മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)
വരവും ചെലവും തുല്യമായിരിക്കും. യാത്രകൾ വിജയത്തിൽ കലാശിക്കാൻ വിചാരിച്ചതിലും അധികം ശ്രമിക്കേണ്ടി വന്നേക്കാം. അർശ്ശസ്, ഉദരരോഗങ്ങൾ ഉള്ളവർ വളരെയധികം സൂക്ഷിക്കുക. ഉറക്കക്കുറവ്, മനോദുഃഖം എന്നിവ ശ്രദ്ധിക്കുക.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)
എല്ലാ കാര്യങ്ങളിലും ആലോചനാശേഷി ഇല്ലാതെ പെരുമാറിയാൽ അർഹമായ പ്രതിഫലം കിട്ടിയെന്നു വരില്ല. ജീവിതത്തിലെ മോശം കൂട്ടുകെട്ടുകൾ ഒഴിവാക്കാത്ത പക്ഷം കഷ്ടങ്ങൾ സംഭവിക്കും. കുടുംബാംഗങ്ങൾക്ക് രോഗദുരിതം വന്നേക്കാം.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)
തൊഴിൽ വിജയം, ബിസിനസിൽ പുരോഗതി എന്നിവ ദൃശ്യമാകും. ലോണിന് അപേക്ഷ കൊടുത്തവർക്ക് അനുകൂലമായ നടപടി ഉണ്ടാവും. ഭക്ഷണ സുഖം,ബന്ധുജന സമാഗമം എന്നിവ പ്രതീക്ഷിക്കാം.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
വളരെ കാലമായി കാണാതിരുന്ന സുഹൃത്തുക്കളെയും ബന്ധു ജനങ്ങളെയും കണ്ടുമുട്ടും. തൊഴിൽ വിജയം, സാമ്പത്തിക ലാഭം, ബിസിനസ് പുരോഗതി എന്നിവ ദൃശ്യമാകും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)
ഭാര്യാഭർത്താക്കന്മാർ തമ്മിലും സന്താനങ്ങൾ തമ്മിലും അഭിപ്രായവ്യത്യാസം ഉണ്ടാവുമെങ്കിലും അതെല്ലാം രമ്യതയിൽ പരിഹരിക്കപ്പെടും. വിഷാദരോഗത്തിന് അടിയന്തരമായി ചികിത്സ തേടും. ശിരോരോഗമുള്ളവർ ജാഗ്രത പാലിക്കുക.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
രോഗാവസ്ഥയുള്ളവർക്ക് രോഗം വർദ്ധിച്ച് കാണുന്നതിനാൽ എല്ലാ കാര്യങ്ങളിലും ജാഗ്രത പാലിച്ചില്ലെങ്കിൽ ആശുപത്രിവാസം അനുഭവിക്കാൻ സാധ്യത ഉണ്ട്. ഭക്ഷ്യവിഷബാധ ഏൽക്കാതെ സൂക്ഷിക്കുക.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)
പുണ്യ തീർത്ഥ ഉല്ലാസ യാത്രയ്‌ക്ക് അവസരം ഉണ്ടാകും. വളരെ കാലമായി കാണാതിരുന്ന സുഹൃത്തുക്കളെയും ബന്ധു ജനങ്ങളെയും കണ്ടുമുട്ടും. തൊഴിൽ വിജയം, സാമ്പത്തിക ലാഭം, ബിസിനസ് പുരോഗതി എന്നിവ ദൃശ്യമാകും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)
രാഷ്‌ട്രീയക്കാർക്ക് അപവാദം, മാനഹാനി കേൾക്കേണ്ടിവരുമെങ്കിലും ദൈവാധീനത്താൽ അതൊക്കെ മറികടക്കും. അഴിമതി സ്ത്രീവിഷയ ആരോപണം ഒക്കെ സൂക്ഷിക്കുക. ഭാര്യാ ഭർത്താക്കന്മാർ തമ്മിലും സന്താനങ്ങൾ തമ്മിലും അഭിപ്രായവ്യത്യാസം ഉണ്ടാവും.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)
ബൃഹത്തായ വികസന പദ്ധതി ആസൂത്രണ സംഘത്തിൽ ഉൾപ്പെടുവാനിട വന്നതിനാൽ സന്തോഷം തോന്നും. ചിന്താശേഷി വർദ്ധിപ്പിക്കുകയും മഹത് വ്യക്തികളുടെ ആശയങ്ങൾ ജീവിതത്തിൽ പകർത്തുവാൻ തയ്യാറാവുകയും ചെയ്യും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)
വിദേശവുമായി ബന്ധപ്പെട്ട ജോലിയിൽ ഇരിക്കുന്നവർക്ക് ധനപരമായി ഉയർച്ച ഉണ്ടാവും. എന്നിരുന്നാലും സ്ത്രീ വിഷയങ്ങളിൽ ജാഗ്രത പാലിക്കാത്തപക്ഷം ആരോപണ വിധേയൻ ആകേണ്ടി വരും. തന്മൂലം മനപ്രയാസം ഉണ്ടായേക്കാം.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)
തൊഴിൽ വിജയം, സർക്കാർ സംബന്ധമായ ജോലി ലഭിക്കുക എന്നിവ അനുഭവത്തിൽ വരും. സത് സുഹൃത്തുക്കൾ തമ്മിൽ കണ്ടുമുട്ടാനും അവരോടൊപ്പം ചെലവഴിക്കാനും അവസരം ഉണ്ടാവും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
ജീവിതത്തിൽ ചില നല്ല കാര്യങ്ങൾ ചെയ്യാൻ അവസരം ലഭിക്കും. സർക്കാർ ജോലിക്ക് ശ്രമിക്കുന്നവർക്ക് അർഹമായ തൊഴിൽ ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)