ഇവിഎമ്മുകളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല, തെറ്റ് സംഭവിച്ചത് തിരുത്തണമെന്ന് ആദിത്യ; ഒറ്റയ്ക്ക് മത്സരിക്കുന്ന കാര്യം പരിഗണനയിലെന്ന് ഉദ്ധവ് താക്കറെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇവിഎമ്മുകളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല, തെറ്റ് സംഭവിച്ചത് തിരുത്തണമെന്ന് ആദിത്യ; ഒറ്റയ്‌ക്ക് മത്സരിക്കുന്ന കാര്യം പരിഗണനയിലെന്ന് ഉദ്ധവ് താക്കറെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2024, 08:25 am IST
FacebookTwitterWhatsAppTelegram

മുംബൈ: വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഒറ്റയ്‌ക്ക് മത്സരിക്കണോ എന്ന കാര്യം ആലോചനയിലാണെന്ന് ശിവസേന(യുബിടി) അദ്ധ്യക്ഷൻ ഉദ്ധവ് താക്കറെ. സംസ്ഥാനത്ത് തദ്ദേശം സ്വയംഭരണ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് ഉദ്ധവ് താക്കറെയുടെ പ്രഖ്യാപനം. മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാവികാസ് അഘാഡി സഖ്യത്തിനൊപ്പം ചേർന്ന് മത്സരിച്ച ശിവസേന ഉദ്ധവ് പക്ഷത്തിന് വലിയ തിരിച്ചടി നേരിട്ടിരുന്നു.

ഹിന്ദുത്വ അനുകൂല പ്രത്യയശാസ്ത്രത്തിൽ നിന്ന് പാർട്ടി അകന്നുവെന്ന ഏകനാഥ് ഷിൻഡെയുടെ പ്രസ്താവനയെ തിരുത്തുന്ന രീതിയിലുള്ള പ്രകടനം നടത്തണമെന്നും പാർട്ടി അംഗങ്ങളോട് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു. അടുത്ത വർഷം ആദ്യമാണ് സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന് മുന്നോടിയായിട്ടാണ് തന്റെ വസതിയായ മാതോശ്രീയിൽ പാർട്ടി നേതാക്കളുമായി ഉദ്ധവ് സംവദിച്ചത്.

ഉദ്ധവ് പക്ഷം ശിവസേനയെ സംബന്ധിച്ച് ഈ തെരഞ്ഞെടുപ്പ് നിർണായകമാണ്. കോൺഗ്രസിനൊപ്പം ചേർന്ന് മത്സരിക്കുന്നത് പാർട്ടിക്ക് ഗുണകരമാകില്ലെന്ന വിലയിരുത്തൽ ഉയർന്നതോടെയാണ് ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന കാര്യം ആലോചിക്കുമെന്ന് ഉദ്ധവ് പ്രഖ്യാപിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഓരോ മണ്ഡലത്തിലേയും പ്രകടനവും, പരാജയ കാരണവും വിലയിരുത്തുന്നതിന് പാർട്ടി പ്രത്യേക സമിതിയെ നിയോഗിക്കുമെന്നും ഉദ്ധവ് താക്കറെ അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് ഏറ്റ കനത്ത പരാജയത്തിന് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളെ മാത്രം കുറ്റപ്പെടുത്താനാകില്ലെന്നും, എവിടെയാണ് തെറ്റ് സംഭവിച്ചതെന്ന് കണ്ടെത്തണമെന്നും യുബിടിയുടെ നിയമസഭാ കക്ഷി നേതാവ് ആദിത്യ താക്കറെ പറഞ്ഞു. പരാജയകാരണം ഇവിഎമ്മുകളാണെന്ന കോൺഗ്രസ് പ്രചരണത്തെ തള്ളിയാണ് ആദിത്യ താക്കറെയുടെ പ്രതികരണം. തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം നടത്തേണ്ടതിന്റെ ആവശ്യകതയും ആദിത്യ താക്കറെ എടുത്തുപറഞ്ഞു. തെരഞ്ഞെടുപ്പിനെ നേരിടാൻ വ്യക്തമായ പദ്ധതികൾ തയ്യാറാക്കണമെന്നും പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കും ആദിത്യ താക്കറെ നിർദേശം നൽകി. ഇതിന് വേണ്ടി പാർട്ടി അംഗങ്ങൾക്കായി പ്രത്യേക കോൺക്ലേവുകൾ നടത്തുമെന്നും ആദിത്യ അറിയിച്ചു.

 

 

Tags: FEATURED2Shiv Sena (UBT)Maharashtra Assembly Electionsarty leader Sanjay Raut
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies