസ്ഥ തുറന്നുകഴിഞ്ഞിരുന്നു. ഒരു ആഗോള കണ്‍സല്‍ട്ടിങ് സ്ഥാപനം ഞങ്ങളോട് കാര്‍ ബിസിനസ് നിര്‍ത്തണമെന്ന് ഉപദേശിച്ചിരുന്നു. എന്തെന്നാല്‍ അവരുടെ കാഴ്ചപ്പാട്, വിദേശ ബ്രാന്‍ഡുകള്‍ പിടിമുറുക്കിയ ഈ ഇടത്തിലേക്ക് ഞങ്ങള്‍ക്ക് മത്സരിക്കാന്‍ കഴിയില്ലെന്നായിരുന്നു. മൂന്ന് പതിറ്റാണ്ട് കഴിഞ്ഞു, ഞങ്ങളിപ്പോഴും ചുറ്റുമുള്ളവരുമായി മത്സരിച്ചുകൊണ്ട് ഇവിടെയുണ്ട്. പുരോഗതി എന്നത് ഞങ്ങളുടെ മന്ത്രമാണ്. എങ്കിലും വിജയത്തിലേക്കുള്ള ചവിട്ടുപടിക്ക് ഊര്‍ജം തന്നതിന് നന്ദി!’- ആനന്ദ് മഹീന്ദ്ര പ്രതികരിച്ചു.

ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റിനു പിന്നാലെ വിമര്‍ശനം ഉന്നയിച്ച വ്യക്തി ട്വീറ്റ് ഡിലീറ്റ് ചെയ്തു. താങ്കളുടെ ടീമില്‍നിന്നുള്ള കോള്‍ വന്നിരുന്നു. തന്റെ വാക്കുകളില്‍ അവര്‍ അതൃപ്തരാണ്. അതിനാല്‍ ട്വീറ്റ് ഡിലീറ്റ് ചെയ്യേണ്ടിവന്നെന്നും അദ്ദേഹം തുടര്‍ന്ന് ട്വീറ്റുചെയ്തു.

 

Tags: Anadh Maheendra
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies